Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 1:15 pm

Menu

Published on August 4, 2015 at 11:30 am

വിഷമിക്കേണ്ട, പുരുഷന്മാരുടെ മുഖക്കുരുവിനും പരിഹാരമുണ്ട്

top-10-tips-to-avoid-pimples

സ്ത്രീകളുടെ സൗന്ദര്യ സംരക്ഷണത്തിന് ഒരുപാട് വഴികൾ വായിച്ചും കേട്ടുമൊക്കെ നമുക്കറിവുണ്ട്, എന്നാൽ സ്ത്രീകളെപ്പോലെ തന്നെ പുരുഷന്മാരും സൗന്ദര്യ സംരക്ഷണത്തിൽ വളരെയധികം ശ്രദ്ധിക്കുന്നുണ്ട്.മിക്കവരെയും ബാധിക്കുന്ന ഒരു പ്രശ്നമാണ് മുഖക്കുരു.മുഖത്ത്‌ ഏറ്റവുമധികം കുരുക്കള്‍ ഉണ്ടാകുന്നത്‌ നെറ്റിയിലാണ്‌.
എണ്ണമയമുള്ള തലമുടിയും താരനും ആണ്‌ മുഖക്കുരു ഉണ്ടാകാനുള്ള പ്രാഥമിക കാരണം.ശരീരത്തിലുണ്ടാകുന്ന ഹോര്‍മോണുകളുടെ മാറ്റവും മുഖക്കുരുവിന്‌ കാരണമാകാം. യുവത്വത്തിലും കൗമാരപ്രായത്തിലുമാണ്‌ ശരീരത്തില്‍ ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ ഉണ്ടാകുന്നത്‌.വീട്ടില്‍ തയ്യാറാക്കുന്ന ലേപനങ്ങളിട്ട്‌ മുഖക്കുരുവിനെ ഫലപ്രദമായി തടയാന്‍ കഴിയും.തേന്‍, ഉപ്പ്‌, പപ്പായ മുതലായവ ഉപയോഗിച്ചാണ്‌ ഇവ തയ്യാറാക്കുന്നത്‌. പ്രകൃതിദത്തമായ ഇത്തരം സാധനങ്ങള്‍ ഫെയ്‌സ്‌ പായ്‌ക്കുകളില്‍ ചേര്‍ത്ത്‌ ഉപയോഗിച്ചാല്‍ മുഖക്കുരു കുറയുക മാത്രമല്ല വരുന്നത്‌ തടയുകയും ചെയ്യാം. ഫെയ്‌സ്‌ പായ്‌ക്കുകള്‍ മുഖചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യും

• വെള്ളരിക്ക ശരീരത്തില്‍ നിന്ന് ചൂട് വലിച്ചെടുക്കുന്നതിനാല്‍ ഉത്തമമായൊരു ഫെയ്സ് പായ്ക്കാണ്. മുഖക്കുരു, തടിപ്പ് എന്നിവയ്ക്ക് എതിരെ ഇത് ഫലപ്രദമാണ്. വെള്ളരിക്ക ഫെയ്സ് പായ്ക്ക് മുഖക്കുരുവും അവയുടെ പാടുകളും കുറയ്ക്കും. വെള്ളരിക്ക ചെറിയ കഷണങ്ങളാക്കി അതിലെ ജ്യൂസ് പിഴിഞ്ഞെടുക്കുക. മുഖത്തിടുന്നതിന് മുമ്പ് ഏതാണ്ട് 30-40 മിനിറ്റ് നേരം ഇത് റെഫ്രിഡ്ജറേറ്ററിൽ വയ്ക്കുക. ആവശ്യത്തിന് തണുത്ത് കഴിഞ്ഞാൽ മുഖത്ത് പുരട്ടുക. ഒരു തവണ ഒരു സ്ഥലത്ത് എന്ന ക്രമത്തിലാകണം പുരട്ടേണ്ടത്.

