Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 6:25 am

Menu

Published on October 11, 2016 at 4:27 pm

അനുഗ്രഹം തേടി മണിയുടെ അസ്ഥിത്തറയില്‍ എത്തിയ ടിനി ടോമിന് സംഭവിച്ചത്…..

tini-tom-about-kalabhavan-mani

കലാഭവന്‍ മണി നായകനായി അഭിനയിക്കേണ്ടിരുന്ന ചിത്രമായിരുന്നു ഡഫേദാര്‍. ചിത്രികരണം തുടങ്ങും മുമ്പു ആയിരുന്നു മാണിയുടെ വിയോഗം. ചിത്രത്തില്‍ മണിയുടെ മകനായി അഭിനയിക്കാന്‍ തീരുമാനിച്ചത് ടിനി ടോമിനെയാണ്. എന്നാല്‍ മണിയുടെ അഭാവത്തില്‍ ടിനി ടോം നായകനായി. ഈ കഥപാത്രം കലാഭവന്‍ മണിയെ വല്ലാതെ മോഹിപ്പിച്ചിരുന്നു എന്നു ടിനി ടോം പറയുന്നു. ഫോട്ടോഷൂട്ട് വരെ കഴിഞ്ഞ സാഹചര്യത്തിലായിരുന്നു മണിയുടെ മരണം. തന്റെ അഭിനയവും സിനിമ പൂര്‍ത്തിയായതും എല്ലാം മണിയുടെ അനുഗ്രഹമാണെന്നു ടിനി പറയുന്നു.

ഒരിക്കലും മണിക്ക് പകരമാകില്ല താന്‍. എന്നാല്‍ എല്ലാം നന്നായി വന്നിട്ടണ്ടെങ്കില്‍ അത് അദ്ദേഹത്തിന്റെ അനുഗ്രഹം കൊണ്ടു മാത്രമാണ് എന്നു ടിനി പറയുന്നു. ഷൂട്ടിങ് ആരംഭിക്കുന്നതിനു മുമ്പു മണിയുടെ വീട്ടില്‍ പോയി അദ്ദേഹത്തിന്റെ ഭാര്യയേയും കുഞ്ഞിനെയും കണ്ടു. മണിയുടെ അസ്ഥിത്തറയുടെ അടുത്തു ചെന്നു പ്രാര്‍ഥിച്ചു. അത്ഭുതം പോലെ ആ സമയത്ത് ഒരു കാറ്റുവീശി. അതു മണിയുടെ അനുഗ്രഹമാണെന്നു വിശ്വസിക്കുന്നതായി ടിനി പറഞ്ഞു. സിനിമയുടെ പല ഘട്ടങ്ങളിലും ദൈവം എന്നൊരു ശക്തി തന്നെ സഹായിക്കാനായി പ്രവര്‍ത്തിച്ചിട്ടുണ്ട് എന്ന് വനിതയ്ക്കു നല്‍കിയ അഭിമുഖത്തില്‍ ടിനി ടോം പറഞ്ഞു. ജോണ്‍സണ്‍ എസ്തപ്പാനാണ് ചിത്രത്തിന്റെ സംവിധായകന്‍. ഒക്‌ടോബര്‍ 21 ന് ചിത്രം റിലീസ് ചെയ്യും.

Loading...

Leave a Reply

Your email address will not be published.

More News