Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 2:55 pm

Menu

Published on February 20, 2018 at 4:40 pm

യാത്രകള്‍ക്ക് വീടൊരു തടസമായി; ദമ്പതികള്‍ വണ്ടി വീടാക്കി മാറ്റി

tiny-home-wheels-made-alexis-christine-america

വീട് വിട്ട് ദൂരയാത്രയ്ക്കു പോകുന്നവരെ കുറിച്ച് നമ്മള്‍ ഒരുപാട് കേട്ടിട്ടുണ്ട്. എന്നാല്‍ യാത്ര തലയ്ക്കുപിടിച്ച ഈ ദമ്പതികള്‍ ചെയ്തതു കേട്ടാല്‍ ആരുമൊന്ന് ഞെട്ടും. യാത്ര ചെയ്യാന്‍ വീടും പരാധീനങ്ങളും തടസമാകുമെന്നായപ്പോള്‍ ദമ്പതികളായ അലക്സിസും ക്രിസ്റ്റ്യനും ആദ്യം ചെയ്തത് വീടും പറമ്പും എല്ലാം വിറ്റുപെറുക്കി ആ കാശുകൊണ്ട് തങ്ങളുടെ വാഹനത്തില്‍ തന്നെ ഒരു വീട് പണിതെടുക്കുകയായിരുന്നു.

തീര്‍ന്നില്ല രണ്ടരവര്‍ഷം കൊണ്ട് അമേരിക്കയിലെ 36 സംസ്ഥാനങ്ങളും 45000 മൈലുകളും അവര്‍ പിന്നിട്ടുകഴിഞ്ഞു. വെറും 130 അടി മാത്രം നീളമുള്ള ഈ വാഹനത്തില്‍ ലിവിങ്, ബെഡ്റൂം, കിച്ചന്‍, ഷവര്‍ സൗകര്യമുള്ള ബാത്‌റൂം എന്നിവകൂടാതെ 20 ഗ്യാലന്‍ സംഭരണശേഷിയുള്ള ഒരു വാട്ടര്‍ ടാങ്കുമുണ്ട്.

ഏതുതരം ഭൂപ്രകൃതിയിലും അനായാസം പാര്‍ക്ക് ചെയ്യാന്‍ സാധിക്കുന്ന തരത്തിലാണ് ഈ വണ്ടി വീടിന്റെ നിര്‍മ്മാണം. തടി കൊണ്ടുള്ള പട്ടികകള്‍ അടുക്കിയാണ് വീടിന്റെ ചട്ടക്കൂട് നിര്‍മിച്ചത്. വാഹനത്തിന്റെ പിന്നിലായി ചെറിയൊരു പോര്‍ച്ചും നല്‍കിയിട്ടുണ്ട്. ഇവിടെ മടക്കിവയ്ക്കാവുന്ന കസേരകള്‍ ഉപയോഗിച്ചിരിക്കാം.

ചെറിയ സ്ഥലത്തിനുള്ളില്‍ എല്ലാം സൗകര്യവും ഒരുക്കുക എന്നത് വെല്ലുവിളിയായിരുന്നു. മള്‍ട്ടിപര്‍പ്പസ് സൗകര്യത്തോടെയാണ് ഇന്റീരിയര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. മള്‍ട്ടിപര്‍പ്പസ് ഫര്‍ണീച്ചറുകളുടെ ഉപയോഗത്തിലൂടെ സ്ഥലലഭ്യത ലഭിക്കുന്നു. ആവശ്യമില്ലാത്തപ്പോള്‍ കിടക്ക ഒടിച്ചുമടക്കി സ്ഥലം ലാഭിക്കാം. അതുപോലെ തന്നെ ഊണുമേശ ആവശ്യമില്ലാത്തപ്പോള്‍ ഭിത്തിയിലേക്ക് മടക്കിക്കയറ്റാം. ഗോവണിയുടെ മറുഭാഗം അലമാരയാണ്. മേശയുടെ താഴ്ഭാഗം ബുക് ഷെല്‍ഫായും മാറ്റിയിരിക്കുന്നു.

ഒന്‍പതു മാസമാണ് ഈ വണ്ടിവീടിന്റെ നിര്‍മ്മാണത്തിന് എടുത്തത്. അമേരിക്കയില്‍ ഒരു ചെറിയ വീട് നിര്‍മ്മിക്കണമെങ്കില്‍ പോലും ഏകദേശം മൂന്നരലക്ഷം ഡോളര്‍ വേണ്ടിവരുമ്പോള്‍ വണ്ടി വീട് നിര്‍മ്മിക്കാന്‍ ഏകദേശം 27000 ഡോളര്‍ മതിയെന്നാണ് ഇവര്‍ പറയുന്നത്.

Loading...

Leave a Reply

Your email address will not be published.

More News