Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

February 10, 2026 12:36 pm

Menu

Published on September 11, 2015 at 4:38 pm

ജീവിത വിജയത്തിനായി ചെയ്യേണ്ട ചില കാര്യങ്ങൾ..!

things-you-must-do-to-be-successful-in-life

ജീവിതത്തില്‍ വിജയയിക്കുവാനായി വേണ്ടിയുള്ള കുതിപ്പില്‍ മുന്നിലെത്താന്‍ നാം ഓരോരുത്തരും അതിയായി ആഗ്രഹിക്കുന്നുണ്ട്,അതുകൊണ്ട് തന്നെ പലരും എങ്ങനെയെങ്കിലും വിജയിക്കണം എന്ന ആഗ്രഹത്തില്‍ പല സാഹസങ്ങളും തിരഞ്ഞെടുക്കുന്നു. പക്ഷെ, ഫലം കാണുന്നില്ല. നമ്മൾ അവശ്യം ചെയ്തിരിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്, അവ കൃത്യമായി മുടക്കമില്ലാതെ മടിയില്ലാതെ ചെയ്താൽ ജീവിതത്തിൽ നിങ്ങൾക്ക് എളുപ്പം വിജയം കൈവരിക്കാവുന്നതാണ്. അവ എന്തൊക്കെയാണെന്ന് നോക്കാം …

തുറന്ന മനസ്സ്

നിങ്ങൾ ഒരു തുറന്ന മനസ്സിനുടമയാവുക .ഇപ്പോഴും ഒരു മുറിയിൽ അടച്ചിടാതിരിക്കുക. ആവശ്യ സന്ദർഭങ്ങളിൽ മറ്റുള്ളവരുമായി തുറന്ന് സംസരിക്കാൻ ശ്രമിക്കുക. സന്തോഷം ആയാലും സങ്കടമായാലും മറ്റുള്ളവർക്ക് മുന്നിൽ അത് തുറന്ന് പ്രകടിപ്പിക്കുക.ഇത് നിങ്ങളെ കൂടുതൽ ഉർജസ്വലരായിരിക്കാൻ സഹായിക്കും.

women-men

ചിരിക്കുക

സന്തോഷം നിറഞ്ഞ ഒരു ചിരി..ഈ ലോകത്തിൻറെ ഗതി തന്നെ മാറ്റിമറിക്കുവാൻ ചിരിയിലൂടെ സാധിക്കും. സാഹചര്യം എന്തുതന്നെയായലും ചിരിക്കാൻ ശ്രമിക്കുക. അത് നിങ്ങളെ ഒരു ഉത്തമ വ്യക്തിത്വമുള്ള ആളാക്കും. കാര്യങ്ങൾ മോശമാകുന്ന സന്ദർഭങ്ങളിലും ഒരു പുഞ്ചിരിയോടെ അവയെ നേരിടാൻ ശ്രമിക്കുക. വിഷാദം ഒരിക്കലും നിങ്ങളെ പ്രശ്നങ്ങളിൽ നിന്നും കരകയറ്റില്ല. എന്നാൽ ചിരി വേദനയെ ഞൊടിയിടയിൽ ഇല്ലാതാക്കും.

Men-Want-From-Their-Wives5

മറ്റുള്ളവർക്ക് ചെവികൊടുക്കുക

മറ്റുള്ളവർക്ക് നമ്മൾ വേണ്ട പ്രാധ്യാന്യം കൊടുത്താൽ അവരും നമുക്ക് അതേ പ്രാധാന്യം നൽകും. മറ്റുള്ളവർക്ക് വേണ്ടി ഒന്നും മറ്റൊന്നും ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും അവർ പറയുന്നത് ക്ഷമയോടെ കേൾക്കാനെങ്കിലും ശ്രമിക്കുക. ഇത് നിങ്ങളെ എന്നും സന്തോഷത്തോടെ ജീവിക്കാൻ സഹായിക്കും.

two-women-friends-talking-298x232

നന്ദി പറയുക

ദിവസം കുറഞ്ഞത് ഒരോളോടെങ്കിലും നിങ്ങൾക്കായി ചെയ്ത് സഹായത്തിന് നന്ദി പറയുക. ഏത് കാര്യത്തിനായാലും,കളങ്കമില്ലാത്ത ഒരു നന്ദി പ്രകടനം ജീവിതത്തിൽ അനിവാര്യമാണ്. ഇങ്ങനെ ചെയ്യുന്നത് കൊണ്ട് നിങ്ങൾക്ക് ഒന്നും നഷ്ടമാകില്ല, മറിച്ച് എല്ലാപേരുടേയും സ്നേഹം നിങ്ങൾക്ക് ലഭിക്കുകയും ചെയ്യും.

thanks
മറ്റുള്ളവർക്ക് ഉപകാരപ്രദമായ എന്തെങ്കിലും ചെയ്യുക

മറ്റൊരാൾക്ക് വേണ്ടി എന്തെങ്കിലും ഒരു നല്ല കാര്യം ചെയ്താൽ അത് നമുക്ക് സമാധാനം മാത്രമല്ല അഭിമാനവും നൽകും. സാധിക്കുമെങ്കിൽ ദിവസവും മറ്റൊരാളെ പ്രധാനപ്പെട്ട ഒരുജോലി നന്നായി ചെയ്യാൻ സാഹായിക്കുക.

