Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
1400 വര്‍ഷം പഴക്കമുള്ള ഒരു ഗിങ്കോ വൃക്ഷമാണ് ഇപ്പോള്‍ ചൈനയിലെ താരം. ഈ മരം മഞ്ഞനിറമുള്ള ഇലകള്‍ പൊഴിച്ചു തുടങ്ങിയാല്‍ പിന്നെ ഇവിടേക്ക് വിനോദ സഞ്ചാരികളുടെ പ്രവാഹമാണ്. സ്വര്‍ണ ഇലകള്‍ പൊഴിക്കുന്ന ഈ മരമുത്തശ്ശിയുടെ ഭംഗി തന്നെയാണ് കാരണം.
സിയാന്‍ ഷാങ്‌സി പ്രവിശ്യയിലുള്ള ഷോങ്ഗ്‌നാന്‍ മലനിരകളില്‍ സ്ഥിതി ചെയ്യുന്ന ഗുവാന്യന്‍ സെന്‍ ബുദ്ധ ക്ഷേത്രത്തിലാണ് ഗിങ്കോ വൃക്ഷം നില്‍ക്കുന്നത്.
കൊമ്പുകള്‍ മുഴുവന്‍ മഞ്ഞപുതച്ച് നിലത്താകെ സ്വര്‍ണ ഇലകള്‍ പൊഴിച്ച് സുന്ദരിയായി നില്‍ക്കുന്ന വൃക്ഷത്തിന്റെ ചിത്രം 2016ല്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതോടെയാണ് ഇവിടേയ്ക്കുള്ള സന്ദര്‍ശകരുടെ തിരക്കു കൂടിയത്. ഈ സ്വര്‍ണ മരത്തെ കാണാന്‍ ഒരു ദിവസം എഴുപതിനായിരത്തിലധികം സന്ദര്‍ശകര്‍ വരെ എത്തിച്ചേര്‍ന്ന ചരിത്രവുമുണ്ട്.
വിനോദ സഞ്ചാരികളുടെ തിരക്കു കണക്കിലെടുത്ത് ഇത്തവണ ഈ മരമുത്തശ്ശിയെ സന്ദര്‍ശിക്കാന്‍ ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യവും ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഒക്ടോബര്‍ 28 മുതല്‍ ഡിസംബര്‍ 10 വരെയാണ് സ്വര്‍ണ ഇലകള്‍ പൊഴിക്കുന്ന ഗിങ്കോ വൃക്ഷം കാണാന്‍ സന്ദര്‍ശകരെ അനുവദിക്കുന്നത്.
രാവിലെ 8 മണി മുതല്‍ വൈകുന്നേരം അഞ്ചുമണി വരെയാണ് സന്ദര്‍ശന സമയം. തിരക്കൊഴിവാക്കാന്‍ ഒരു ദിവസം 7200 സന്ദര്‍ശകര്‍ എന്ന കണക്കിലാണ് പ്രവേശനം നിയന്ത്രിച്ചിരിക്കുന്നത്.
628-ാം നൂറ്റാണ്ടില്‍ താങ് രാജവംശകാലത്തുണ്ടായ വൃക്ഷമാണിതെന്നാണ് നിഗമനം. മധ്യ ചൈനയിലെ സിയാന്‍ നഗരത്തില്‍ നിന്ന് 30 കിലോമീറ്റര്‍ മാറിയാണ് ഈ വൃക്ഷം സ്ഥിതി ചെയ്യുന്നത്.
Leave a Reply