Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 5:31 am

Menu

Published on January 13, 2017 at 10:58 am

സെറിനോ വിട നല്‍കി തന്റെ ആത്മാര്‍ത്ഥ സുഹൃത്തിന്; കണ്ണീരടക്കാനാകാതെ കണ്ടുനിന്നവര്‍

this-horse-saying-goodbye-to-best-friend-at-his-funeral-will-break-your-heart

ബ്രസീലിയ: സെറിനോ എന്ന കുതിരയുടെ ഉറ്റ സുഹൃത്ത് കൂടിയായിരുന്നു വാഗ്നര്‍ ഫിഗ്യൂറെഡോ ഡിലിമ എന്ന അവന്റെ ഉടമ. എന്നാല്‍ കഴിഞ്ഞ ദിവസം സെറിനോ അവന്റെ ഉടമയ്ക്ക് അവസാനത്തെ യാത്രാമൊഴി പറഞ്ഞപ്പോള്‍ അത് കണ്ടുനിന്നവര്‍ കണ്ണീരടക്കാന്‍ പാടുപെട്ടു.

this-horse-saying-goodbye-to-best-friend-at-his-funeral-will-break-your-heart

കഴിഞ്ഞ ആഴ്ചയുണ്ടായ ഒരു വാഹനാപകടത്തില്‍ വാഗ്നര്‍ മരിക്കുകയായിരുന്നു. സെറിനോയ്ക്ക് വാഗ്നറും വാഗ്നര്‍ക്ക് തിരിച്ച് സെറിനോയുമായിരുന്നു തങ്ങളുടെ ലോകം. ഇരുവരുടെയും ഈ ആത്മബന്ധം നന്നായി അറിയാമായിരുന്ന വാഗ്നറിന്റെ സഹോദരന്‍ വാന്‍ഡോ സെറിനോയെയും വാഗ്നറുടെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുപ്പിക്കുകയായിരുന്നു.

this-horse-saying-goodbye-to-best-friend-at-his-funeral-will-break-your-heart3

‘തനിക്ക് അറിയാം അവന് ഇവിടെ നടക്കുന്നതെല്ലാം മനസ്സിലാകുന്നുണ്ടെന്ന്. അവന് വാഗ്നറോട് അവസാനമായി യാത്ര പറയാനുണ്ടാകും’,  വാന്‍ഡോ പ്രതികരിച്ചു. വാഗ്നറുടെ വിയോഗത്തോടെ സെറിനോയുടെ സംരക്ഷണം ഇനി തങ്ങള്‍ ഏറ്റെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

this-horse-saying-goodbye-to-best-friend-at-his-funeral-will-break-your-heart2

തന്റെ ഉറ്റ സുഹൃത്തിനുള്ള സെറിനോയുടെ യാത്രാമൊഴി ചടങ്ങില്‍ പങ്കെടുത്ത മറ്റുള്ളവര്‍ക്ക് നൊമ്പരമായി മാറി. വാഗ്നറുടെ മൃതദേഹം കണ്ട സെറിനോ ആദ്യം ശവമഞ്ചത്തിനു ചുറ്റും നടന്നു നോക്കി. തുടര്‍ന്ന് മൃതദേഹത്തെ മണത്തുനോക്കി ശവപ്പെട്ടിയില്‍ തലയുരസി. പിന്നീട് ഉച്ചത്തില്‍ ചിനച്ച ശേഷം തന്റെ സുഹൃത്തിന്റെ അനക്കമറ്റ ദേഹത്തേക്ക് നോക്കി കുറച്ചുസമയം അങ്ങനെ നിന്നു.

hourse

ഒടുവില്‍ വാഗ്നറുടെ വിലാപയാത്രയില്‍ ശവമഞ്ചത്തെ അനുഗമിച്ച് സെറിനോയും നടന്നുനീങ്ങി.

this-horse-saying-goodbye-to-best-friend-at-his-funeral-will-break-your-heart4

Loading...

Leave a Reply

Your email address will not be published.

More News