Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: പൂജപ്പുര നിര്‍ഭയയിലെ മൂന്ന് പെണ്‍കുട്ടികള്‍ കുപ്പിച്ചില്ലുകൾ വിഴുങ്ങി ആത്മഹത്യക്ക് ശ്രമിച്ചു. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. ചൊവ്വാഴ്ച വൈകീട്ട് ആറുമണിയോടെ മുഖം നോക്കുന്ന കണ്ണാടി പൊട്ടിച്ചാണ് ഇവര്‍ വിഴുങ്ങിയതെന്നാണ് പോലീസ് നിഗമനം.ചുമയ്ക്കുമ്പോള്‍ രക്തം കണ്ടതിനെത്തുടര്‍ന്ന് ഒരാളെ അഡ്മിറ്റ് ചെയ്തു. രണ്ട് പേര്‍ നിരീക്ഷണത്തിലാണ്.മറ്റൊരു കുട്ടി പറഞ്ഞതിനെത്തുടര്‍ന്നാണ് നിര്‍ഭയ കേന്ദ്രത്തിലുള്ളവര്‍ വിവരം അറിയുന്നത്. ഇതിനു മുമ്പ് ഇവിടെ നിന്ന് രണ്ട് പെണ്‍കുട്ടികളെ കാണാതായിരുന്നു. ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന പെണ്‍കുട്ടികളെയാണ് നിര്‍ഭയ സംരക്ഷണ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്. ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടികളടക്കം അഞ്ച് പെണ്‍കുട്ടികള്‍ ഇതിന് മുമ്പും നിര്‍ഭയയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമം നടത്തിയിരുന്നു.
Leave a Reply