Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 15, 2024 11:51 am

Menu

Published on November 4, 2014 at 8:51 pm

ഭക്ഷണ ശേഷം ഈ ഏഴു കാര്യങ്ങൾ നിങ്ങൾ ചെയ്യാറുണ്ടോ….?? എന്നാൽ സൂക്ഷിക്കുക…

things-you-shouldnt-do-after-meals

ആരോഗ്യപരമായ ഒരു ജീവിതം നയിക്കുവാന്‍ ഭക്ഷണപ്പട്ടികയില്‍ നിന്നും ഒഴിവാക്കേണ്ടവയെ ഒഴിവാക്കുകയും ഉള്‍പ്പെടുത്തേണ്ടവയെ ഉള്‍പ്പെടുത്തുകയും ചെയ്താല്‍ നമുക്ക് ആരോഗ്യം കുറെയൊക്കെ സംരക്ഷിക്കാം ഭക്ഷണപ്പട്ടികയില്‍ നിന്നും ഒഴിവാക്കേണ്ടവയെ ഒഴിവാക്കുകയും ഉള്‍പ്പെടുത്തേണ്ടവയെ ഉള്‍പ്പെടുത്തുകയും ചെയ്താല്‍ നമുക്ക് കുറെയൊക്കെ ആരോഗ്യം സംരക്ഷിക്കാം. ഭക്ഷണം കഴിക്കാന്‍ വേണ്ടി ജീവിക്കുമ്പോഴാണ്‌ ശരീരം രോഗാതുരമാകുന്നത്‌. ആ തിരിച്ചറിവിലൂടെ ആഹാരത്തിനു മുന്നിലെത്തിയാല്‍ ഏത്‌ ഭക്ഷണവും ആരോഗ്യകരമായി കഴിക്കാന്‍ നമുക്ക്‌ കഴിയുന്നതാണ്‌. വാരിവലിച്ചു കഴിക്കാതെ രുചി അറിഞ്ഞുവേണം ഭക്ഷണം കഴിക്കാൻ.ഭക്ഷണം കഴിക്കുമ്പോൾ ചില നിര്‍ദ്ദേശങ്ങള്‍ കൂടി പാലിച്ചാലേ ഭക്ഷണം നന്നായി ദഹിക്കുകയുള്ളൂ.

1.പുകവലി ഒഴിവാക്കുക

Things You Shouldn't do after Meals0

ഭക്ഷണ ശേഷം നിങ്ങൾ ഒരു സിഗരറ്റ് വലിക്കുമ്പോൾ അത് 10 സിഗരറ്റ് വലിക്കുന്നതിന് തുല്യമാണ്. അത് കാൻസറിനും മറ്റു മാരക ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും.
2.ഭക്ഷണ ശേഷം പഴങ്ങൾ കഴിക്കാതിരിക്കുക.

Things You Shouldn't do after Meals1

ഭക്ഷണ ശേഷം പഴ വർഗ്ഗങ്ങൾ കഴിക്കാതിരിക്കുക. ഭക്ഷണ ശേഷം ഭക്ഷണം കഴിക്കുമ്പോൾ അത് വയറ്റിൽ മുൻപ് കഴിച്ച ഭക്ഷണത്തിന് മുകളിലായിട്ടാണ് എത്തുക. അത് അവിടെ കിടക്കുകയും ദഹനപ്രക്രിയ നടക്കാൻ വൈകുകയും ചെയ്യും. അങ്ങനെ ഏറെ നേരം പഴവർഗ്ഗങ്ങൾ കിട
ക്കുമ്പോൾ അത് അവിടുന്ന് കേടാകുകയും ഒപ്പം വയറ്റിലെ മറ്റു ഭക്ഷ്യ വസ്തുക്കളെ കേടാക്കുകയും ചെയ്യും. അതിനാൽ ഭക്ഷണത്തിന് ഒരു മണിക്കൂർ മുൻപോ അല്ലെങ്കിൽ ഭക്ഷണം കഴിച്ച് ഒരു മണിക്കൂർ കഴിഞ്ഞോ അതുമല്ലെങ്കിൽ അതി രാവിലെ വെറും വയറ്റിലോ പഴങ്ങൾ കഴിക്കുന്നതാണ് ഉത്തമം.
3.ഭക്ഷണ ശേഷം ചായ കുടിക്കാതിരിക്കുക

Things You Shouldn't do after Meals

ചായ ഇലയിൽ കൂടിയ അളവിൽ ആസിഡുകൾ അടങ്ങിയിരിക്കുന്നു.
4.ഭക്ഷണ ശേഷം കുളിക്കരുത്

Things You Shouldn't do after Meals0

ഭക്ഷണ ശേഷം കുളിക്കരുതെന്നു മുതിർന്നവർ പറയുമ്പോൾ അതിനിപ്പോൾ എന്താണെന്ന് ചോദിച്ച് വാശിക്ക് കുളിക്കാൻ പോകുന്നവരാണ് പുതു തലമുറ. എന്നാൽ ഇതു ഒട്ടും നല്ല കാര്യമല്ല. കാരണം, അങ്ങനെ ചെയ്യുമ്പോൾ രക്തയോട്ടം കൂടുകയും പലതരത്തിലുള്ള ദഹനപ്രശ്‌നങ്ങളും അനുബന്ധരോഗങ്ങളും ഉണ്ടാകുകയും ചെയ്യും.
5. ഭക്ഷണം കഴിച്ച ഉടനെ നടക്കരുത്

Things You Shouldn't do after Meals1

അത്താഴത്തിനു ശേഷം അരക്കാതം നടക്കണം എന്ന് പറയാറുണ്ട്.എന്നാൽ ഭക്ഷണം കഴിച്ച ഉടനെ നടക്കരുത്.ഭക്ഷണത്തിനു ശേഷം അരമണിക്കൂർ കഴിഞ്ഞതിനു ശേഷം മാത്രം നടക്കുക.ഭക്ഷണം കഴിച്ചയുടനെ രക്തചംക്രമണം ശരിയായ തരത്തിലാകാത്തതിനാല്‍ ഭക്ഷണത്തിലുള്ള പോഷണം അത്യാവശ്യ സ്ഥലങ്ങളില്‍ എത്തുകയില്ല. അതിനാൽ ഭക്ഷണശേഷം അര മണിക്കൂര്‍ വിശ്രമിച്ച ശേഷം നടക്കുക.
6.ഭക്ഷണം കഴിച്ച ഉടനെ ഉറങ്ങരുത്

Things You Shouldn't do after Meals3

ഭക്ഷണം കഴിച്ചയുടനെ കിടക്കാനോ ഉറങ്ങാനോ പാടില്ല. പ്രത്യേകിച്ച് കൂടുതല്‍ ഭക്ഷണം കഴിച്ചാല്‍. കിടക്കുമ്പോള്‍ ദഹനരസങ്ങള്‍ വയറ്റില്‍ നിന്നും മറ്റു ഭാഗത്തേയ്‌ക്കെത്തും. ഇത് വയറ്റില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കും. ഭക്ഷണശേഷം ഉടന്‍ കിടക്കുന്നത് ഡയഫ്രത്തില്‍ മര്‍ദമേല്‍പ്പിയ്ക്കുകയും ചെയ്യും

Loading...

Leave a Reply

Your email address will not be published.

More News