Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2026 3:07 pm

Menu

Published on July 15, 2014 at 12:10 pm

ഇന്ന് ട്വിറ്ററിൻറെ എട്ടാം പിറന്നാൾ

today-twitters-8th-birthday

ട്വിറ്റർ അതിൻറെ യാത്ര തുടങ്ങിയിട്ട് ഇന്നേക്ക് എട്ട് വർഷമാകുന്നു. ഫേസ്ബുക്കിനോളം വലിപ്പമില്ലെങ്കിലും കുഞ്ഞോളം പോന്ന മെസ്സേജുകളിൽ എല്ലാം തുറന്നു വെയ്ക്കുന്നതാണ് ട്വിറ്റർ. അധികമാർക്കും അറിയില്ലാതിരുന്ന ട്വിറ്ററിനെ തൻറെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബരാക് ഒബാമ ഉപയോഗിച്ചു തുടങ്ങിയതോടെയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. പിന്നീട് ട്വിറ്ററിൻറെ വളർച്ച അതിവേഗമായിരുന്നു. അമേരിക്കൻ സ്വദേശികളായ ജാക്ക് ഡോസെയും ഇവാൻ വില്യംസുമാണ് ട്വിറ്ററിൻറെ സൃഷ്ടാക്കൾ. ട്വിറ്ററിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ളത് സംഗീത ലോകത്തെ പ്രശസ്തരായ ലേഡി ഗാഗയ്ക്കും കാറ്റി പെറിയ്ക്കുമാണ്. ഒരു മൗസ് ക്ലിക്കിനപ്പുറം സമൂഹത്തിലെ ഉന്നത വ്യക്തികളെ പിൻതുടരാനും സ്വന്തം ആശയങ്ങൾ പങ്കു വെയ്ക്കുവാനും അവസരമൊരുക്കിയാണ് ട്വിറ്റർ ട്വീറ്റിൻറെ ലോകം തുറന്നിട്ടത്.ഇപ്പോൾ ഫേസ്ബുക്കിനെക്കാളും ട്വിറ്ററാണ് കൂടുതലായും സൗഹൃദ ചർച്ചകളിൽ നിറഞ്ഞു നിൽക്കുന്നത്. അതുകൊണ്ടു തന്നെ വരും വർഷങ്ങളിൽ ട്വിറ്റർ ഫേസ്ബുക്കിനെ കടത്തിവെട്ടുമെന്നാണ് സൂചന.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33