Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സഹിക്കാനാവാത്ത നെഞ്ചുവേദനയുമായാണ് ഹൊറാസിയോ റോഡ്രിഗസ് എന്ന 42വയസുകാരന്‍ ആശുപത്രിയിലെത്തിയത്. ജനുവരി മുതല്‍ ഇയാള്‍ക്ക് അസ്വസ്ഥത തോന്നിയിരുന്നു. ഡോക്ടര്‍മാര്‍ പരിശോധിച്ച് നെഞ്ചിന് ഇന്‍ഫെക്ഷനാണെന്ന് പറയുകയും മരുന്നുനല്‍കുകയും ചെയ്തു.
അര്‍ജെന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസിലാണ് സംഭവം നടന്നത്. ഇയാളുടെ ഭാരം കുറയുകയും രക്തം ഛര്‍ദ്ദിക്കുകയും ചെയ്തു. നെഞ്ചുവേദന കുറവില്ലാതെ ഹൊറാസിയോ റോഡ്രിഗസ് വീണ്ടും ആശുപത്രിയിലെത്തി. ഒടുവില്‍ സ്കാന്‍ ചെയ്തപ്പോഴാണ് ഹൃദയത്തില്‍ എന്തോ കുടുങ്ങിയിരിക്കുന്നത് കണ്ടത്.
കുട്ടിക്കാലത്ത് ഒരു ശസ്ത്രക്രിയ നടത്തിയിരുന്നെന്ന് റോഡ്രിഗസ് ഡോക്ടര്‍മാരെ അറിയിച്ചിരുന്നു. അന്ന് സ്ഥാപിച്ച കത്തീറ്റര്‍ ആയിരിക്കാമെന്നാണ് ഇദ്ദേഹം കരുതിയത്.
7 മണിക്കൂര്‍ നീണ്ടുനിന്ന ഓപ്പറേഷനൊടുവില്‍ കണ്ടെത്തി. അത് ഒരു ടൂത്ത് പിക്കായിരുന്നു.ആറ് മാസത്തോളം കാരണം കണ്ടെത്താനാവാതെ ആശുപത്രികള്‍ കയറി ഇറങ്ങുകയായിരുന്നു ഇദ്ദേഹം.
ടൂത്ത് പിക്ക് വിഴുങ്ങിയതിനെക്കുറിച്ച് തനിക്ക് ഓര്‍മ്മയില്ലെന്നും ഏതോ ആഘോഷപരിപാടിക്കിടെയായിരിക്കാമെന്നും ഇദ്ദേഹം പറയുന്നു. ഏതായാലും വിജയകരമായ ശസ്ത്രക്രിയ കഴിഞ്ഞ് രണ്ട്മാസത്തെ വിശ്രമത്തിലാണ് ഇദ്ദേഹം.
Leave a Reply