Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 21, 2025 12:12 am

Menu

Published on July 30, 2014 at 12:21 pm

ഡൽഹിയിൽ തക്കാളി കിലോക്ക് 80 രൂപ..!!

tomato-prices-remain-high-at-r-80kg-in-delhi

ഡൽഹി:  തക്കാളിയുടെ വില കുതിച്ചുയരുന്നു. ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും തക്കാളി കിലോയ്ക്ക് 80 രൂപ വരെ എത്തി .മറ്റ് പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം കിലോയ്ക്ക് 60 രൂപയ്ക്ക് മുകളിലാണ് വില.തക്കാളിയുടെ വില വര്‍ദ്ധന സാധാരണക്കാരെയാണ് കൂടുതല്‍ രൂക്ഷമായി ബാധിച്ചിട്ടുള്ളത്.രണ്ടാഴ്ച കൊണ്ട് രാജ്യത്ത് തക്കാളിയുടെ വിലയില്‍ വന്‍ വര്‍ധനവാണ്  ഉണ്ടായത്. കാലവര്‍ഷം ദുര്‍ലഭമായതിനാല്‍ തക്കാളിയുടെ ഉല്പാദനത്തിലുണ്ടായ കുറവാണ് വില കുതിച്ചുയരാന്‍ കാരണമായത്.രണ്ടാഴ്ച മുമ്പ്  തക്കാളിയുടെ വില 40 രൂപയായിരുന്നു.കൂടാതെ തക്കാളിച്ചെടികള്‍ക്ക് രോഗം ബാധിച്ചത് മഹാരാഷ്ട്രയില്‍ നിന്നുള്ള തക്കാളിയുടെ വരവ് കുറച്ചു. ഹിമാചല്‍ പ്രദേശില്‍ മഴ തുടരുന്നത് അവിടെ നിന്നുള്ള തക്കാളി വിപണിയിലെത്തിക്കുന്നതിനെയും ബാധിച്ചു. ശരാശരി തക്കാളി വില കിലോക്ക് 17 രൂപയില്‍ നിന്ന് 30 രൂപയിലെത്തിയപ്പോള്‍ മുന്തിയ ഇനം തക്കാളിക്ക് വില മൊത്ത വിപണിയില്‍ 30 രൂപയില്‍ നിന്ന് 50 രൂപയിലേക്കും ചില്ലറ വിപണിയില്‍ 80 രൂപയിലേക്കുമെത്തി.വരും ദിവസങ്ങളില്‍ വില വീണ്ടും ഉയരുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News