Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 11:25 pm

Menu

Published on April 15, 2017 at 10:15 am

നിങ്ങളുടെ ഇന്ന്

todays-horoscope

മേടക്കൂറ്‍ ; (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്)
അപകടഭീതി, നഷ്ടം,കാര്യപരാജയം,അഭിമാനക്ഷതം എന്നിവ കാണുന്നു. സൂര്യാസ്തമന ശേഷം ഗുണദോഷ സമ്മിശ്രമായിരിക്കും.

ഇടവക്കൂറ് ; (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്)
ഇന്ന് ഈ കൂറുകാർക്ക് പൊതുവെ നല്ല ദിവസമാണ്. കാര്യവിജയം, സുഹൃദ്സമാഗമം എന്നിവ കാണുന്നുണ്ട്. ആഗ്രഹങ്ങൾ പലതും നടക്കും.

മിഥുനക്കൂറ് (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്)
യാത്രകൾ സഫലമാകും. കാര്യവിജയം, മത്സരവിജയം, ശത്രുക്ഷയം എന്നിവ കാണുന്നു.

കർക്കിടകക്കൂറ് ;(പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)
കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, യാത്രാതടസ്സം ഇവ കാണുന്നു. സായാഹ്നം മുതൽ ഗുണദോഷസമ്മിശ്രം.

ചിങ്ങക്കൂറ് ;(മകം,പൂരം,ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്)
സ്വസ്ഥതക്കുറവ്, കാര്യതടസ്സം, പ്രവർത്തനമാന്ദ്യം എന്നിവ കാണുന്നു. സന്ധ്യ കഴിഞ്ഞാൽ കാര്യങ്ങൾ കുറേശ്ശെ ഭേദപ്പെടും.



കന്നിക്കൂറ് ; (ഉത്രം അവസാന മുക്കാൽഭാഗം അത്തം, ചിത്തിര, ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്)
യാത്രകൾ ഫലം കാണും.കാര്യവിജയം കാണുന്നു.

തുലാക്കൂറ് ;(ചിത്തിര രണ്ടാംപകുതിഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്)
കാര്യപരാജയം, അഭിമാനക്ഷതം, നഷ്ടം എന്നിവ കാണുന്നു. മനസ്സില്‍ ധാര്‍മ്മികമായ ചിന്തകള്‍ ഉടലെടുക്കും. സന്ധ്യ കഴിഞ്ഞാൽ കാര്യങ്ങൾ കുറേശ്ശെ ഭേദപ്പെടാം. കര്‍മ്മരംഗത്ത് എതിര്‍പ്പുകള്‍, ധനനഷ്ടങ്ങള്‍ തുടങ്ങിയവ ഉണ്ടായേക്കാം.

വൃശ്ചികക്കൂറ്; (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്)
അപ്രതീക്ഷിതമായി ഭാഗ്യം കൈവരും. പകൽ കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. ചിലവും തുല്യമായി നിൽക്കും.

ധനുക്കൂറ് ;(മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്)
അലച്ചിൽ, ചിലവ്,കാര്യതടസ്സം, സ്വസ്ഥതക്കുറവ്, എന്നിവ കാണുന്നു. സന്ധ്യ കഴിഞ്ഞാൽ കാര്യങ്ങൾ മെച്ചപ്പെടും.



മകരക്കൂറ് ; (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്)
കാര്യവിജയം, ധനയോഗം, ബന്ധുസമാഗമം എന്നിവ കാണുന്നു. ആഗ്രഹങ്ങൾ പലതും നടക്കാം.

കുംഭക്കൂറ് ; (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്)
യാത്രകൾ സഫലമാകും.കാര്യവിജയം, അംഗീകാരം എന്നിവ കാണുന്നു.

മീനക്കൂറ് ;(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)
കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, ശരീരസുഖക്കുറവ് എന്നിവ കാണുന്നു. സായാഹ്നം മുതൽ കാര്യങ്ങൾ കുറേശ്ശ ഭേദപ്പെടും.

Loading...

Leave a Reply

Your email address will not be published.

More News