Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മീററ്റ്: യുവരാജ് എന്ന പോത്തിന്റെ ഭാരം കേട്ടാല്‍ തന്നെ ഞെട്ടാതിരിക്കില്ല. 1,400 കിലോ! ഇനി ഇതിന്റെ വിലയാവട്ടെ ഏഴു കോടിയും. . എന്നാല്‍ അതിനെ വില്‍ക്കാന്‍ ഉടമ കരംവീര്‍ സിംങ് തയ്യാറായില്ല. വെള്ളിയാഴ്ച മീററ്റില്‍ നടന്ന അഖിലേന്ത്യാ കന്നുകാലി മേളയിലെ ചാന്പ്യനാണ് 1400 കിലോഗ്രാം ഭാരമുള്ള മുരാ വംശത്തില്‍പ്പെട്ട ഈ കാളക്കൂറ്റന്‍. ഏഴ് കോടി രൂപ വരെ വില കൊടുക്കാമെന്ന് പറഞ്ഞിട്ടും യുവ്‌രാജിന്റെ യജമാനന്‍ ഇവനെ വില്‍ക്കാന്‍ തയ്യാറായില്ല. താന്‍ യുവ്‌രാജിനെ സ്വന്തം മകനെ പോലെയാണ് വളര്‍ത്തുന്നതെന്നും അതിനാല്‍ത്തന്നെ തനിക്ക് പണം ആവശ്യമില്ലെന്നുമാണ് ഈ കാളക്കൂറ്റന്റെ ഉടമസ്ഥനായ കരംവീര്‍ സിംഗ് പറഞ്ഞത്. ജീവിതത്തിലെ എല്ലാ കാര്യങ്ങളും പണത്തെപ്പറ്റിയല്ല എന്നാണ് അദ്ദേഹത്തിന്റെ വാദം. പതിനാല് അടി നീളവും അഞ്ച് അടി ഒന്‍പത് ഇഞ്ച് ഉയരവുമുള്ള യുവരാജ് പ്രതിദിനം ഇരുപത് ലിറ്റര്‍ പാലാണ് കുടിക്കുന്നത്. ഇതിനൊപ്പം അഞ്ച് കിലോഗ്രാം ആപ്പിളും പതിനഞ്ച് കിലോഗ്രാം ഗുണമേന്മയുള്ള കാലിത്തീറ്റയും ഇവന്‍ അകത്താക്കും. ഭക്ഷണം കഴിക്കല്‍ മാത്രമല്ല, ദിവസവും യുവരാജ് നാല് കിലോമീറ്റര്‍ നടക്കുകയും ചെയ്യാറുണ്ട്. ഒരു മാസം യുവ്‌രാജിനെ പരിപാലിക്കാന്‍ 25,000 രൂപയോളം ചെലവാകുമെന്നാണ് കരംവീര്‍ പറയുന്നത്.ഒരു കര്‍ഷകന്‍ ഏഴ് കോടി രൂപയ്ക്ക് തന്റെ കാളയെ വില്‍ക്കുമോ എന്ന് ചോദിച്ചിരുന്നെന്നും എന്നാല്‍ താനതിന് തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി. യുവ്‌രാജിലൂടെ പ്രതിവര്‍ഷം 50 ലക്ഷം രൂപയോളം കരംവീറിന് ലഭിക്കുന്നുണ്ട്. മുരാ ഇനത്തില്‍പ്പെട്ട ഒരു നല്ല സ്‌പെസിമനാണ് യുവ്‌രാജെന്ന് സര്‍ദാര്‍ വല്ലഭായി പട്ടേല്‍ അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായ രവീന്ദര്‍ സാങ്‌വാന്‍ പറയുന്നു. പ്രതിദിനം 3.5 മുതല്‍ 5 മില്ലിലിറ്റര്‍ വരെ ഗുണമേന്മയുള്ള ബീജം ഈ ഇനം കാളകള്‍ ഉത്പാദിപ്പിക്കും. ഇവയെ നേര്‍പ്പിച്ച് 35 മില്ലിലിറ്റര്‍ വരെ ഉയര്‍ത്താനാകും. 0.25 മില്ലിലിറ്റര്‍ ബീജമാണ് എരുമകളില്‍ കൃത്രിമ ബീജോത്പാദനം നടത്താനായി ഉപയോഗിക്കുന്നത്. ഇതിന് ഏകദേശം 1500 രൂപ ചെലവാകും. ഇതിലൂടെ ഒരു ക്ഷീരകര്‍ഷകന് പ്രതിദിനം 2,10,000 രൂപയോളം സ്വരൂപിക്കാനാകും. യുവ്‌രാജിന്റെ ബീജത്തിന് വടക്കന്‍ സംസ്ഥാനങ്ങളില്‍ ആവശ്യക്കാര്‍ ഏറെയാണ്. യുവ്‌രാജിന്റെ അമ്മ എല്ലാ ദിവസവും 25 ലിറ്റര്‍ പാല്‍ ഉത്പാദിപ്പിക്കാറുണ്ട്. അതിനാല്‍ത്തന്നെ ഈ കാളക്കൂറ്റനെ വില്‍ക്കാന്‍ തയ്യാറല്ലെന്ന് ഉടമസ്ഥന്‍ പറഞ്ഞതില്‍ അത്ഭുതമില്ലെന്ന് രവീന്ദര്‍ സിംഗ് വ്യക്തമാക്കി.
–
Leave a Reply