Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 15, 2025 4:57 pm

Menu

Published on March 31, 2015 at 3:20 pm

ഹരിയാനയിലെ ഒരു കഴുതയ്ക്ക് വില 3 ലക്ഷം രൂപ !

this-hunk-of-a-donkey-is-the-king-of-mares-hearts

ചണ്ഡീഗഡ്: പഞ്ചാബിലെ ലെഹരാഗാഗ സ്വദേശിയായ മൊഹീന്ദര്‍ സിംഗിന്റെ വിധി ഒരു കഴുത മാറ്റിമറിയ്ക്കാനൊരുങ്ങുന്നു. അദ്ദേഹത്തിൻറെ തന്നെ കഴുതയായ ഷേരുവിൻറെ മാർക്കറ്റ് വിലയാണ് ഇതിനു പിന്നിൽ. ഹരിയാനയിലെ ജജ്ജറില്‍ നടക്കുന്ന പ്രശസ്തമായ വളര്‍ത്തു മൃഗങ്ങളുടെ പ്രദര്‍ശനത്തിൽ വെച്ച ഈ കഴുതയ്ക്ക് ആളുകൾ പറഞ്ഞ വില മൂന്നു ലക്ഷമാണ്. എന്നാൽ എത്ര വില കിട്ടിയാലും ഷേരുവിനെ വിൽക്കാൻ മൊഹീന്ദര്‍ തയ്യാറല്ല. കുതിരകളുമായി ഇണചേര്‍ത്ത് മികച്ചയിനം കോവര്‍ കഴുതകളെ ഉല്‍പാദിപ്പിക്കാനാണ് ഷേരുവിനെ ഉപയോഗിക്കുന്നത്. ഓരോ ഇണചേര്‍ക്കലിനും 5000 രൂപ വീതം ഇയാൾ ഈടാക്കുകയും ചെയ്യാറുണ്ട്. ഈ ബിസിനസ്സിലൂടെ ഷേരു മൊഹീന്ദറിന് 2 ലക്ഷം മുതല്‍ 2.5 ലക്ഷം രൂപ വരെ നേടിക്കൊടുക്കാറുണ്ട്. എന്നാൽ ഷേരുവിനായി മൊഹീന്ദര്‍ മുടക്കുന്നത് 400 രൂപയാണ്. 5 കിലോ കടലയും ഒരു കിലോ ശര്‍ക്കരയും ആണ് ഷേരുവിൻറെ ഒരു ദിവസത്തെ ഭക്ഷണം. കൂടാതെ ആറു മാസത്തിനിടയില്‍ പത്തു കിലോ നെയ്യും ഇവൻ സേവിക്കുന്നുണ്ട്. 2012ല്‍ ബിക്കാനീറില്‍ നിന്നാണ് മൊഹീന്ദര്‍ സിംഗ് ഷേരുവിനെ കൊണ്ടുവന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News