Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 20, 2024 4:11 pm

Menu

Published on December 15, 2014 at 12:42 pm

ഓസ്‌ട്രേലിയയിലെ കോഫീ ഷോപ്പിൽ ബന്ദികളാക്കിയവരിൽ മൂന്ന് പേർ രക്ഷപെട്ടു

three-people-escape-sydney-cafe-where-gunman-holds-hostages

സിഡ്‌നി: ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ കോഫി ഷോപ്പിനുള്ളിൽ ആയുധധാരികൾ ബന്ദികളാക്കിയവരിൽ നിന്ന് 3  പേർ രക്ഷപെട്ടു.   ഒരു ജീവനക്കാരനും രണ്ട് സന്ദര്‍ശകരുമാണ് രക്ഷപ്പെട്ടത്.ബന്ദിയാക്കപ്പെട്ടവരുടെ കൃത്യമായ കണക്ക് അറിവായിട്ടില്ലെങ്കിലും അന്പതോളം പേര്‍ ഉണ്ടെന്നാണ് സൂചന..ബന്ദികളാക്കിയവരെ രക്ഷപെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി സായുധ സേന കോഫി ഷോപ്പ് വളഞ്ഞിട്ടുണ്ട്. സുരക്ഷകര്‍ശനമാക്കിയ ഈ മേഖലയിലെ  ഒപേറ ഹൗസില്‍ നിന്നും പോലീസ് ജനങ്ങളെ ഒഴിപ്പിച്ചിട്ടുണ്ട്. ഷോപ്പ് നിലനില്‍ക്കുന്ന പ്രദേശമാകെ സായുധ സേനയുടെ നിയന്ത്രണത്തിന്‍ കീഴിലാണെങ്കിലും ഷോപ്പിനുള്ളിലെ ആയുധധാരികള്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. സിഡ്‌നിക്കു മുകളിലൂടെയുള്ള വ്യോമഗതാഗതവും നിരോധിച്ചുമാര്‍ട്ടിന്‍ പ്ലേസിലെ കോഫി ഷോപ്പിനുള്ളിലാണ് പ്രാദേശിക സമയം ഒന്പതരയോടെ ആയുധധാരികള്‍ കടന്നുകൂടിയത്.   അറബി അക്ഷരങ്ങള്‍ രേഖപ്പെടുത്തിയ പതാക അക്രമികള്‍ ഉയര്‍ത്തിക്കാട്ടുന്നതിന്‍റെ ദൃശ്യങ്ങള്‍ പ്രാദേശികമാധ്യമങ്ങള്‍ പുറത്തുവിട്ടു. ബന്ദികളായവരില്‍ രണ്ടുപേരെ കോഫി ഷോപ്പിന്‍റെ ജനാലച്ചില്ലിനോട് ചേര്‍ത്തു നിര്‍ത്തിയിരിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. .ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ്, റിസര്‍വ് ബാങ്ക്, അമേരിക്കന്‍ എംബസി, എന്നിവയുടെ സമീപത്താണ് കോഫി ഷോപ്പ് സ്ഥിതി ചെയ്യുന്നത്.

Loading...

Leave a Reply

Your email address will not be published.

More News