Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 9:22 pm

Menu

Published on April 7, 2015 at 12:45 pm

ഇന്ന് ലോകാരോഗ്യദിനം

today-world-health-day

ഇന്ന് ലോകാരോഗ്യദിനം. ലോകാരോഗ്യ സംഘടനയുടെ സ്ഥാപകദിനമാണ്​ ആരോഗ്യദിനമായി ആചരിക്കുന്നത്​. ആരോഗ്യ വിഷയത്തില്‍ പൊതു ജനങ്ങല്‍ക്കിടയ്ക്ക് വ്യക്തമായ അവബോധം ഉണ്ടാക്കിയെടുക്കുകയാണ് ഈ ദിനത്തിൻറെ പ്രധാന ലക്ഷ്യം. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം 1996നും 2005നും ഇടയില്‍ ഉണ്ടായ പ്രകൃതി ദുരന്തങ്ങളില്‍ അഞ്ച് ലക്ഷത്തോളം ആളുകളാണ് മരണപ്പെട്ടത്. അതുകൊണ്ട് തന്നെ അടിയന്തിരഘട്ടങ്ങളിലെ ആരോഗ്യ സംവിധാനങ്ങളും സൗകര്യങ്ങളുമാണ് ഈ വര്‍ഷത്തെ ലോകാരോഗ്യ ദിനത്തിന്‍റെ പ്രധാന വിഷയം. ഭക്ഷ്യസുരക്ഷയാണ്​ ഈ വര്‍ഷത്തെ വിഷയമായി ലോകാരോഗ്യസംഘടന തെരഞ്ഞെടുത്തിരിക്കുന്നത്​. ഭക്ഷണത്തില്‍ നിന്നും ഉത്ഭവിക്കുന്ന രോഗങ്ങള്‍ ബാധിച്ച് മരിക്കുന്നവരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ്​ ഈ വിഷയം തെരഞ്ഞെടുത്തത്​. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് എല്ലാ വര്‍ഷവും ലക്ഷക്കണക്കിന്​ ആളുകളാണ്​ ഭക്ഷ്യജന്യരോഗങ്ങള്‍ ബാധിച്ച് മരിക്കുന്നത്​. ആരോഗ്യദിനത്തോട് അനുബന്ധിച്ച് ലോകവ്യാപകമായി പ്രചരണ പരിപാടികള്‍ നടക്കും. സര്‍ക്കാരിന്റെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെ ഭക്ഷ്യസുരക്ഷാ നയരൂപീകരണം, ദേശീയ ഭക്ഷ്യസുരക്ഷാ പദ്ധതി, ഭക്ഷ്യസുരക്ഷാ നിയമം എന്നിവയാണ്​ ഈ ദിനത്തില്‍ ആരോഗ്യസംഘടന മുന്നോട്ട് വെയ്ക്കുന്ന ആശയങ്ങള്‍.

Loading...

Leave a Reply

Your email address will not be published.

More News