Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 9:53 pm

Menu

Published on February 15, 2018 at 12:09 pm

പാടത്ത് സണ്ണിയുടെ ഫ്‌ളക്‌സ് വെച്ചതോടെ നല്ല വിളവ്; കര്‍ഷകന്റെ വേറിട്ട പരീക്ഷണം

to-ward-off-their-evil-eye-andhra-farmer-puts-up-sunny-leone-poster

ഹൈദരാബാദ്: നമ്മുടെ നാട്ടില്‍ സാധാരണ കൃഷിയിടങ്ങളിലും മറ്റും വിളകള്‍ക്ക് കണ്ണുതട്ടാതിരിക്കാന്‍ വൈക്കോല്‍കോലങ്ങള്‍ വെയ്ക്കുന്ന പതിവുണ്ട്. പല തരത്തിലുള്ള ഇത്തരം കോലങ്ങള്‍ പാടത്ത് കുത്തിനിര്‍ത്തിയിരിക്കുന്നത് നമുക്ക് കാണാന്‍ സാധിക്കാറുണ്ട്.

എന്നാല്‍ ആന്ധ്രയിലെ നെല്ലൂരിലെ ഗ്രാമങ്ങളിലൂടെ യാത്ര ചെയ്യുന്നവര്‍ അവിടങ്ങളിലെ പാടത്തെ കോലം കണ്ട് ഒന്ന് ഞെട്ടാതിരിക്കില്ല. കാരണം വിളഞ്ഞുനില്‍ക്കുന്ന വയലുകള്‍ക്കരികിലെല്ലാമുള്ളത് ബോളിവുഡ് താരം സണ്ണി ലിയോണിന്റെ അര്‍ധനഗ്ന ഫ്ളക്സ് ബോര്‍ഡുകളാണ്.

സണ്ണിയോടുള്ള ആരാധന കൊണ്ടൊന്നുമല്ല ഈ പ്രവൃത്തി. കൃഷിയിടത്തില്‍ വിളകള്‍ക്ക് കണ്ണുതട്ടാതിരിക്കാനാണ് ഈ പരീക്ഷണം. ആന്ധ്രപ്രദേശ് നെല്ലൂരിലെ കര്‍ഷകന്‍ ചെഞ്ചു റെഡ്ഡിയാണ് ഈ വ്യത്യസ്ത പരീക്ഷണത്തിനു പിന്നില്‍. പത്തേക്കറില്‍ വിളഞ്ഞുകിടക്കുന്ന തന്റെ പാടശേഖരത്തിനു കണ്ണുതട്ടാതിരിക്കാന്‍ സണ്ണി ലിയോണിന്റെ ചിത്രമുള്ള ഫ്‌ളക്‌സുകള്‍ പലയിടങ്ങളിലായി സ്ഥാപിച്ചു.

സണ്ണിയെ വെച്ചുള്ള പരീക്ഷണം വന്‍ വിജയമാണെന്നും ചെഞ്ചു പറയുന്നു. സണ്ണിയുടെ ചിത്രങ്ങള്‍ വന്നതിനുശേഷമാണ് തന്റെ കോളിഫ്‌ളവറും കാബേജുമെല്ലാം നല്ല വിള തന്നു തുടങ്ങിയതെന്ന് ചെഞ്ചു പറയുന്നു.

രസകരമായ കാര്യം എന്തെന്നാല്‍ ചെഞ്ചു റെഡ്ഡിക്ക് സണ്ണി ലിയോണ്‍ ആരാണെന്ന് ഒരു ധാരണയുമില്ല. ആളുകള്‍ കണ്ണുവയ്ക്കുന്നതു മൂലം കൃഷിനാശം വരാതിരിക്കാനായി ‘ദൃഷ്ടിബൊമ്മലു’ എന്ന പേരില്‍ വൈക്കോല്‍ പാവകള്‍ കൃഷിയിടങ്ങളില്‍ സ്ഥാപിക്കുന്നത് ആന്ധ്രയില്‍ പതിവാണ്.

ഇത്തവണ പാവകള്‍ ഉണ്ടാക്കാന്‍ വൈകിയതിനാല്‍, ചെഞ്ചു ഗ്രാമത്തിലുള്ള ഒരു കംപ്യൂട്ടര്‍ സെന്റര്‍ സന്ദര്‍ശിക്കുകയും ആളുകളുടെ ശ്രദ്ധ ആകര്‍ഷിക്കുന്ന ഏതെങ്കിലും ചിത്രം ഫ്‌ളക്‌സാക്കി നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് സെന്റര്‍ നടത്തുന്നവര്‍ സണ്ണി ലിയോണിന്റെ ചിത്രം നല്‍കുകയായിരുന്നു.

ചെഞ്ചുവിനു പിന്നാലെ പ്രദേശത്തെ മറ്റു കര്‍ഷകരും ഈ രീതി പിന്തുടരുന്നുണ്ട്. ആളുകളുടെ കണ്ണു പറ്റി തങ്ങളുടെ കൃഷിയൊക്കെ നശിച്ചുപോകുന്നുവെന്നാണ് കാലങ്ങളായുള്ള ഈ കര്‍ഷകരുടെ പരാതി. ഇതിനെതിരെ ആദ്യം പാടത്ത് നോക്കുകുത്തികള്‍ വച്ചുനോക്കി. എന്നിട്ടും ഫലമുണ്ടാകാതെ വന്നപ്പോഴാണ് സണ്ണിയിലേക്കു തിരിഞ്ഞത്.

വഴിയരികിലെ സകല പാടങ്ങളുടെയും നടുക്ക് ഇപ്പോള്‍ സണ്ണിയുടെ ടു പീസ് വര്‍ണപോസ്റ്ററുകളാണ്. സംഗതി ഏതായാലും ഏറ്റു. സണ്ണിയുടെ ചിത്രങ്ങള്‍ വന്നതോടെ കൃഷിനാശം കുറഞ്ഞുവെന്നാണ് ഭൂരിഭാഗം കര്‍ഷകരും സാക്ഷ്യപ്പെടുത്തുന്നത്.

ആളുകളുടെ ദൃഷ്ടിദോഷം മാറിയതു തന്നെയാണ് ഇതിനു കാരണമെന്ന് കര്‍ഷകര്‍ പറയുന്നു. എത്ര വിളഞ്ഞുനില്‍ക്കുന്ന പാടമാണെങ്കിലും അരികില്‍ സണ്ണിയുടെ പടമുണ്ടെങ്കില്‍ പിന്നെയാര് പാടത്തെ നെല്ലിലേയ്ക്കും കടുകിലേയ്ക്കുമൊക്കെ ഒന്ന് നോക്കും.

Loading...

Leave a Reply

Your email address will not be published.

More News