Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലെ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളില്‍ ഈ അധ്യയനവര്‍ഷം പി.ജിക്ക് ഏകജാലകം നടപ്പാക്കാന്‍ സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു. അലോട്ട്മെന്‍റ് കൂടി ഉള്‍പ്പെടുത്തിയാവും സംവിധാനം നടപ്പാക്കുക. പ്രൈവറ്റ്-വിദൂര വിദ്യാഭ്യാസ ഡിഗ്രി ഫലം പ്രസിദ്ധീകരിക്കുന്ന മുറക്ക് പി.ജി പ്രവേശത്തിന് അപേക്ഷ ക്ഷണിക്കാനും സിന്‍ഡിക്കേറ്റ് തീരുമാനിച്ചു.
ഡിഗ്രി പ്രവേശത്തിന് ഈവര്‍ഷം കേന്ദ്രീകൃത റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിച്ച രീതി പി.ജിക്ക് നടപ്പാക്കില്ല. വിദ്യാര്‍ഥികളില്‍നിന്ന് പരാതികള്‍ ലഭിച്ചതിനാലാണിത്. സ്വാശ്രയ കോളജുകള്‍കൂടി ഉള്‍പ്പെടുത്തിയാവും ഏകജാലകം നടപ്പാക്കുക. നടപടികള്‍ ഉടന്‍ ആരംഭിക്കും. ഡിഗ്രി പ്രവേശം ജൂലൈ എട്ടിനകം പൂര്‍ത്തിയായിട്ടില്ളെങ്കില്‍ സമയം നീട്ടും. പരാതികള്‍ പരിഹരിച്ച് ഡിഗ്രി പ്രവേശം പൂര്‍ത്തിയാക്കും. അടുത്തവര്‍ഷം സ്വാശ്രയ കോളജുകളെകൂടി ഉള്‍പ്പെടുത്തി ഡിഗ്രി ഏകജാലകം നടപ്പാക്കും.സ്വാശ്രയ കോളജുകളില്‍ ഫീസ് വര്‍ധിപ്പിച്ച സര്‍ക്കാര്‍ ഉത്തരവ് കാലിക്കറ്റ് സര്‍വകലാശാലയിലും ബാധകമാക്കി. സിന്‍ഡിക്കേറ്റംഗങ്ങളായ ടി.പി അഷ്റഫലി, കെ. ശിവരാമന്‍ എന്നിവര്‍ ഇക്കാര്യത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തി.നെല്ലിക്കാപറമ്പ് സീതിസാഹിബ് മെമ്മോറിയല്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് വനിതാകോളജ് ആക്കാനുള്ള അപേക്ഷ തള്ളി.
Leave a Reply