Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

February 12, 2026 10:14 am

Menu

Published on May 9, 2014 at 9:33 am

ഇന്ന് തൃശ്ശൂര്‍ പൂരം

thrissur-pooram-today

പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരം ഇന്ന്.മഴയുടെ ഭീഷണി നിലനിൽക്കുമ്പോഴും ജനങ്ങൾ ആവേശത്തിലാണ്. ആയിരക്കണക്കിന് ആളുകൾ തൃശ്ശൂർ പൂരത്തിനായി ഇന്ന് തേക്കിൻകാടെത്തും. പൂരങ്ങളുടെ വേലിയേറ്റങ്ങള്‍ക്കാണ്‌ പൂരദിവസം ശ്രീ വടക്കുംനാഥന്റെ തിരുമുറ്റം സാക്ഷിയാകുക. നാനൂറ് വർഷം മുമ്പ് കൊച്ചി ഭരിച്ചിരുന്ന ശക്‌തന്‍തമ്പുരാനെന്ന രാമവര്‍മ്മ മഹാരാജാവാണ്‌ തൃശ്ശൂർ പൂരത്തിന് തുടക്കം കുറിച്ചത്.അതിനു മുമ്പ് തൃശൂരിലെ ക്ഷേത്രങ്ങളെല്ലാം ആറാട്ടുപുഴ പൂരത്തിന്റെ ഭാഗമായിരുന്നു.പത്തു ക്ഷേത്രങ്ങളെ കൂട്ടിയോജിപ്പിച്ചാണ്‌ രാമവർമ്മ മഹാരാജാവ് പൂരച്ചടങ്ങുകൾ നെയ്തെടുത്തിട്ടുള്ളത്. മുപ്പത്തിയാറുമണിക്കൂര്‍ നിര്‍ത്താതെ തുടരുന്ന ചടങ്ങുകളാണ്‌ തൃശൂര്‍ പൂരത്തിൻറെത്.പൂരം നാളില്‍ ആദ്യം എഴുന്നള്ളിയെത്തുന്ന കണിമംഗലം ശാസ്‌താവ്‌ ഗോപുരം കടന്നെത്തി വടക്കുന്നാഥനെ വണങ്ങുന്നതോടെ പൂരങ്ങളുടെ പെയ്‌തിറക്കമായി. തിരുവമ്പാടി, പാറമേക്കാവ്‌ ക്ഷേത്രങ്ങള്‍ ഇപ്പോൾ തന്നെ ദീപ പ്രഭയിൽ മുങ്ങിക്കഴിഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News