help
ദുശീലം ഒഴിവാക്കുക

നിങ്ങളിലെ ദുശ്ശീലങ്ങളിൽ ഒന്നെങ്കിലും ഒരു ദിവസം ഒഴിവാക്കാൻ കഴിഞ്ഞാൽ കുറച്ച് ദിവസം കൊണ്ട് തന്നെ അതിന്റെ ഫലമായുള്ള നന്മ നിങ്ങൾക്ക് സ്വയം മനസ്സിലാക്കാൻ കഴിയും. ഉദാഹരണത്തിന് പുകവലി ശീലം ഉണ്ടെങ്കിൽ അത് ഒഴിവാക്കി നോക്കു നിങ്ങൾ മറ്റുള്ളവർക്കൊരു മാതൃകയാകും.

drinking
പുതുതായി എന്തെങ്കിലും ചെയ്യാൻ ശ്രമിക്കുക

നിങ്ങൾ സാധാരണയായി ചെയ്യാത്ത അസാധാരണമായ എന്തെങ്കിലും ചെയ്യുന്നത് നിങ്ങളിൽ പുതുമ നിറയ്ക്കും. നിങ്ങൾ ഇതുവരെ കഴിച്ചിട്ടില്ലാതെ എന്തെങ്കിലും ഭക്ഷണം കഴിക്കുകയോ പാകം ചെയ്യുകയോ ചെയ്യാം, അതും പുതിയത് ചെയ്യാനുള്ള ശ്രമത്തിൽപ്പെടും.

man

ക്ഷമിക്കാൻ ശീലിക്കുക

ആരെങ്കിലും എന്തെങ്കിലും തെറ്റ് ചെയ്താൽ അവരോട് ക്ഷമിക്കുക.മറ്റൊരാളോട് ക്ഷമിക്കുമ്പോൾ തനിക്കും തെറ്റുപറ്റാം എന്ന തിരിച്ചറിവാണ് നിങ്ങളിൽ ഉണ്ടാകുന്നത്. അങ്ങനെ ക്ഷമിക്കുന്നതുകൊണ്ട് നിങ്ങൾ മന:സമാധാനം ആർജിക്കാൻ കഴിയും.

sorry

വായിക്കുക

വായന നിങ്ങളുടെ മനസ്സിന്റേയും ചിന്താഗതികളുടേയും വികാസത്തിന് സഹായിക്കും. അതുകൊണ്ട് സമയം കിട്ടുമ്പോൾ പുസ്തകങ്ങളോ മാഗസീനുകളോ വായിക്കുക. ഇത് നിങ്ങൾക്ക് സമാധാനം നൽകും.

read-book

വ്യായാമം

നിങ്ങളെ ഉത്സാഹമുള്ളവരാക്കാനുള്ള ഏറ്റവും നല്ല വഴിയാണ് വ്യായാമം. സ്ഥിരമായി അത് ചെയ്യുക.ഇതിനായി നിങ്ങൾ ജിമ്മിൽ പോകണമെന്നില്ല. സ്വന്തം വീട്ടിൽ തന്നെ ചെയ്യാവുന്നതാണ് . എന്നും രാവിലെ എഴുന്നേറ്റ ഉടനെ അല്പം വ്യായാമം ചെയ്യുന്നത് ആ ദിവസം മുഴുവൻ നിങ്ങളെ ഉന്മേഷം ഉള്ളവരാക്കി തീർക്കും.

execise

ദിവസവും ചെയ്യേണ്ട ജോലികളുടെ ഒരു ലിസ്റ്റ് തയ്യാറാക്കുക

എന്നും രാത്രി ഉറങ്ങാൻ പോകുന്നതിന് മുൻപ് അടുത്ത ദിവസം ചെയ്യേണ്ട ജോലികളൂടെ ഒരു ലിസ്റ്റ് തയ്യാറാക്കുക. ഒപ്പം ഇന്ന് എന്തൊക്കെ ചെയ്തു എന്നതിനെ കുറിച്ചും വിലയിരുത്തുക. ഇന്ന് നിങ്ങൾ എന്തെങ്കിലും തെറ്റായി ചെയ്തിട്ടുണ്ടെങ്കിൽ നാളെ അത് തിരുത്താൻ ശ്രമിക്കുക.

do

വേദനകളെ മറക്കുക

നിങ്ങൾ മാത്രമല്ല വേദനിക്കുന്നത് എന്ന് ഓർക്കുക. ഈ ലോകത്ത് എല്ലാവരും ഒരുപാട് വേദനകൾ അനുഭവിക്കുന്നുണ്ട്. നിങ്ങളെക്കാൾ വേദനിക്കുന്ന ഒരാളെകുറിച്ച് ചിന്തിക്കുക. അപ്പോൾ നിങ്ങളുടെ വേദനകൾ ഒന്നുമല്ലാതാകും. ഇങ്ങനെ നിങ്ങൾ സ്ഥിരമായി ചെയ്താൽ ഉണ്ടാകുന്ന മാറ്റം അതിഭുതപ്പെടുത്തുന്നതായിരിക്കും. നിങ്ങളുടെ വേദനകൽ താനെ ഇല്ലാതാകും.

man-success

സ്വയം വിശ്വസിക്കുക

ഉണ്ടാക്കിയെടുക്കുക.നിങ്ങൾ ചെയ്യുന്ന പ്രവൃത്തികളെ കുറിച്ചും ചിന്തകളെ കുറിച്ചും നിങ്ങളിൽ തന്നെ ഒരു വിശ്വാസം ഉണ്ടാക്കിയെടുക്കുക.നിങ്ങൾക്ക് എന്തും നന്നായി ചെയ്യാൻ കഴിയുമെന്ന ഉറച്ച വിശ്വാസം ഉണ്ടാക്കിയെടുക്കുക. ഇത് നിങ്ങളെ ഒരു ഉത്തമ വിജയിയാക്കും.

i-can

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News