Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 5:33 pm

Menu

Published on June 21, 2018 at 3:36 pm

മഴക്കാലത്ത് വാഹനമോടിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

tips-to-drive-safe-while-rain

മഴക്കാലത്ത് നനവുള്ള റോഡുകളിൽ വാഹനമോടിക്കുമ്പോൾ ഏറെ സൂക്ഷ്മത പുൽകർത്തേണ്ടതുണ്ട്. അലക്ഷ്യമായ ഡ്രൈവിംഗ് വിളിച്ചുവരുത്തുന്ന അപകടങ്ങൾ നമ്മുടെ കൺമുമ്പിൽ തന്നെ നടക്കുമ്പോൾ. നനവുള്ള റോഡുകളിൽ പാലിക്കേണ്ട അല്ലെങ്കിൽ ശദ്ധിക്കേണ്ട ചില കാര്യങ്ങൾ നമുക്ക് നീക്കം.

1) സ്ഥിരമായി ഒരേ റൂട്ടിലെല്ലാം വാഹനമോടിക്കുന്നവരും അതുപോലെ ദീർഘ ദൂരം പോകുന്നവരും ഇടക്ക്
ഒറ്റ കൈകൊണ്ട് ഡ്രൈവ് ചെയ്യാറുണ്ട് എന്നാൽ നനഞ്ഞ റോഡുകളിൽ പരമാവധി
രണ്ടുകൈകളുംഉപയോഗിച്ച് തന്നെ ഡ്രൈവ് ചെയ്യാൻ ശ്രമിക്കുക.

2 ) മഴയുള്ള സമയവുമാണെങ്കിൽ പ്രത്യേകിച്ച് സിഗ്നലുകളും, ലൈറ്റും ഓണക്കുകയും ഒപ്പം വാഹനം വേഗത
കുറച് വാഹനം ഓടിക്കുകയും ചെയ്യുക കാരണം വേഗത കുറച്ചാല്‍ റോഡും ടയറുകളും തമ്മിലുള്ള
ആകര്‍ഷണം കൂട്ടി നിയന്ത്രണം ഉറപ്പുവരുത്താം

3)മറ്റു വാഹനങ്ങളുമായി കൃത്യമായ അകലം പാലിക്കുക

4) വളവുകളി‍ല്‍ സാവധാനത്തില്‍ ബ്രേക്ക് ഉപയോഗിക്കുക

5) നനഞ്ഞ റോഡുകളില്‍ കൂടുതല്‍ ബ്രേക്ക് ആവശ്യമായതിനാല്‍ ഉണങ്ങിയ റോഡുകളേക്കാള്‍ മുമ്പേ
ബ്രേക്കമര്‍ത്തുക

6) വളവുകളില്‍ വെച്ച് പെട്ടെന്ന് സ്റ്റിയറിങ് തിരിക്കാതിരിക്കുക

7) ടയര്‍, ബ്രേക്ക്, ഓയില്‍ മുതലായവ മാസത്തിലൊരിക്കലെങ്കിലും പരിശോധിച്ച് ഫിറ്റ്നസ്             ഉറപ്പുവരുത്തുക

8) ടയറിന്‍റെ മര്‍ദ്ദം, ത്രഡുകള്‍ എന്നിവ കൃത്യമായി പരിശോധിക്കുക

9) ബ്രേക്ക് പെട്ടെന്ന് പ്രയോഗിക്കുന്നത് ഒഴിവാക്കിയാല്‍ വാഹനം വെട്ടുന്നതും തെന്നിമാറുന്നതും          ഒഴിവാക്കാം

10) നനഞ്ഞ റോഡുകളില്‍ കൂടുതല്‍ ശ്രദ്ധിക്കുക എന്നതാണ് അപകടങ്ങളൊഴിവാക്കാനുള്ള വലിയ              മാര്‍ഗം

Loading...

Leave a Reply

Your email address will not be published.

More News