• ഒരു കപ്പ് തൈരില്‍, 3 സ്പൂണ്‍ വെള്ളക്കടല മാവ് ചേർത്ത് കുഴയ്ക്കുക. ഇത് മുഖത്ത് ഒരുപോലെ തേച്ചുപിടിപ്പിക്കുക. 30-45 മിനിറ്റു കഴിയുമ്പോള് ഇത് ഉണങ്ങും. നന്നായി ഉണങ്ങി കഴിഞ്ഞാൽ, വെള്ളം നനച്ചതിന് ശേഷം വൃത്താകൃതിയിൽ തിരുമുക. കഴുകി കളഞ്ഞിട്ട് നല്ലൊരു മോയ്സ്ച്വറൈസർ മുഖത്ത് പുരട്ടുക. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഇത് ആവര്ത്തിക്കുക.

• മുഖക്കുരുവിന് എതിരെ വളരെ ഫലപ്രമാണ് മുള്ട്ടാനി മിട്ടി. ഒരുതരം മണ്ണിൽ നിന്നാണ് ഇത് ഉത്പാദിപ്പിക്കുന്നത്. മിക്ക കടകളിലും മുള്ട്ടാനി മിട്ടി ലഭ്യമാണ്. മുള്ട്ടാനി മിട്ടി കുഴച്ച് ഏതാനും തുള്ളി പനിനീരും ഒരു നുള്ള് നാരങ്ങാനീരും ചേർത്ത് മുഖത്ത് പുരട്ടുക

• പുതിന ഉപയോഗിച്ച് ഉണ്ടാക്കുന്ന ഫെയ്സ് പായ്ക്ക് പൂര്ണ്ണമായും പ്രകൃതിദത്തമാണ്. ഇത് പുതിനയുടെ എല്ലാ ഗുണങ്ങളും നല്‍കുമെന്ന് മാത്രമല്ല ചർമ്മത്തിന് നല്ല തണുപ്പും പ്രദാനം ചെയ്യും.കുറച്ച് പുതിനയില എടുത്ത് നന്നായി അരയ്ക്കുക. അതിലേക്ക് 2-3 സ്പൂണ്‍ തേന് ചേർത്ത് മുഖത്ത് പുരട്ടുക. ഉണങ്ങിയതിന് ശേഷം ഇത് വെള്ളം ഉപയോഗിച്ച് കഴുകി കളയുക. ആഴ്ചയില്‍ കഴിയുന്നിടത്തോളം തവണ ഇത് ചെയ്യുക. കൂടുതല്‍ തവണ ചെയ്യുന്തോറും വേഗത്തില്‍ ഫലവും ലഭിക്കും

• ജാതിപത്രിയുടെ പൊടി അല്പം തേനില്‍ ചാലിച്ചു മുഖക്കുരു ഉള്ള ഭാഗത്ത് തേക്കുക. ഏതാനും മണിക്കുറുകള്ക്ക് ശേഷം പച്ച വെള്ളത്തില്‍ മുഖം കഴുകുക

• മുട്ടയുടെ വെള്ള പുരട്ടിയാല്‍ മുഖത്തെ അമിതമായ എണ്ണയെ അകറ്റാം. ഇത് മുഖക്കുരു ഉണ്ടാകാനുള്ള സാധ്യത കുറക്കുന്നു.

• ആര്യവേപ്പിലയിട്ട് ചൂടാക്കിയ വെള്ളം ആറിയതിനു ശേഷം മുഖം തുടര്ച്ചയായി കഴുകുന്നത് മുഖത്തെ സുഷിരങ്ങളെ അകറ്റുന്നു.

• നാരങ്ങയുടെ തൊലി മുഖക്കുരുവിനും ചര്മ സംരക്ഷണത്തിനും നല്ലതാണെന്നത് എല്ലാവരും അംഗീകരിച്ച കാര്യമാണ്. നാരങ്ങയുടെ തൊലി അരച്ചതിലേക്ക് റോസ് വെള്ളം ഒഴിച്ചു പേസ്റ്റു രൂപത്തിലാക്കി മുഖത്ത് പുരട്ടുക. അര മണിക്കുറിനു ശേഷം കഴുകി വൃത്തിയാക്കുക.

Loading...

Leave a Reply

Your email address will not be published.

More News