Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 8:04 pm

Menu

Published on November 1, 2014 at 11:40 am

സ്ത്രീകളുടെ ആരോഗ്യത്തിനായി മികച്ച പത്ത് ഭക്ഷണങ്ങൾ….

top-10-superfoods-for-women

തിരക്കുകളുടെ ഒരു ലോകത്തിലാണ് സ്ത്രീകൾ ജീവിച്ചുപോകുന്നത്.ഒരു ദിവസം സ്ത്രീകള്‍ക്ക് ചെയ്തുതീര്‍ക്കാനുള്ള ജോലികള്‍ ചില്ലറയല്ല.  വീടുനോക്കണം ,കുട്ടികൾ , അടുക്കളപണി,  ഷോപ്പിങ്ങുകൾ,  അതിനൊപ്പം തന്നെ ജോലിക്കാര്യങ്ങളും കൊണ്ടുപോകണം. ശരിയ്ക്കും പറഞ്ഞാല്‍ പുരുഷനെ വച്ച് നോക്കുമ്പോള്‍ ഇരട്ടി അധ്വാനമാണ് സ്ത്രീകള്‍ക്കുണ്ടാവുന്നത്. എന്നാല്‍ ഇതൊന്നും ഓര്‍ക്കാനോ അതിനനുസരിച്ച് ശരീരം സംരക്ഷിയ്ക്കാനോ സ്ത്രീകള്‍ക്ക് പലപ്പോഴും കഴിയാറില്ല. എന്നാൽ അവരറിയുന്നില്ല ഒട്ടേറെ ഊര്‍ജ്ജം ചെലവാക്കേണ്ടിവരുന്ന സ്ത്രീകള്‍ ഭക്ഷണക്കാര്യത്തില്‍ അതീവശ്രദ്ധപുലര്‍ത്തേണ്ടതുണ്ട്.സ്ത്രീകള്‍ തീര്‍ച്ചയായും കഴിച്ചിരിക്കേണ്ട മികച്ച പത്ത്  ഭക്ഷണ പദാര്‍ത്ഥങ്ങളെക്കുറിച്ചുള്ള വിവരങ്ങളാണ് താഴെ

തക്കാളി

ആരോഗ്യഗുണങ്ങൾ ഏറെയുള്ള ഒരു ഭക്ഷണപദാർത്ഥമാണ് തക്കാളി.നമുക്ക് വരുന്ന മിക്ക അസുഖങ്ങളെയും അകറ്റാനുള്ള കഴിവ് തക്കാളിക്കുണ്ട്. കൂടാതെ കരള്‍, പ്ലീഹ മുതലായവയുടെ പ്രവര്‍ത്തനത്തെ ഈ ഫലവര്‍ഗം സഹായിക്കുകയും കഫത്തെ ഇളക്കിക്കളയുകയും ചെയ്യും.തക്കാളിയില്‍ അടങ്ങിയിരിക്കുന്ന എ, ബി, സി വിറ്റമിനുകളും ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയും മനുഷ്യശരീരത്തെ വേണ്ടപോലെ പോഷിപ്പിക്കുന്നു. രക്തസ്രാവമുള്ള മൂലക്കുരു രോഗികള്‍ ദിനംപ്രതി ഓരോ ഗ്ളാസ് തക്കാളിനീര് കുടിക്കുന്നത് നല്ലതാണ്. വിളര്‍ച്ചയും തളര്‍ച്ചയും അകറ്റാനും തക്കാളി നല്ലതാണ്.ഗര്‍ഭിണികള്‍ നിത്യവും ഒരു ഗ്ളാസ് തക്കാളിജ്യൂസ് കുടിക്കുന്നത് പതിവാക്കിയാല്‍ അവര്‍ക്ക് അഴകും ആരോഗ്യവും ബുദ്ധിശക്തിയും തികഞ്ഞ സന്താനങ്ങള്‍ ജനിക്കും.തക്കാളിക്ക് ചുവപ്പുനിറം നല്‍കുന്ന ‘ലൈകോപിന്‍ ‘ എന്ന രാസവസ്തു കാന്‍സറിനെതിരെയുള്ള പ്രതിരോധകമായി നിലകൊള്ളുന്നതിനാല്‍ നിത്യേന തക്കാളി  ഭക്ഷണവിഭവങ്ങളില്‍ ഉള്‍പ്പെടുത്തുന്നത് വന്‍കുടലിലെ കാന്‍സര്‍ ഒഴിവാക്കാന്‍ സഹായകമാണ്. വാര്‍ധക്യത്തിന് തടയിടാനും തക്കാളി ഒരു പരിധിവരെ സഹായിക്കും.നാം കഴിക്കുന്ന ആഹാരത്തില്‍ സസ്യപോഷകങ്ങളുടെ കുറവുകാരണം ഉണ്ടാകുന്ന ഒരു രോഗമാണ് സ്കാര്‍വി. ഈ അസുഖം പിടിപെടാതിരിക്കാന്‍ നിത്യേന തക്കാളി കഴിക്കുന്നത് പതിവാക്കിയാല്‍ മതി. അതുപോലെ തലച്ചോറ്, നാഡീഞരമ്പുകള്‍ എന്നിവയുടെയൊക്കെ സുഗമമായ പ്രവര്‍ത്തനത്തിന് തക്കാളി സഹായിക്കുകയും ചെയ്യും.

