Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 20, 2024 2:53 pm

Menu

Published on December 13, 2014 at 10:44 am

ബ്രസീലിയൻ യുവാവ് തമാശയ്ക്ക് കൊലപ്പെടുത്തിയത് 41 പേരെ..!!

this-man-admits-to-killing-41-people-for-fun

റിയോ ഡി ജനീറോ: തമാശയ്ക്ക് വേണ്ടി  41 പേരെ കൊലപ്പെടുത്തിയതായി യുവാവിന്റെ വെളിപ്പെടുത്തല്‍.  ഒരു സ്ത്രീയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ 26 വയസ്സുള്ള സെയ്ല്‍സണ്‍ ജോസ് ദാസ് ഗ്രാകസാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
ഒന്‍പതു വര്‍ഷം കൊണ്ടാണ് ഇയാള്‍  കൃത്യങ്ങള്‍ ചെയ്തത്.37 സ്ത്രീകളും മൂന്ന് പുരുഷന്‍മാരും ഒരു രണ്ടു വയസുള്ള കുട്ടിയുമാണ് ഇയാളുടെ ക്രൂരതക്ക് ഇരയായത്.വെളുത്ത വംശജരായ യുവതികളെ കൊല്ലുന്നതാണ് കൂടുതല്‍ ഇഷ്ടം. പിന്നാലെ കൂടി, ഇരകളുടെ ജീവിതരീതികളും മറ്റും പഠിച്ച ശേഷമാണ് കൊന്നൊടുക്കുന്നത്..ചെറു മോഷണങ്ങളിലൂടെ ‘ഈ രംഗത്തേക്ക്’ കടന്ന സാലിസണ്‍ 17ാം വയസ്സില്‍ ഒരു യുവതിയെ കൊന്നാണ് നരഹത്യക്ക് തുടക്കമിട്ടത്. കൊന്ന ശേഷം ഇരകളെക്കുറിച്ച് രണ്ടോ മൂന്നോ മിനിറ്റ് ആലോചിക്കുകയും പിന്നീട് കാട്ടില്‍ നായാട്ടിന് പോവുകയുമാണ് പതിവുരീതി. ക്രൂരകൃത്യം ചെയ്യുന്നതില്‍ പശ്ചാത്താപമില്ളെന്നും ജയിലില്‍നിന്നിറങ്ങിയ ശേഷം കൊലപാതകം തുടരുമെന്നും സാലിസണ്‍ മുന്നറിയിപ്പ് നല്‍കുന്നു. ബ്രസീലില്‍ വധശിക്ഷ വിധിക്കാത്തതിനാല്‍ പരമാവധി 30 വര്‍ഷം വരെ തടവ് കിട്ടാവുന്ന കുറ്റമാണിത്.ഇയാൾ മാനസിക രോഗിയാണെന്നാണ് പോലീസ് നിഗമനം.
. ഇയാളുടെ മൊഴിയും മുന്‍ അന്വേഷണ റിപോര്‍ട്ടുകളും പരിശോധിക്കുകയാണെന്നും പോലിസ് അറിയിച്ചു.

Loading...

Leave a Reply

Your email address will not be published.

More News