Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 4:22 pm

Menu

Published on January 25, 2018 at 6:05 pm

നിങ്ങൾക്ക് ദൈവത്തിന്റെ കൂടെ ഒരാഴ്ച്ച താമസിക്കാൻ അവസരം കിട്ടിയാൽ എങ്ങനെയുണ്ടാകും??

top-fantasy-movies-part-13-shack-2017

നിങ്ങൾക്ക് ദൈവത്തിന്റെ കൂടെ ഒരാഴ്ച്ച താമസിക്കാൻ അവസരം കിട്ടുകയാണെങ്കിൽ എങ്ങനെയുണ്ടാകും.. അങ്ങനെ നിങ്ങൾ താമസിച്ചു തിരിച്ചു വന്നതിന് ശേഷം ഈ കാര്യം ആരോടെങ്കിലും പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ..

മികച്ച ഫാന്റസി സിനിമകൾ- ഭാഗം 13
The Shack
Year: 2017
Genre: Fantasy, Drama

ഒരു വിനോദയാത്രക്കിടെയാണ് അയാൾക്ക് തന്റെ ഇളയ മകളെ നഷ്ടമായത്. കാടിന് നടുവിൽ ഒരു കുടിലിൽ നിന്നായിരുന്നു മകളുടെ തിരോധാനത്തിന്റെ അവസാന തെളിവുകൾ കിട്ടിയത്. മകളുടെ മരണശേഷം അയാളുടെ കുടുംബം ജീവിതം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്. പക്ഷെ അയാളുടെ മാനസികാവസ്ഥ മകളെ ഓർത്ത് സങ്കടപ്പെടുന്നതിൽ മാത്രം ഒതുങ്ങിനിന്നു. അങ്ങനെയിരിക്കെ ഒരു ദിവസം അയാൾക്ക് അപ്രതീക്ഷിതമായി ഒരു കത്ത് ലഭിച്ചു. കാടിനുള്ളിലെ ആ കുടിലിലേക്ക് ഒരു ആഴ്ച ദൈവത്തിന്റെ കൂടെ താമസിക്കാനുള്ള ക്ഷണമായിരുന്നു കത്തിൽ. കത്ത് അവിടെ ആ സമയത്ത് വരാനുള്ള ഒരു സാധ്യതയുമില്ല. പിന്നെ എങ്ങനെ വന്നു എന്നയാൾ ഏറെ അന്വേഷിച്ചു. ഒരു പിടിയും കിട്ടിയില്ല. ഇനി ഇത് വല്ല തമാശയോ ഭീഷണിയോ എന്തും ആകാം. അങ്ങനെ അയാൾ രണ്ടും കൽപ്പിച്ചു കുടിലിനെ ലക്ഷ്യമാക്കി യാത്ര പുറപ്പെട്ടു. തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ കഥ.

മതപരമായ ഒരു സിനിമ എന്നതിനെക്കാൾ ഒരു ഫാന്റസി മെലോ ഡ്രാമ ആയാണ് ചിത്രം അനുഭവപ്പെട്ടത്. പതിവു കളീഷേകൾ ഒത്തിരിയുണ്ടെങ്കിലും എവിടെയൊക്കെയോ എന്തോ ഒരു ഇഷ്ടം തോന്നി ഈ ചിത്രത്തോട്. What Dreams May Come എന്ന എന്റെ പ്രിയപ്പെട്ട ചിത്രത്തോടുള്ള സാദൃശ്യങ്ങൾ സിനിമയിൽ പ്രകടമായിരുന്നെങ്കിലും ഇത് കൂടുതൽ spiritual ആയിരുന്നു. ചിത്രം മെലോ ഡ്രാമയുടെ അങ്ങേ അറ്റം ആയതിനാൽ കാണുന്നവന്റെ ക്ഷമയെ നല്ല രീതിയിൽ തന്നെ പരീക്ഷിക്കും. സമയവും സഹനവും താത്പര്യവുമുള്ള ഫാന്റസി സിനിമാ പ്രേമികൾക്ക് ഒരു വട്ടം ആസ്വദിക്കാം.

Rating: 6.5/10

സസ്പെൻസ് എന്നൊക്കെ പറഞ്ഞാൽ ഇതാണ്..- മികച്ച ഫാന്റസി സിനിമകൾ- ഭാഗം 12 Single Rider (2017) വായിക്കാൻ ക്ലിക്ക് ചെയ്യുക

Loading...

Leave a Reply

Your email address will not be published.

More News