Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കണ്ണൂര്‍: പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവും സിഎംപി ജനറല്‍ സെക്രട്ടറിയുമായ എംവി രാഘവൻറെ നിര്യാണത്തില്‍ അനുശോചിച്ച് കണ്ണൂർ ജില്ലയിൽ ഇന്ന് ഹർത്താൽ ആചരിക്കും.എല്‍ഡിഎഫും സിഎംപിയും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഉച്ചക്ക് ഒരു മണി വരെയായിരിക്കും ഹര്‍ത്താല്‍. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.എം.വി രാഘവന്റെ മരണത്തെ തുടര്‍ന്നു പരിയാരം മെഡിക്കല്‍ കോളജിനും അനുബന്ധ സ്‌ഥാപനങ്ങള്‍ക്കും നെഗോഷ്യബിള്‍ ഇന്‍സ്‌ട്രുമെന്റ് ആക്‌ടിന്റെ പരിധിയില്‍ വരുന്ന സഹകരണ ബാങ്കുകള്‍ ഒഴികെ, സഹകരണ സംഘം റജിസ്‌ട്രാറുടെ നിയന്ത്രണത്തിലുള്ള എല്ലാ സഹകരണ സ്‌ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പാര്‍ക്കിന്‍സണും മറവിരോഗവും മൂലം ദീര്‍ഘനാളായി ചികിത്സയിലായിരുന്നു .
Leave a Reply