Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 21, 2024 11:11 pm

Menu

Published on October 30, 2014 at 4:27 pm

ദിവസത്തിൽ മൂന്ന് ഗ്ലാസ്സിൽ കൂടുതൽ പാൽ കുടിച്ചാൽ നേരത്തെ മരിക്കുമെന്ന് പഠനം

three-glasses-of-milk-a-day-linked-to-earlier-death

പാല്‍ ഒരു സമീകൃതാഹാരമാണെന്നും   പല്ലുകളുടേയും എല്ലുകളുടേയും ബലത്തിന്‌ ആവശ്യമായ കാല്‍സ്യം ലഭിക്കുന്നതിന്‌ പാല്‍ അത്യാവശ്യമാണെന്നുമൊക്കെയായിരുന്നു എല്ലാവരും കരുതിയിരുന്നത്.എന്നാൽ പാലിനെ കുറിച്ചുള്ള ഈ ധാരണകളെല്ലാം തിരുത്തിയിരിക്കുകയാണ് ബ്രട്ടീഷ്‌ മെഡിക്കല്‍ ജേണല്‍ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു ഗവേഷണ റിപ്പോര്‍ട്ട്‌.ദിവസത്തിൽ മുന്നോ, അതിലധികമോ ഗ്ലാസ്‌ പാല്‍ ദിവസേന കുടിയ്‌ക്കുന്നവരുടെ  ആയുസ്സ് കുറയുമെന്നാണ് ഗവേഷകർ  പറയുന്നത്  .  61000 സ്‌ത്രീകളുടേയും, 4,500 പുരുഷന്‍മാരേയും ഉള്‍ക്കൊളളിച്ചു കൊണ്ട്‌ 20 വര്‍ഷം കൊണ്ടു നടത്തിയ പരീക്ഷണത്തിലാണ് ഈ പുതിയ കണ്ടെത്തൽ.    ഇത്രയും പേരില്‍ പാല്‍ കൂടുതല്‍ കുടിച്ചവരില്‍ എല്ലുകള്‍ക്ക്‌ പൊട്ടല്‍ ഉണ്ടാകുന്നുണ്ടെന്നാണ്‌ കണ്ടെത്തല്‍.എല്ലുകളെ ബാധിക്കുന്ന ഓസ്റ്റിയോപെറോസിസ്‌-നെ ചെറുത്തുനില്‍ക്കാന്‍ ആവശ്യമായ കാല്‍സ്യം ലഭിക്കുന്നതിന്‌ ദിവസേന 500 ml പാല്‍ കുടിച്ചാല്‍ മതി. എല്ലുകള്‍ സജീവ കലയായതിനാല്‍ 30 വയസ്സുവരെ എല്ലുകള്‍ നശിക്കുകയും പുതുതായി രൂപപ്പെടുകയും ചെയ്യുമെന്നും, 30 വയസ്സിനുശേഷം നാശം സംഭവിക്കുന്ന പ്രക്രിയ കൂടുകയും പുതുതായി എല്ലുകള്‍ ഉണ്ടാകുന്ന പ്രക്രിയ കുറയുകയും ചെയ്യുന്നു. പാലിലെ കൊഴുപ്പ്‌ കാല്‍സ്യത്തിന്റെ ഗുണം തടയുകയാണ്‌ ചെയ്യുന്നതെന്നും കൊഴുപ്പുകുറഞ്ഞ പാലുല്‍പ്പന്നങ്ങളായ ചീസും തൈരുമൊക്കെയാണ്‌ ഗുണപ്രദമെന്നുമാണ്‌ പുതിയ പഠനം പറയുന്നത്‌.

Loading...

Leave a Reply

Your email address will not be published.

More News