Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 6:27 pm

Menu

Published on March 28, 2016 at 12:21 pm

വേനലിൽ വീട് തണുപ്പിക്കാൻ ഇതാ ചില പൊടിക്കൈകൾ……

tips-for-keeping-the-house-cool

വേനൽക്കാലം വന്നെത്തിക്കഴിഞ്ഞു….ഈ സമയത്ത് വീടിനകത്തിരിക്കാം എന്ന് വെച്ചാൽ കോൺക്രീറ്റ് മുറികളും ചുട്ടുപൊള്ളുകയാണ്. ആളുകൾ കൂളറും എസിയും വാങ്ങാനുള്ള ഓട്ടപ്പാച്ചിലിൽ ആണ്.വേനല്‍കാലത്ത് വീടിന് തണുപ്പ് നല്‍കാന്‍ ചില മാര്‍ഗ്ഗങ്ങളുണ്ട്. ഇതിലൂടെ ചൂടിനെ മറികടക്കുന്നതിനൊപ്പം പോക്കറ്റ് കാലിയാവാതെ സംരക്ഷിക്കുകയും ചെയ്യാം.അതിനുള്ള ചില മാർഗ്ഗങ്ങളാണ്‍ ഇവിടെ പറയുന്നത്.

ജനലുകള്‍ തുറന്നിടുക

പകല്‍ സമയത്തല്ല മറിച്ച് വൈകുന്നേരങ്ങളില്‍ ജനലുകള്‍ തുറന്നിടുക. വേനല്‍ക്കാലത്ത് പകല്‍ സമയങ്ങളില്‍ ചൂട് കാറ്റായിരിക്കും അടിക്കുക. ഇത് സൂര്യാഘാതത്തിന് സാധ്യത കൂട്ടും. എന്നാല്‍ സൂര്യാസ്തമനത്തിന് ശേഷം ചൂട് കുറയുകയും തണുത്ത കാറ്റ് അടിക്കാന്‍ തുടങ്ങുകയും ചെയ്യും. ചിലപ്പോള്‍ കാറ്റിനൊപ്പം ചെറു മഴയും എത്തും. വായു അകത്ത് കടക്കുന്നതിന് വൈകുന്നേരങ്ങളില്‍ ജനലുകള്‍ തുറന്ന് ഇടുക.

വെളുത്ത മേല്‍ക്കൂര

വേനല്‍കാലത്ത് പ്രകൃതിദത്തമായി വീടിന് തണുപ്പ് നല്‍കാന്‍ സഹായിക്കുന്ന മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണിത്. പ്രത്യേകിച്ച് നഗരങ്ങളില്‍. വെളുപ്പ് നിറം സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുകയും വീടിന് തണുപ്പ് നല്‍കുകയും ചെയ്യും.

വായു സഞ്ചാരം

ഏറ്റവും നന്നായി വായു സഞ്ചാരമുള്ള വീട്ടിലെ ഭാഗമേതാണന്ന് നിരീക്ഷിക്കുക. വീട്ടിലേക്ക് ഏത് ദിശയില്‍ നിന്നാണ് കാറ്റെത്തുന്നതെന്ന് കണ്ടെത്തി. ആ ഭഗത്തെ ജനലുകള്‍ തുറന്നിടുക. സൂര്യാസ്തമനത്തിന് ശേഷം മുറികളില്‍ നന്നായി കാറ്റ് ലഭിക്കും.

വെളുത്ത ലിനന്‍ തുണികള്‍

വേനലിലെ ചൂടില്‍ നിന്നും സംരക്ഷണം നല്‍കാന്‍ ലിനന്‍ തുണി സഹായിക്കും. കട്ടി കൂടിയ ബെഡ് ഷീറ്റുകളും കുഷ്യന്‍ തുണിയും മറ്റും വിയര്‍പ്പിന് കാരണമാകും. വെളുത്തതും ഇളം നിറത്തിലുള്ളതുമായ തുണിത്തരങ്ങള്‍ ചൂടിനെ വലിച്ചെടുത്ത് പ്രതിഫലിപ്പിക്കില്ല.

സ്വാഭാവിക എയര്‍കണ്ടീഷണര്‍

ഒരു പാത്രത്തില്‍ കുറച്ച് ഐസ് ക്യൂബുകള്‍ അടിയില്‍ വച്ച് ഫാന്‍ ഓണ്‍ ചെയ്യുക. ഐസ് ഉരുകുന്നതിന് അനുസരിച്ച് വായു തണുത്ത വെള്ളം ആഗിരണം ചെയ്ത് റൂമില്‍ തണുത്ത കാറ്റ് പരത്തും.

മരങ്ങളും ചെടികളും വച്ച് പിടിപ്പിക്കുക

എങ്കില്‍ വീടിന് ചുറ്റുമുള്ള പ്രകൃതിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക.വീടിന് തണുപ്പ് കിട്ടുന്ന തരത്തില്‍ മരങ്ങളും ചെടികളും നട്ട് വളര്‍ത്തുക. തണല്‍ മരങ്ങള്‍ കിഴക്ക് -പടിഞ്ഞാറ് ദിശയില്‍ നട്ട് വളര്‍ത്തിയാല്‍ സൂര്യപ്രകാശം നേരിട്ട് വീട്ടിലേക്ക് പ്രവേശിക്കുന്നത് തടയാന്‍ കഴിയും.

Loading...

Leave a Reply

Your email address will not be published.

More News