tomatto

ഗ്രീക്ക് യോഗോർട്ട്     (തൈരിലെ  ജലാംശം പൂർണമായിമായി ഒഴിവാക്കി ഉണ്ടാക്കിയെടുക്കുന്ന  ഒരു  ഭക്ഷണമാണിത്)

Greek Yogurt

ഗ്രീക്ക് യോഗോർട്ടിൽ വളരെ കുറഞ്ഞ അളവിൽ ഫാറ്റും ഉയർന്ന അളവിൽ പ്രോട്ടീനും കാത്സ്യവും അടങ്ങിയിട്ടുണ്ട് .ഇത് പല്ലുകളുടെ സംരക്ഷണത്തിനും ശക്തിയുള്ള പേശികൾ ഉണ്ടാകുന്നതിനും ,എല്ലുകളുടെ സംരക്ഷണത്തിനും വഴിയുരുക്കുന്നു.മാത്രമല്ല   ഇവ ദാഹനം എളുപ്പത്തിലാകുവാൻ സഹായിക്കുന്നു.ഇത് മൂലം ഗാസ് , ദഹനക്കേട്,കുടൽ പഴുപ്പ് തുടങ്ങിയ ഉദരസംബന്ധമായ എല്ലാ അസുഖങ്ങളേയും തടയുന്നു. സ്തനാഭുതം,അൾസർ ,സ്റ്റൊമക്ക് തുടങ്ങിയ അസുഖങ്ങൾക്ക്    ഗ്രീക്ക് യോഗോർട്ടിൽ  വളരെ ഫലപ്രതമാണ്.

ബ്ലഡ്‌ ബീൻസ് (ഒരിനം പയറുവർഗ്ഗമാണിത് )

വളരെ ആരോഗ്യപ്രദമായ ഒരു ഭക്ഷപദാർത്ഥമാണ്. ഇവ വളരെ ഉയർന്ന ഫൈബറും പ്രോട്ടീനും ഉള്ളവയും ഫാറ്റ് കുറഞ്ഞവയാണ്.എല്ലുകളുടെ ആരോഗ്യത്തിനും രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും പുറമേ  ഹൃദൃരോഗങ്ങളിൽ നിന്നും   സംരക്ഷിക്കുന്നതിനും സ്തനാർഭുതത്തിനും ഉത്തമമാണ്.സ്ത്രീകളിലെ ഹോർമോണുകളെ ക്രമീകരിക്കുന്നതിൽ ഇവയ്ക്ക് വലിയ പങ്കുണ്ട്.

blood beans1

ചീര

ധാതുക്കളുടെയും വിറ്റാമിനുകളുടെയും ഒരു കലവറ തന്നെയാണ് ചീര.അയേണ്‍ ,കാത്സ്യം ,ഫോളേറ്റ് ഇവ കൂടാതെ വിറ്റാമിൻ കെ, സി, ബി,  എന്നിവയുടെയെല്ലാം ഉറവിടങ്ങമാണ് ചീര. കൂടാതെ ഇവയിലടങ്ങിയിരിക്കുന്ന അമിനോ ആസിഡ് ,ആന്റി ഓക്സിഡന്റ്സ് ,ഫിതോ കെമിക്കൽസ് സ്ത്രീകളുടെ ശരീരത്തിന് അത്യാവശ്യമാണ്.മാത്രമല്ല ,ഹൃദയം ,കരൾ ,കണ്ണ്‍ ,തൊലി ,എല്ലുകൾ എന്നിവയുടെ വളർച്ചയ്ക്ക് ഉത്തമമാണ്.  ജ്യൂസായൊ ,സൂപ്പുകളായോ ,വേവിച്ചോ ഇവ  കഴിക്കാവുന്നവയാണ്.

