Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെന്നൈ: മൂന്നുമാസം മാത്രം പ്രായമായ കുട്ടി സ്വയം കത്തുന്നു എന്ന വാർത്ത മാദ്ധ്യമങ്ങളിൽ പ്രാധാന്യം നേടിയിരുന്നു. ഈ രോഗത്തിന് കാരണം കണ്ടുപിടിക്കാൻ കഴിയാത്ത വിഷമത്തിലായിരുന്നു ഡോക്ടർമാർ.എന്നാൽ കുട്ടി സ്വയം കത്തുന്നില്ലെന്ന് പരിശോധനയില്‍ തെളിഞ്ഞതായി കില്‍പ്പൊക്ക് മെഡിക്കല്‍ കൊളേജിലെ പ്ലാസ്റ്റിക് സര്‍ജറി വിഭാഗം മേധാവി പറഞ്ഞു. ഇതിനെ തുടർന്ന് കുട്ടിയുടെ മാതാപിതാക്കളുടെ മനോനില പരിശോധിക്കണമെന്നും ആശുപത്രിയിലെ മുതിര്‍ന്ന ഡോക്‌ടര്‍മാര്‍ അറിയിച്ചു. ബയൊപ്സി ഉള്‍പ്പെടെയുള്ള പരിശോധനാ ഫലങ്ങളില്‍ നിന്നുമാണ് ഈ നിഗമനത്തില്‍ എത്തിയത് എന്നും ഡോക്ടർ കൂട്ടിച്ചേർത്തു.
മനോനില ശരിയല്ലാത്ത മാതാപിതാക്കള്‍ കുഞ്ഞിനെ പൊള്ളിച്ചതാകാമെന്നും ഡോക്‌ടര്‍ വിലയിരുത്തുന്നു. മാതാപിതാക്കളായ കര്‍ണനേയും രാജേശ്വരിയെയും അമ്മൂമ്മയെയും സൈക്കൊളജി വിഭാഗം കൌണ്‍സിലിങ്ങിന് വിധേയമാക്കണമെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. രാഹുലിന്റെ ദേഹത്ത് നാല് തവണ സ്വയം തീപിടിച്ചുവെന്നാണ് മാതാപിതാക്കള്‍ പറഞ്ഞത്. മുന്‍പ് രണ്ടുതവണ കുട്ടിയെ വിഴുപുരം ജില്ലാ ആശുപത്രിയിലും ഒരുതവണ പുതുച്ചേരി മെഡിക്കല്‍ കൊളേജിലും ചികിത്സിച്ചിരുന്നു.കുട്ടിയുടെ ശരീരത്തിലെ വ്രണങ്ങള്‍ ചികിത്സയ്ക്കിടെ ഉണങ്ങി തുടങ്ങിയെന്നാണ് ഡോക്‌ടര്‍ പറയുന്നത് കുട്ടിക്ക് മറ്റെന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങളുള്ളതായി ചികിത്സയില്‍ കണ്ടെത്തിയിട്ടില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
Leave a Reply