Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 7:35 pm

Menu

Published on January 23, 2018 at 3:15 pm

സസ്പെൻസ് എന്നൊക്കെ പറഞ്ഞാൽ ഇതാണ്..

top-fantasy-movies-part-12-single-rider-2017

സ്പെൻസ് പടങ്ങളൊക്കെ ഇറക്കുന്നതിൽ കൊറിയൻ സിനിമകളെ സമ്മതിച്ചേ പറ്റൂ.. മിക്കവാറും ഈ പടവും ഹോളിവുഡ് റീമേക്ക് ചെയ്യും എന്ന കാര്യം ഉറപ്പ്. മുമ്പ് Beauty Inside ചെയ്ത പോലെ. സീനുകളിൽ നിറഞ്ഞു നിൽക്കുന്ന കൊറിയൻ സിനിമകൾക്ക് മാത്രം അവകാശപ്പെട്ട ദൃശ്യഭംഗിയും മറ്റേത് ഭാഷയെക്കാൾ മികച്ച രീതിയിൽ ഡ്രാമ സിനിമകൾ അവതരിപ്പിക്കാനുള്ള കഴിയും പ്രണയമടക്കമുള്ള സകല വികാരങ്ങളും മറ്റെന്തിനേക്കാളും വികാരനിർഭരമായി അവതരിപ്പിക്കാനുള്ള കഴിവും തന്നെയാണ് ഈ കൊറിയൻ സിനിമയെയും നമ്മുടെ പ്രിയചിത്രങ്ങളിൽ ഒന്നാക്കിമാറ്റുന്നത്.

മികച്ച ഫാന്റസി സിനിമകൾ- ഭാഗം 12
Single Rider
Year: 2017
Genre: Drama, Fantasy

ബാങ്ക് മാനേജർ ആയ ഒരു യുവാവ്. ജോലിയിലുണ്ടാകുന്ന ചില പ്രശ്നങ്ങൾക്ക് ശേഷം അയാൾ ഓസ്ട്രേലിയയിൽ താമസിക്കുന്ന തന്റെ ഭാര്യയുടെയും മകന്റെയും അടുത്തേക്ക് ഫ്ലൈറ്റ് കയറന്നു. ഭാര്യയും അയാളും തമ്മിൽ ചില പിണക്കങ്ങളൊക്കെയുണ്ടായിരുന്നു. അതിനാൽ അവരോട് പറയാതെയാണ് അയാൾ അവിടെയെത്തിയത്. അങ്ങനെ അവിടെയെത്തിയ അയാൾ ഭാര്യയുടെ വീട്ടിൽ എത്തി. പക്ഷെ.. ഇല്ല ഇനി പറയുന്നില്ല. കണ്ടുതന്നെ ആസ്വദിക്കുന്നത് നന്നാവും. സസ്പെൻസ് ഒട്ടും പ്രതീക്ഷിക്കാൻ പറ്റാത്ത രീതിയിൽ കാണുക.

ഇതേ തീം ആസ്പദമാക്കി ഒരുപിടി സിനിമകൾ വന്നതായി കണ്ടുകഴിയുമ്പോൾ നമുക്ക് മനസ്സിലാകും. പക്ഷെ അത്തരം സിനിമകളിൽ നിന്നെല്ലാം തികച്ചും വേറിട്ട രീതിയിലുള്ള അവതരണം കൊണ്ട് ചിത്രം നമുക്ക് പ്രിയപ്പെട്ടതാകും. കൊറിയൻ സിനിമ ആയത് കൊണ്ട് ലാഗിന് പഞ്ഞമുണ്ടാവില്ല എന്നതിനാൽ ലാഗ് പ്രതീക്ഷിച്ച് തന്നെ കാണുക. ഒരുപക്ഷേ സിനിമ മൊത്തത്തിൽ അത്ര രസകരമായി ചിലർക്കെങ്കിലും തോന്നാതിരിക്കാം. എങ്കിലും ക്ലൈമാക്സിലെ കിടിലൻ സസ്പെൻസ് അതിനോട് നീതി പുലർത്തുന്നുണ്ട്. സിനിമ ഇഷ്ടപ്പെടുമെന്ന് വിശ്വസിക്കുന്നു.

Rating: 7/10

ഈ സിനിമ കണ്ടുനോക്കാൻ ഈ പോസ്റ്റർ തന്നെ ധാരാളം!!- മികച്ച ഫാന്റസി സിനിമകൾ- ഭാഗം 11 Edward Scissorhands (1990) വായിക്കാൻ ക്ലിക്ക് ചെയ്യുക

Loading...

Leave a Reply

Your email address will not be published.

More News