Spinach-leaves

സാൽമണ്‍ (ഒരിനം മത്സ്യം )

ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍ ശരീരത്തിന് അത്യാവശ്യമാണ്.ഇത് ബുദ്ധിയുടെയും   ശരീരകോശങ്ങലുടെയും വളർച്ചയെ മെച്ചപ്പെടുത്തുന്നു. മത്സ്യം ഒമേഗ ത്രീ ഫാറ്റി ആസിഡിന്റെ നല്ലൊരു ഉറവിടമാണ്. എല്ലാതരം മീനുകളിലും ഇത് അടങ്ങിയിരിക്കുന്നുണ്ടെങ്കിലും സാല്‍മണ്‍ പോലുള്ള മീനുകളില്‍ ഇവ ധാരാളം അടങ്ങിയിട്ടുണ്ട്.ചെമ്പല്ലി, കോര എന്നീ പേരുകളില്‍ ഇത് അറിയപ്പെടുന്നുണ്ട്. സ്ത്രീകളുടെ ആരോഗ്യത്തിനാവശ്യമായ  ജീവകം ഡി അടങ്ങിയിട്ടുണ്ട്.   ഇവ കഴിക്കുന്നത് ഗർഭിണികളുടെ ആരോഗ്യത്തിനും ഉന്മേഷത്തിനും ഉത്തമമാണ്.  മാത്രമല്ല ഡിപ്രെഷൻ ,അൾഷിമേഴ്സ്,കാൻസർ തുടങ്ങിയ രോഗങ്ങളെ തുരത്താനും    സാല്‍മണ്‍ ഉപയോഗപ്രദമാണ്.

salmon

ഡാര്‍ക്ക് ചോക്ലേറ്റ്

‘ഡാര്‍ക്ക് ചോക്ലേറ്റ്’ കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണ്.ദിവസവും ചെറിയ അളവില്‍ ‘ഡാര്‍ക്ക് ചോക്ലേറ്റ്’ ഹൃദയാരോഗ്യത്തിന് ഉത്തമമാണ്.ഹൃദ്രോഗത്തെ 50 ശതമാനം വരെ ചെറുക്കാന്‍ ഡാര്‍ക്ക് ചോക്ലേറ്റിനു കഴിയും. കൂടാതെ സ്‌ട്രോക്ക് അടക്കമുള്ള രോഗങ്ങളുടെ സാധ്യതയും കുറയ്ക്കുന്നു.ചോക്ലേറ്റിലടങ്ങിയിട്ടുള്ള ഫ്‌ളവനോള്‍സ് രക്ത സമ്മര്‍ദ്ദം കുറയ്ക്കാനും ശരീരത്തിലെ ചില ഹോര്‍മോണുകളുടെ സന്തുലിതാവസ്ഥ നിലനിര്‍ത്താനും സഹായിക്കും.ചീത്ത കൊളസ്‌ട്രോളായ എല്‍.ഡി.എല്‍ കുറയ്ക്കാനും നല്ല കൊളസ്‌ട്രോളായ എച്ച്.ഡി.എല്‍ കൂട്ടാനും ഈ ഘടകങ്ങള്‍ സഹായിക്കുന്നു. കൂടാതെ ചോക്ലേറ്റിൽ  മഗ്നീഷ്യം ,മംഗനീസ് ,സിങ്ക് ,ഫോസ്ഫറസ്  തുടങ്ങിയ മൂലകങ്ങളും അടങ്ങിയിട്ടുണ്ട്.ഇവ എല്ലുകളുടെ ആരോഗ്യത്തിന് ഗുണകരമാണ്.

dark choclate

ബദാം

സ്ത്രീകളിൽ പലരും ബദാം കഴിക്കുന്നവരാണ്‌. എന്നാല്‍ അതിന്‍റെ ഗുണങ്ങളെ കുറിച്ചുളള അറിവ്‌ മിക്കവര്‍ക്കും അറിയില്ല.ബദാം ദിവസവും കഴിക്കുന്നത്‌ കണ്ണുകള്‍ക്ക്‌ വളരെ നല്ലതാണ്‌. ഭാവിയിലെ കാഴ്ച കുറവിനെ ഇത്‌ തടയുന്നു. ഹൃദ്‌രോഗ, സ്ട്രോക്ക്‌ മുതലായ രോഗങ്ങള്‍ വരാതെ തടയുമെന്നു മാത്രമല്ല, ബദാമില്‍ അടങ്ങിയിരിക്കു ന്ന വിറ്റാമിന്‍ കെ കാന്‍സറിനെ പ്രതിരോധിക്കും. ബദാമില്‍ ഫോളിക്‌ ആസിഡ്‌ ധാരാളം അടങ്ങിയതിനാല്‍ ഗര്‍ഭിണികള്‍ ഇതു കഴിക്കുന്നത്‌ നല്ലതാണ്‌.ഗര്‍ഭസ്ഥ ശിശുവിണ്റ്റെ വൈകല്യങ്ങളെ അകറ്റാന്‍ ബദാമിന് സാധിക്കും.ബദാം രക്‌തത്തിലെ പഞ്ചസാരയുടെ അളവ്‌ കുറച്ച്‌, ഇന്‍സുലിന്‍റെ അളവ്‌ ആവശ്യാനുസരണം നിലനിര്‍ത്താന്‍ സഹായിക്കുന്നു. അതിനാല്‍ പ്രമേഹ രോഗികള്‍ക്കും ബദാം ഉത്തമമാണ്‌. തേനില്‍ കുതിര്‍ത്ത ബദാം രാവിലെ കഴിക്കുന്നത്‌ കായിക ബലം വര്‍ദ്ധിക്കുന്നതിന്‌ കാരണമാകും. ബദാം അരച്ചെടുത്ത്‌ പാലില്‍ ചേര്‍ത്ത്‌ ദിവസവും മുഖത്ത്‌ തേച്ചു പിടിപ്പി ക്കുക. 15 മിനിറ്റിനു ശേഷം കഴുകി കളയുക. ചര്‍മകാന്തി വര്‍ദ്ധിക്കാന്‍ ഫലപ്രദമാണ്‌.

