Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദേഷ്യം പിടിക്കാത്ത ആളുകൾ ഉണ്ടാകില്ല. ചില നേരങ്ങളിൽ ദേഷ്യം പിടിച്ചു നിർത്താൻ പലർക്കും സാധിക്കാറില്ല. പൊതുവെ ദേഷ്യം വന്നാൽ പൊതുസമൂഹത്തിനു മുന്നിലോ അല്ലാതെയോ അത് പ്രകടിപ്പിക്കാതെ ഉള്ളിൽ ഒതുക്കുന്നവരാണ് സ്ത്രീകൾ. എന്നാൽ പുരുഷന്മാർ ദേഷ്യം പ്രകടിപ്പിക്കുന്നത് പല രീതിയിലായിരിക്കും.ശബ്ദം ഉയര്‍ത്തുകയും കണ്ണുകള്‍ ചുവപ്പിക്കുകയും ചെയ്യുന്നവരുണ്ട്. എന്നാൽ മറ്റു ചിലരാകട്ടെ മൗനികളായിരിക്കും. സംഭവസ്ഥലത്ത് നിന്ന് മറ്റ് എവിടേക്കെങ്കിലും മാറിക്കളയുന്നവരാണ് ചിലർ. ചിലയാളുകൾ ദേഷ്യം വന്നാൽ കണ്മുന്നിൽ കാണുന്നവ അടിച്ചു തകർക്കാറുമുണ്ട്. മനുഷ്യന് മാത്രമല്ല എല്ലാ പക്ഷി മൃഗാദികൾക്കും ദേഷ്യം വരാറുണ്ട്. ദേഷ്യപ്പെട്ടിരിക്കുമ്പോൾ നമ്മൾ ചെയ്യുന്ന പല കാര്യങ്ങളും നമ്മളെ കൂടുതൽ കുഴപ്പത്തിലാക്കാൻ സാധ്യത കൂടുതലാണ്. അതിനാൽ ഈ സമയം ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങളെ കുറിച്ച് നോക്കാം.
–
–
ദേഷ്യം പിടിച്ച സമയങ്ങളിൽ ഉറങ്ങാതിരിക്കുക. കാരണം ഈ സമയത്ത് നെഗറ്റിവ് ചിന്തകൾ വെച്ചാണ് ഉറങ്ങാൻ കിടക്കുന്നത്. ഇങ്ങനെ കിടന്നുറങ്ങിയാൽ ഉണർന്നെഴുന്നേൽക്കുമ്പോഴും ഇതേ ചിന്തകൾ മനസ്സിൽ ഉണ്ടാവും. അതുപോലെ ദേഷ്യം വരുന്ന സമയത്ത് ഡ്രൈവിംഗ് ഒഴിവാക്കുക. കാരണം ദേഷ്യം പിടിച്ച് ഡ്രൈവിംഗ് ചെയ്യുമ്പോൾ മനസും ചിന്തകളുമായിരിയ്ക്കും നിങ്ങളുടെ കയ്യിനെ നിയന്ത്രിക്കുന്നത്. ഇത് നിങ്ങളെ മാത്രമല്ല മറ്റുള്ളവരേയും അപകടത്തിലാക്കും. ബിപി ഉള്ളവർ ദേഷ്യം പിടിക്കുമ്പോൾ പ്രത്യേകം സൂക്ഷിക്കേണ്ടതാണ്. കാരണം ദേഷ്യം വരുമ്പോൾ നിങ്ങളുടെ ബിപി ക്രമാതീതമായി വർദ്ധിക്കും. ഇത് ഹൃദയാഘാതത്തിനും മറ്റ് പല ആരോഗ്യപ്രശ്നങ്ങൾക്കും ഇടവരുത്തും.
–
–
ദേഷ്യത്തോടെ ഇരിക്കുന്ന സമയത്ത് ഭക്ഷണം കഴിക്കാതിരിക്കുന്നതാണ് നല്ലത്. ഈ സമയം പലരും അനാരോഗ്യകരമായ ഭക്ഷണങ്ങളായിരിയ്ക്കും കഴിക്കുന്നത്. പേഴ്‌സണാലോ, ഒഫിഷ്യൽ സംബന്ധമായതോ ആയ മെയിലുകൾ ദേഷ്യപ്പെട്ടിരിക്കുന്ന സമയത്ത് ഒഴിവാക്കുക. കാരണം നമ്മുടെ ദേഷ്യം ഇതിൽ ചിലപ്പോൾ പ്രതിഫലിച്ചേക്കാനിടയുണ്ട്. പിന്നീട് സംഭവിച്ചതിനെ കുറിച്ചോർത്ത് ദുഖിച്ചിട്ട് കാര്യമില്ല. ദേഷ്യപ്പെട്ടിരിക്കുമ്പോൾ മറ്റുള്ളവരുമായി കഴിയുന്നതും തർക്കത്തിൽ ഏർപ്പെടാതെ നോക്കുക. കാരണം ഇത് ചിലപ്പോൾ വലിയ പ്രശ്നങ്ങളിക്ക് എത്തിച്ചേരാനിടയുണ്ട്. ദേഷ്യം വരുമ്പോൾ പലരും മദ്യത്തെ ആശ്രയിക്കാറുണ്ട്. മനഃസമാധാനത്തിനെന്ന് ഒരു ന്യായവും ഇതിന് പറയാറുണ്ട്. എന്നാൽ ഇത് ഏറെ ദോഷമാണ് ചെയ്യുക. ദേഷ്യപ്പെട്ടിരിക്കുമ്പോൾ മദ്യപിച്ചാൽ അത് അമിത മദ്യപാനത്തിലേക്ക് മാത്രമേ നിങ്ങളെ നയിക്കൂ.
–
Leave a Reply