Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: പ്രസവ ശസ്‌ത്രക്രിയയുടെ ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തി വാട്‌സ്ആപ്പിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലെ മൂന്ന് ഡോക്ടർമാരെ സസ്പെൻഡ് ചെയ്തു. മധു, സുനില്‍ കുമാര്‍, മനോജ് കുമാര്‍ എന്നീ ഡോക്ടർമാരെയാണ് സസ്പെൻഡ് ചെയ്തത്. ആരോഗ്യവകുപ്പ് ഡയറക്ടറുടെ നിര്‍ദ്ദേശപ്രകാരം ആരോഗ്യമന്ത്രി വിഎസ് ശിവകുമാറാണ് ഡോക്ടര്‍മാരെ സസ്‌പെന്‍ഡ് ചെയ്യാന്‍ നിർദ്ദേശം നൽകിയത്.ഓപ്പറേഷന്‍ തിയറ്ററില്‍ നിന്ന് ചിത്രമെടുത്തത്തിൽ ഡോക്ടര്‍മാര്‍ക്ക് പങ്കുണ്ടെന്ന് ഡിഎംഒ റിപ്പോര്‍ട്ടില്‍ വ്യക്തമായതോടെയാണ് ഇവർ കുറ്റക്കാരെന്ന് കണ്ടെത്തിയത്.പോലീസ് കേസ് അന്വേഷിക്കാൻ തുടങ്ങിയതോടെ മൂന്നു ഡോക്ടര്‍മാരും ഒളിവില്‍ പോയിരിക്കുകയാണ്. മൂന്നു പേരും ഒരേ ടവറിൻറെ കീഴിലാണുള്ളതെന്ന് സൈബര്‍സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ പോലീസിന് വ്യക്തമായിട്ടുണ്ട്. ഇവര്‍ക്കായി തിരച്ചില്‍ നടത്തി വരികയാണ്.
Leave a Reply