Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 4:49 pm

Menu

Published on October 6, 2017 at 11:46 am

നിങ്ങളുടെ ഇന്ന്

todays-horoscope-3

അശ്വതി : ഈ നാളിൽ ജനിച്ചവർക്ക് ഇന്ന് അലസതയും അശ്രദ്ധയും നിമിത്തം പലവിധ നഷ്‌ടങ്ങള്‍ വന്നു ചേരാനിടയുണ്ട്. ശാരീരിരക വിഷമതകള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയും കാണുന്നുണ്ട്.
ഭരണി :സുഹൃത്‌ ബന്ധങ്ങളില്‍ ക്ലേശങ്ങളുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പ്രതീക്ഷിക്കാതെ ധനനഷ്ടങ്ങൾ വന്നു ചേരാനും സാധ്യത കാണുന്നു.
കാർത്തിക: ഇന്ന് നടക്കാനിരിക്കുന്ന പല കാര്യങ്ങളും മന്ദഗതിയിലാകും. തൊഴില്‍ മേഖലയില്‍ ചില കഷ്ടതകൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
രോഹിണി: ഈ നാളുകാർക്ക് ഇന്ന് സാമ്പത്തിക ക്ലേശം അനുഭവപ്പെടാൻ സാധ്യത കൂടുതലാണ്. പ്രവര്‍ത്തന രംഗത്ത്‌ പല തടസ്സങ്ങള്‍ ഉണ്ടാകുമെങ്കിലും അവയെ തരണം ചെയ്യുവാന്‍ സാധിക്കും.
മകയിരം: ഈ നാളുകാർക്ക് ഇന്ന് പ്രവര്‍ത്തനരംഗത്ത്‌ അനുകൂലമായ ചില വ്യതിയാനങ്ങള്‍ ഉണ്ടാകാൻ സാധ്യത കാണുന്നു. ഉദ്ദേശിക്കുന്ന പല കാര്യങ്ങളും നടപ്പിലാകും.
തിരുവാതിര: സാമ്പത്തികമായി ചില ക്ലേശങ്ങള്‍ ഉണ്ടാകുമെങ്കിലും യഥാസമയം അവയെ തരണം ചെയ്യാൻ സാധിക്കും.
പുണർതം: ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ നടപ്പിലായേക്കും.ആരോഗ്യവിഷയങ്ങളില്‍ പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടത് അത്യാവശ്യമാണ്.
പൂയം: തൊഴില്‍രംഗത്ത്‌ അഭിവൃദ്ധിയും, ധനസമൃദ്ധിയും, അഭീഷ്‌ടസിദ്ധിയും കൈവരാൻ സാധ്യതയുണ്ട്. പ്രതീക്ഷിക്കാതെ ചില ഭാഗ്യങ്ങളും വന്നുചേരും.
ആയില്യം: ഈ നാളുകാർ ഇന്ന് സാമ്പത്തിക ഇടപാടുകള്‍ നടത്തുമ്പോൾ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്.ഏതു കാര്യത്തിലും വളരെ ശ്രദ്ധയോടെ പ്രവര്‍ത്തിക്കേണ്ടതാണ്.
മകം: ധനനഷ്‌ടങ്ങള്‍ ഉണ്ടാവാൻ സാധ്യത കാണുന്നു. അനുകൂല മാറ്റങ്ങള്‍ ക്രമേണ ശക്‌തിപ്പെടും.
പൂരം: ഉദ്ദേശിക്കുന്ന കാര്യങ്ങളധികവും സാവധാനത്തിലാണെങ്കിലും നടക്കുന്നതാണ്‌. സുഹൃത്‌ബന്ധങ്ങളില്‍ ഉലച്ചിൽ തട്ടാനിടയുണ്ട്.
ഉത്രം: സുഹൃത്‌ജനങ്ങളുമായി അകല്‍ച്ച സംഭവിക്കാനിടയുണ്ട്. മനസ്സറിയാത്ത കാര്യത്തിന്‌ പഴി കേള്‍ക്കേണ്ടതായും വന്നേക്കാം.
