Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജനങ്ങൾക്ക് ഉറക്കത്തിൻറെ പ്രാധാന്യം മനസിലാക്കി കൊടുക്കുക എന്ന ലക്ഷ്യത്തോടെ ഇന്ന് ലോക ഉറക്ക ദിനം ആചരിക്കുന്നു.സുഖകരമായ ഉറക്കം, സുഖകരമായ ശ്വസനം, ആരോഗ്യമുള്ള ശരീരം എന്നതാണ് ലോക ഉറക്ക ദിനത്തിൻറെ മുദ്രാവാക്യം.ഇന്നത്തെ തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ ആളുകളിൽ ഉറക്കത്തിൻറെ അളവ് വളരെ കുറവാണ്.അതുകൊണ്ട് തന്നെ ഉറക്ക കുറവ് അഥവാ ഇന്‍സോമ്‌നിയ എന്ന രോഗം അധിക പേരിലും കണ്ടു വരുന്നതായി ഡോക്ടർമാർ പറയുന്നു.നല്ല ഉറക്കം ലഭിച്ചില്ലെങ്കിൽ അത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നതാണ്.രാത്രി കൂടുതൽ ഉറങ്ങുന്ന വ്യക്തി സന്തുഷ്ടനും ആരോഗ്യവാനുമായിരിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.ലോക ഉറക്ക ദിനം ആദ്യമായി ആചരിച്ചത് 2008 ലാണ് .
Leave a Reply