Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 17, 2025 8:53 pm

Menu

Published on May 31, 2014 at 11:21 am

ഇന്ന് ലോക പുകയിലവിരുദ്ധദിനം

today-world-no-tobacco-day

ജനീവ : ലോകം ഇന്ന് പുകയിലവിരുദ്ധദിനമായി ആചരിക്കുന്നു.പുകയില ഉപയോഗിക്കുന്നത് മൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ ഉയര്‍ത്തികാട്ടി ഉപഭോഗം കുറക്കുന്നതിനുള്ള ഫലപ്രദമായ മാര്‍ഗങ്ങൾ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ ദിനം ആചരിക്കുന്നത്. ഈ തവണത്തെ പുകയിലവിരുദ്ധ ദിനത്തില്‍ ലോകാരോഗ്യ സംഘടന ലോകരാഷ്ട്രങ്ങളോട് പുകയിലയുടെ നികുതി വർദ്ധിപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പുകയില ഉപയോഗിക്കുന്നവരിൽ നിന്നുള്ള പുക ശ്വസിച്ച് ആറു ലക്ഷത്തോളം പേര്‍ രോഗികളായി മരിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത് പുകയില ഉപയോഗം കൊണ്ടുള്ള 2230 ക്യാന്‍സര്‍ കേസുകളാണ്. ചെറുപ്പക്കാരിലാണ് പുകയില ഉപയോഗത്തെ തുടര്‍ന്നുള്ള ക്യാന്‍സര്‍ കൂടുതലായും കണ്ടു വരുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News