Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: ഉത്തരഡല്‍ഹിയിലെ ആസാദ് മാര്‍ക്കറ്റിന് സമീപം മൂന്നുനില കെട്ടിടം തകര്‍ന്നുവീണു. ഒരാള്‍ മരിച്ചു.നിരവധി പേര്‍ക്ക് പരിക്ക്. മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരവധിപേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയിട്ടുണ്ട്. കെട്ടിടത്തിൻറെ കാലപ്പഴക്കമാണ് അപകട കാരണം. നാട്ടുകാരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 50വര്‍ഷം പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നത്.
Leave a Reply