അത്തം: ഇന്ന് നടത്തുന്ന ഏതു കാര്യവും വളരെ ശ്രദ്ധയോടെ നിര്‍വ്വഹിക്കേണ്ടതാണ്. നൂതനസംരഭങ്ങള്‍ക്ക്‌ ശ്രമിക്കുന്നതിന്‌ സാധ്യതയുണ്ട്‌.
ചിത്തിര: ഈ നാളുകാർക്ക് ഇന്ന് മനസ്സിന്‌ അസ്വസ്‌ഥത ഉണ്ടാകും. ധനപരമായ വിഷമതകള്‍ കാണുന്നു. പിന്നീട്‌ അനുകൂലമാറ്റങ്ങളുണ്ടാകും.
ചോതി:ഉദ്ദേശിക്കുന്ന കാര്യങ്ങളെല്ലാം നടക്കാൻ സാധ്യത കാണുന്നു. ഗൃഹവാഹനാദികള്‍ നേടും.
വിശാഖം: ആരോഗ്യവിഷയത്തില്‍ പ്രത്യേകശ്രദ്ധ ഉണ്ടായിരിക്കേണ്ടതാണ്‌. പുതിയ സുഹൃത്‌ബന്ധങ്ങള്‍ ഉണ്ടാകും.
അനിഴം: ബിസിനസ്സ് രംഗത്തുള്ളവർക്ക് ധനനഷ്‌ടങ്ങള്‍ സംഭവിക്കും. തൊഴില്‍രംഗത്ത്‌ പലവിധ പ്രയാസങ്ങളും ഉണ്ടാകാൻ സാധ്യത കാണുന്നു.
തൃക്കേട്ട:അവിചാരിത വിഷമതകള്‍ പല കാര്യത്തിലുമുണ്ടാകും. സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്ക്‌ എല്ലാ കാര്യങ്ങളും മന്ദഗതിയിലായിതീരും.
മൂലം: പ്രതീക്ഷിക്കാതെ ആരോഗ്യസ്‌ഥിതി മോശമായേക്കും. പല വിഷമതകളും ഉണ്ടാകാൻ സാധ്യതയുണ്ട്.
പൂരാടം: പല കാര്യങ്ങളും മന്ദഗതിയിലായിരിക്കും. സാമ്പത്തിക ക്ലേശങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്
ഉത്രാടം: ജോലിസ്ഥലത്ത് പലവിധ തടസ്സങ്ങള്‍ ഉണ്ടാകുമെങ്കിലും പിന്നീട്‌ അവയെ തരണം ചെയ്യും.
തിരുവോണം: ധനനഷ്‌ടങ്ങള്‍ സംഭവിക്കാൻ സാധ്യത ഏറെയാണ്.അശ്രദ്ധയും, അലസതയും നിമിത്തം ചില പ്രശ്‌നങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുളളതിനാല്‍ സൂക്ഷിക്കുക.
അവിട്ടം: സുഹൃത്‌ജനങ്ങളുമായി അഭിപ്രായ വിയോജിപ്പിനു സാദ്ധ്യത കാണുന്നു. ഉദരസംബന്ധമായ രോഗങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്.
ചതയം: ഈ നാളുകാർക്ക് ഇന്ന് പൊതുവെ നല്ല ദിവസമാണ്. ഉദ്ദിഷ്‌ടകാര്യങ്ങള്‍ നടപ്പിലാകും. ധനസമൃദ്ധി സര്‍വ്വകാര്യസിദ്ധി, മനസന്തോഷം ഇവ കാണുന്നു.
പൂരുരുട്ടാതി: പൂരുരുട്ടാതി നക്ഷത്രക്കാർക്ക് ഇന്ന് രോഗദുരിതങ്ങള്‍ക്കുള്ള സാധ്യത ഏറെയാണ്. വളരെ ശ്രദ്ധ എല്ലാ കാര്യങ്ങള്‍ക്കും നല്‍കുക.
ഉതൃട്ടാതി: പൊതുവെ എല്ലാ കാര്യങ്ങളിലും ഈ നാളുകാർ ശ്രദ്ധയോടെ മുന്നോട്ടു പോകേണ്ട കാലമാണ്‌.
രേവതി: ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ നടപ്പിലാകും.പ്രവര്‍ത്തനരംഗത്ത്‌ അനുകൂലമായ ചില വ്യതിയാനങ്ങള്‍ ഉണ്ടാകാൻ സാധ്യതയുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News