Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 3:21 am

Menu

Published on November 16, 2016 at 3:24 pm

സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടോ?എങ്കിൽ ഇതൊന്ന് വായിക്കൂ….

tips-for-buying-a-used-car

സ്വന്തമായൊരു കാര്‍ എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ പലരും ആശ്രയിക്കുന്നത് സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങളെയാവും.പുതിയ കാര്‍ വാങ്ങാന്‍ ശേഷി ഇല്ലാത്തവരാണ് കൂടുതലും സെക്കൻറ് ഹാൻഡ് കാർ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നത്. എന്നാല്‍ സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വാങ്ങാനാഗ്രഹിക്കുവര്‍ക്കു പലര്‍ക്കും എങ്ങനെയാണ് ഒരു നല്ല സെക്കന്‍ഡ് ഹാന്‍ഡ് വാഹനം തെരഞ്ഞെടുക്കേണ്ടത് എന്നറിയില്ല. സെക്കന്റ് ഹാന്‍ഡ് കാര്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്…

ഓയിലുകള്‍

ബ്രേക്ക് ഫ്ലൂയിഡ്, റേഡിയേറ്റര്‍ കൂളന്‍റ്, എഞ്ചിന്‍ ഓയില്‍ ഉള്‍പ്പെടെ എല്ലാ ഓയിലുകളും പരിശോധിക്കുക. നിശ്ചിതമായ അളവില്‍ ഓയിലുകളോടെ തന്നെയാണ് വാഹനം ഓടിയിരുന്നതെന്ന് ഉറപ്പാക്കുക. ഓയില്‍ ടാങ്കുകളില്‍ ചെളിയുള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ അടിഞ്ഞു കൂടിയിട്ടുണ്ടെങ്കില്‍ വാഹനത്തിന്‍റെ ആയുസ്സും കുറയും. കൂടാതെ ലീക്കേജുകളും പരിശോധിക്കുക.

oil

ടയറുകള്‍

ടയറുകളില്‍ അവ നിര്‍മ്മിച്ച വര്‍ഷവും ബാച്ച് നമ്പറും രേഖപ്പെടുത്തിയിരിക്കും. അത് നിര്‍ബന്ധമായും പരിശോധിച്ച് കാലപ്പഴക്കം നിര്‍ണ്ണയിക്കുക.

car-tyre

യൂസ്‍ഡ് കാര്‍ ആപ്ലിക്കേഷന്‍

കാര്‍ മോഡലിനെക്കുറിച്ചും വിലയെക്കുറിച്ചും അപഗ്രഥിച്ചു പഠിക്കുക. ഇതിന് യൂസ്‍ഡ് കാര്‍ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കാം.

സ്‍പീഡോ മീറ്റര്‍

വാങ്ങാന്‍ ഉദ്ദേശിക്കുന്ന വാഹനത്തിന്‍റെ സ്‍പീഡോ മീറ്റര്‍ വിശദമായി പരിശോധിക്കുക. സ്‍പീഡോ മീറ്ററിലെ കൃത്രിമത്വം കണ്ടുപിടിക്കാന്‍ ഒരു മെക്കാനിക്കിനെക്കൂടി ഒപ്പം കൂട്ടുക.

car-speedometer

ഫീച്ചേഴ്‍സ്

സെന്‍ട്രല്‍ ലോക്ക്, പുഷ് സ്റ്റാര്‍ട്ട് ബട്ടന്‍, അലോയ് വീല്‍സ്, പാര്‍ക്കിംഗ് സെന്‍സെഴ്‍സ്, ഫോഗ് ലാമ്പ്‍സ്, ഡിആര്‍എല്‍എസ്, റിയര്‍ വൈപ്പര്‍, പവര്‍ വിന്‍ഡോ തുടങ്ങിയ ഫീച്ചറുകള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക.

car-featurs

ടെക്നിക്കല്‍ ഇന്‍സ്‍പെക്ഷന്‍

വാഹനത്തിന്‍റെ അകം, പുറം അവസ്ഥകള്‍ വിശദമായി പരിശോധിക്കുക. വിശ്വസ്തനായ ഒരു മെക്കാനിക്കിനെ ഈ പരിശോധനയിലും ഒപ്പം കൂട്ടുക. വാഹനത്തിന്‍റെ വെളിച്ചം എത്താത്ത ഇടങ്ങളില്‍ ടോര്‍ച്ചടിച്ച് പരിശോധിക്കുക

car-check

വേരിയന്‍റ്

കാറിന്‍റെ പിന്‍ഭാഗത്ത് വലതുവശത്തായി വേരിയന്‍റ് രേഖപ്പെടുത്തിയിരിക്കും. ഇതില്‍ കൃത്രിമത്വം കാണിച്ചിട്ടില്ലെന്ന് പരിശോധിച്ച് ഉറപ്പു വരുത്തുക. കബളിപ്പിക്കപ്പെടാതിരിക്കാന്‍ ഈ പരിശോധന സഹായകമാവും.

car-variant

മെറ്റാലിക്ക് കളര്‍

മെറ്റാലിക്ക് നിറങ്ങളില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് ഉറപ്പാക്കുക.

metalic-car

ഡ്രൈവര്‍ സീറ്റ്

ഡ്രൈവര്‍ സീറ്റിലിരുന്ന ശേഷം അവിടെയുള്ള എല്ലാ സാങ്കേതികവിദ്യകളും വിശദമായ പരിശോധിച്ച് പ്രവര്‍ത്തനക്ഷമത ഉറപ്പാക്കുക. സ്റ്റിയറിംഗ് വീല്‍, എ സി, മ്യൂസിക്ക് സിസ്റ്റം, ഹോണ്‍, ലൈറ്റ്സ് തുടങ്ങിയവയുടെ പ്രവര്‍ത്തന ക്ഷമത ഉറപ്പാക്കേണ്ടത് ഈ ഘട്ടത്തിലാണ്.

car-seat

സീറ്റ് കണ്ടീഷന്‍

സീറ്റുകളുടെ മുന്നോട്ടും പിന്നോട്ടുമുള്ള ചലനങ്ങള്‍ സുഗമാമാണോ എന്ന് പരിശോധിക്കുക.

Loading...

Leave a Reply

Your email address will not be published.

More News