Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വിറ്റാമിന്‍ ഗുളികള്‍ കഴിക്കുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുവരികയാണ്. ഡോക്ടറോട് രോഗികള്‍ ചോദിച്ചു വാങ്ങി കഴിക്കുന്ന മരുന്നുകളാണ് വിറ്റാമിനുകള്‍. ക്ഷീണം അനുഭവപ്പെടുമ്പോഴെല്ലാം പലരും വിറ്റാമിനുകള്‍ സ്വയം വാങ്ങി കഴിക്കാറുണ്ട്. ഇത്തരക്കാർ സൂക്ഷിക്കുക. ഇവർക്ക് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. അമിതമായ അളവില്‍ വിറ്റാമിന്‍ ഗുളികകളും ഡയറ്റിനു കഴിക്കുന്ന ഗുളികകളും സ്ഥിരമായി ഉപയോഗിച്ചാല്‍ കാന്‍സര്‍ വരാനുള്ള സാധ്യത കൂടുതലാണെന്ന് യൂണിവേഴ്സിറ്റി ഓഫ് കൊളറാഡോ ഡെന്‍വാറിലെ ഗവേഷകർ പറയുന്നു.
–

–
മൃഗങ്ങളെയാണ് ഇവർ പഠനത്തിന് വിധേയരാക്കിയത്.വിറ്റാമിന്‍ ഇ, ബീറ്റാകരോട്ടിന്‍, ഫോളിക് ആസിഡ് എന്നീ ഗുളികകൾ ഉപയോഗിച്ചായിരുന്നു ഇവർ പഠനം നടത്തിയത്.ഗര്‍ഭിണികള്‍ക്കു നല്‍കുന്ന ഗുളികയാണ് ഫോളിക് ആസിഡ്. ഇതിന്റെ അമിതമായുള്ള ഉപയോഗം കാന്‍സറിന് കാരണമാകുമെന്നും ബീറ്റാ കരാട്ടിന്‍ പോലുള്ള ഗുളികകള്‍, ഡോക്ടര്‍ നിര്‍ദേശിക്കുന്നതില്‍ കൂടുതല്‍ കഴിക്കുന്നതു ശ്വാസകോശാര്‍ബുദം, ഹൃദ്രോഗം തുടങ്ങിയവയ്ക്കു കാരണമാകുമെന്നും ഗവേഷകർ പറയുന്നു.
–

–
വൈറ്റമിനും മിനറൽസും ശരീരത്തിന് ലഭിക്കാന്‍ ഇത്തരം ഗുളികകളുടെ സഹായം തേടുന്നതിലും നല്ലത് ഇവ ധാരാളമടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നതാണെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു. വിറ്റാമിൻ ആവശ്യത്തിൽ കൂടുതൽ കഴിക്കുന്നത് മൂലം വിറ്റാമിൻ കോശങ്ങൾ വികസിക്കുന്നതിൻറെ യഥാർത്ഥ കാരണം ഇതുവരെയും കണ്ടെത്തിയിട്ടില്ലെന്ന് ക്യാൻസർ പ്രിവെൻഷൻ സെൻറർ ഡയറക്ടറായ ബെയെർസ് പറയുന്നു.
–

–
വിറ്റാമിന്‍ ഗുളികകള്‍ പലതും വിലയേറിയവയാണ്. പ്രായപൂര്‍ത്തിയായ, മറ്റ് ശാരീരിക പ്രശ്‌നങ്ങളൊന്നുമില്ലാത്ത ഒരു വ്യക്തിക്ക് പോഷകസമ്പുഷ്ടവും സമീകൃതവുമായ ഭക്ഷണത്തില്‍ നിന്ന് ആവശ്യമായ ജീവകങ്ങള്‍ ലഭിക്കും. പ്രത്യേകിച്ച് വിറ്റാമിന്‍ മരുന്നുകള്‍ കഴിക്കേണ്ട ആവശ്യമില്ല. ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം ഇവ ഉപയോഗിക്കുന്നതാണ് നല്ലത്.
Leave a Reply