Almonds

ഞാവൽ പഴം(സ്ട്രോബെറീസ്)

ഇവയിൽ വിറ്റാമിൻ സി യുടെയും പൊട്ടാസ്യതതിൻറെയും ഉയർന്ന തോതിൽ അടങ്ങിയിട്ടുണ്ട്.അതിനാൽ ഇവയ്ക്ക് രോഗപ്രതിരോധ ശേഷി   ഉണ്ട്.ആന്റി ഒക്സൈഡുകൾ അടങ്ങിയതിനാൽ വേരികോസ് വെയിൻ പോലുള്ള അസുഖങ്ങളെ പ്രതിരോധിക്കുവാനുള്ള കഴിവുണ്ട്.സ്ത്രീകളിൽ പൊതുവെ ഉണ്ടാകുന്ന മൂത്രാശയ രോഗങ്ങൾക്കും ഇവ ഉത്തമ പ്രതിവിധിയാണ്.

Strawberries

അവൊക്കാഡോ ( വെണ്ണപ്പഴം)

ഫൈബര്‍ അഥവാ നാര് ധാരാളം അടങ്ങിയ പഴവര്‍ഗ്ഗമാണ് വെണ്ണപ്പഴം. അവൊക്കാഡോ എന്ന് പൊതുവെ അറിയപ്പെടുന്ന ഇതിന്റെ മറ്റൊരു പേര് ബട്ടര്‍ഫ്രൂട്ട് എന്നാണ്. മോണോ അണ്‍സാച്ചുറേറ്റഡ് ഫാറ്റി ആസിഡ് (എംയുഎഫ്എ-അപൂരിതകൊഴുപ്പ്) അടങ്ങിയിട്ടുള്ള വെണ്ണപ്പഴത്തില്‍ ഹൃദയാരോഗ്യത്തിന് ആവശ്യമായ ധാരാളം പോഷകഘടകങ്ങളും ഉള്‍പ്പെടുന്നുണ്ട്. ജീവകം ഇ, ഫോളേറ്റ്(ഫോളിക് ആസിഡ്), പൊട്ടാസ്യം എന്നിവയുടേയും പ്രധാനകലവറയാണ് ഈ പഴം.

Avocados

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍  ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ സഹായകമാണ്.സ്കിൻ കാൻസർ ,ബ്രസ്റ്റ് കാൻസർ തുടങ്ങിയ രോഗങ്ങൾക്കെതിരെ പ്രവർത്തിക്കാൻ ഇവയ്ക്ക് കഴിവുണ്ട്.ബ്ലഡ്‌ പ്രഷർകുറച്ച്   ഹൃദൃരോഗങ്ങളിൽ നിന്നും സംരക്ഷിക്കാനും ഒലീവ് ഓയിൽ സഹായപ്രദമാണ്.മാത്രമല്ല ,ആമവാതം പോലുള്ള രോഗങ്ങൾക്കും ഒരു ഉത്തമ പ്രതിവിതിയാണിവ.

Olive-Oil

ഇവയൊക്കെ കഴിക്കുന്നതിനുപുറമെ ദിവസവും ധാരാളം വെള്ളം കുടിക്കുക എന്നതാണ് പ്രധാനം  .കൂടാതെ ദിവസവും 30 മിനുറ്റ് എക്സസൈസ് ചെയ്യുക , യോഗ ചെയ്യുക ,8 മണിക്കൂർ ദിവസവും ഉറങ്ങുക .ഈ പറഞ്ഞ കാര്യങ്ങളൊക്കെ മുടങ്ങാതെ ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് സന്തോഷപ്രദവും ആരോഗ്യകരവുമായ ഒരു ജീവിതം നയിക്കാൻ കഴിയും എന്നകാര്യം തീർച്ചയാണ്.

 

Loading...

Leave a Reply

Your email address will not be published.

More News