Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 1:35 am

Menu

Published on September 18, 2014 at 2:46 pm

ചുണ്ടുകളുടെ സംരക്ഷണത്തിന്

tips-for-beautiful-lips-2

മുഖലാവണ്യത്തിൻറെ മാറ്റ് കൂട്ടുന്നവയാണ് മനോഹരമായ ചുണ്ടുകൾ. ഭംഗിയുള്ള ചുണ്ടുകള്‍ ലഭിയ്ക്കുന്നതിന് പല ഘടകങ്ങളുമുണ്ട്. ഭക്ഷണം, ചുണ്ടുകളുടെ സംരക്ഷണം എന്നിവ ഇതിൽ ചിലത് മാത്രം. വരണ്ട ചുണ്ടുകള്‍, നിറം മങ്ങിയ ചുണ്ടുകള്‍, രക്തപ്രസാദമില്ലാത്തവ തുടങ്ങിയവ പലപ്പോഴും ചുണ്ടുകളുടെ സൗന്ദര്യത്തെ ബാധിക്കുന്നു. ഈ പ്രശ്നങ്ങളെല്ലാം കുറച്ച് ശ്രദ്ധ നൽകിയാൽ പരിഹരിക്കാവുന്നതേയുള്ളൂ.ഭംഗിയുള്ള ചുണ്ടുകൾക്ക് ചില മാർഗ്ഗങ്ങളിതാ താഴെ കൊടുക്കുന്നു.
1.വെയിലത്തു നടക്കുന്നതിനുമുമ്പ് ചുണ്ടില്‍ അല്പം നെയ്യ് പുരട്ടുക. രാത്രി ഉറങ്ങാന്‍ കിടക്കുന്നതിന് മുമ്പ് ചുണ്ടുകളില്‍ ഏതെങ്കിലും ഒരു നറിഷിങ് ക്രീം പുരട്ടുക.ഇത് ചുണ്ടുകള്‍ വരണ്ടു പൊട്ടാതിരിക്കാൻ സഹായിക്കും.
2.വേനല്‍ക്കാലത്ത് ചുണ്ടുകളിലെ ഈര്‍പ്പം അധികനേരം നിലനില്ക്കില്ല. അതിനാൽ ചുണ്ടുകളിലെ ഈർപ്പം നിലനിർത്താൻ അല്പം വെളിച്ചെണ്ണ പുരട്ടിയാൽ മതി.
3.ആന്റിബയോട്ടിക്കുകള്‍ കഴിക്കുന്നതുമൂലം ചുണ്ടുകള്‍ ഉണങ്ങാന്‍ സാധ്യതയുണ്ട്.അതിനാൽ ഇവ കഴിക്കുന്ന സമയം ധാരാളം വെള്ളം കുടിക്കുകയും പച്ചക്കറികള്‍, പാല്‍, മോര് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും ചെയ്യുക.

Tips for Beautiful Lips1

4. വരണ്ട ചുണ്ടുകൾ പലരെയും അലട്ടുന്ന പ്രശ്നമാണ്.ഇതിന് കുക്കുമ്പര്‍,തക്കാളി,കറ്റാർ വാഴയുടെ പൾപ്പ് എന്നിവയിലേതെങ്കിലുമൊന്നുകൊണ്ട് മസാജ് ചെയ്യുന്നത് ചുണ്ടുകളുടെ ഈർപ്പം നിലനിർത്താൻ സഹായിക്കും.കൂടാതെ ഇടയ്ക്കിടെ വെള്ളം കുടിക്കുന്നതും നല്ലതാണ്.
5. ക്ഷീണവും സ്‌ട്രെസും സൂര്യപ്രകാശമേൽക്കുന്നതും ചുണ്ടുകളുടെ നിറം മങ്ങാൻ കാരണമാകും . ഇതിന്ധാ പരിഹാരമായി ധാരാളം ഫ്രൂട്ട്സ് കഴിക്കുകയും,ചുരുങ്ങിയത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും ദിവസവും കുടിക്കുകയും ചെയ്യുക. കൂടാതെ ദിവസവും നാരങ്ങാനീര് ചുണ്ടുകളില്‍ പുരട്ടുന്നതും നിറം വര്‍ദ്ധിക്കാന്‍ സഹായിക്കുന്നു.
6.ബീറ്റ് റൂട്ട് നീരും ഗ്ളിസറിനും ചേർത്തു പുരട്ടുന്നത് ചുണ്ടുകളുടെ കറുപ്പു നിറമകറ്റും.
കാൽസ്പൂൺ പാൽപ്പൊടിയും അത്രയും നാരങ്ങാനീരും ചേർത്ത് പുരട്ടിയാൽ ചുണ്ടുകൾക്ക് നിറം ലഭിക്കും.

Tips for Beautiful Lips2

7.പല്ലു തേച്ചതിനു ശേഷം അതേ ടൂത്ത് ബ്രഷ് ഉപയോഗിച്ച് ചുണ്ടുകളും വൃത്തിയാക്കാം. ഇത് ചുണ്ടുകൾ വരണ്ടിരിക്കുന്ന അവസ്ഥ മാറ്റി മൃദുവാകാനും കറുത്ത നിറം മാറാനും സഹായിക്കുന്നതാണ്.
8.റോസാദളങ്ങളും നെയ്യും അരച്ച് പേസ്റ്റാക്കി ചുണ്ടുകളിൽ പുരട്ടി അരമണിക്കൂർ കഴിഞ്ഞ് കഴുകിക്കളഞ്ഞാൽ ചുണ്ടുകൾ മൃദുവാകുകയും നിറം വർദ്ധിക്കുകയും ചെയ്യും.
9.ലിപ്സ്റ്റിക് ഇട്ടുകഴിഞ്ഞ ശേഷം ലിപ്‌ഗ്ലോസ്, ബാമുകള്‍ എന്നിവ ഇടുന്നത് ചുണ്ടുകള്‍ വരണ്ടതാവാതിരിക്കാനും തിളക്കം നല്‍കാനും സഹായിക്കും.

Tips for Beautiful Lips3

Loading...

Leave a Reply

Your email address will not be published.

More News