Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 23, 2025 10:33 pm

Menu

Published on October 20, 2017 at 3:10 pm

മികച്ച ഹൊറർ സിനിമകൾ ഭാഗം 10- Wrong Turn (2003-2014)

top-horror-movies-part-10-wrong-turn-2003-2014

അയാൾ ആ മനുഷ്യന്റെ ശരീരം മുറിക്കാൻ തുടങ്ങി. പിന്നീട് ചെറു കഷ്ണങ്ങളാക്കി അരിഞ്ഞിട്ടു. ഹൃദയവും കരളും കയ്യും കാലുമെല്ലാം ചെറുകഷ്ണങ്ങളായി മുറിച്ചിട്ട് അയാൾ അടുപ്പിൽ വെള്ളം വെച്ച് ഈ മുറിച്ചു വെച്ച മനുഷ്യന്റെ ശരീര ഭാഗങ്ങൾ അതിലിട്ടു ഇളക്കാൻ തുടങ്ങി. ഒപ്പം ഒരുതരം കൈ കൊണ്ട് പ്രവർത്തിപ്പിക്കുന്ന ജ്യൂസ് മെഷീനിൽ കരളും മറ്റുമിട്ടു ജ്യൂസ് അടിക്കാൻ തുടങ്ങി. രക്തം ഒഴുകിത്തുടങ്ങി..

പേടിക്കണ്ട യഥാർത്ഥ സംഭവങ്ങളാണ് പറയുന്നത്. മറിച്ചു Wrong Turn സിനിമയിലെ ഒരു രംഗമാണിത്. ഈ സിനിമകൾക്ക് പ്രത്യേകിച്ച് അധികം മുഖവുരയുടെ ആവശ്യമല്ല എന്നറിയാം. നല്ലൊരു വിഭാഗം പ്രേക്ഷകർക്കും പരിചയമുള്ള സിനിമ. ഹോളിവുഡിലെ മികച്ച പല സിനിമകൾ പോലും കാണുകയോ കേൾക്കുകയോ പോലും ചെയ്യാത്ത ആളുകൾ പോലും ഈ slasher ചിത്രം കണ്ടിട്ടുണ്ടാകും. ഒരുപക്ഷെ തീയേറ്ററുകളിൽ അധികമായി ഇറങ്ങാതെ, അല്ലെങ്കിൽ വേണ്ടത്ര ഇറക്കാൻ സാധിക്കാതെ ഒരു ചിത്രം പിന്നീട് അങ്ങോട്ട് ഡിവിഡി ആയും ഓൺലൈൻ ആയും നിരവധി പേര് കണ്ട ചരിത്രമാണ് Wrong Turn സിനിമകൾക്കുള്ളത്.

Wrong Turn 1 (2003)
Wrong Turn 2 Dead End (2007)
Wrong Turn 3 Left for Dead (2009)
Wrong Turn 4 Bloody Beginnings (2011)
Wrong Turn 5 Bloodlines (2012)
Wrong Turn 6 Last Resort (2014)

Genre: Horror, Slasher, Thriller

മൊത്തം 6 സിനിമകളാണ് ഇതുവരെ ഇറങ്ങിയിട്ടുള്ളത്. ഇതിൽ ആദ്യ രണ്ടു ഭാഗങ്ങൾ തീയേറ്ററുകളിൽ തന്നെ റിലീസ് ചെയ്തു. ബാക്കിയുള്ള ഭാഗങ്ങൾ നേരിട്ട് ഡിവിഡിയായി റിലീസ് ചെയ്യുകയും ചെയ്തു. വെസ്റ്റ് വിർജീനിയയിലെ ഒരുപറ്റം നരഭോജികളുടെ ക്രരൂരമായ അക്രമങ്ങൾക്ക് ഇരയാകേണ്ടി വരുന്ന ഒരു കൂട്ടം ആളുകളുടെ കഥയാണ് ഓരോ സിനിമകൾക്കും പറയാനുണ്ടാവുക. ഓരോ കഥയിലും ഇരകൾ മാറി വരുന്നു. ഒപ്പം നരഭോജികളും മാറ്റമുണ്ടാകും. പക്ഷെ Three Finger, Saw Tooth, One Eye എന്നീ മൂന്നു കഥാപാത്രങ്ങൾ എല്ലാ സിനിമയിലും ഉണ്ട്.

ആദ്യം തന്നെ ഒരു കഥാപാത്രം അല്ലെങ്കിൽ ഒന്നിലധികം പേർ ക്രൂരമായി ഈ നരഭോജികളുടെ ആക്രമത്തിനിരയായ കൊല്ലപ്പെടും. പിന്നീടങ്ങോട്ട് ഒരു കൂട്ടം ആളുകളുടെ ഒത്തുകൂടലും സംസാരങ്ങളുമൊക്കെയായി കഥ നീങ്ങവേ ഓരോരുത്തരായി വേട്ടയാടപ്പെട്ട് കൊല്ലപ്പെടും. ഈ ഒരു രീതിയിലാണ് ഓരോ ചിത്രവും ഒരുക്കിയിട്ടുള്ളത്. പല സിനിമകളും സംവിധാനം നിർവഹിച്ചിരിക്കുന്നത് പല ആളുകൾ ആയതിനാൽ പലപ്പോഴും ചില ചിത്രങ്ങൾക്ക് ലഭിക്കുന്ന ഗുണങ്ങൾ വേറെ ചില സിനിമകൾക്ക് ലഭിക്കണമെന്നില്ല.

രക്തം നിറഞ്ഞ കഥകളാണ് ഓരോ സിനിമക്കും പറയാനുള്ളത്. രക്തത്തിൽ കുളിച്ചു നിൽക്കുന്ന, സാധാരണക്കാർക്ക് കണ്ടിരിക്കാൻ ഏറെ ബുദ്ധിമുട്ടുള്ള രംഗങ്ങളാണ് ഓരോ സിനിമയിലും ഉൾക്കൊള്ളിച്ചിട്ടുള്ളത്. ട്രാപ്പിനായി അവർ ഉപയോഗിക്കുന്ന ആയുധങ്ങൾ, മാർഗ്ഗങ്ങൾ, ഓരോ ഇരയേയും ഇവർ കൊല്ലുന്ന രീതി തുടങ്ങി ഓരോന്നിലും രക്തം പുരണ്ടിരിക്കും. ഹൃദയാഘാതമുള്ളവർ, ഗർഭിണികൾ, കൊച്ചു കുട്ടികൾ എന്നിവരെയൊക്കെ കഴിവതും ഈ സിനിമ കാണുന്നതിൽ ഒഴിവാക്കി നിർത്തുക.

Rating: 6/10 (for the entire series)

മികച്ച ഹൊറർ സിനിമകൾ ഭാഗം 9: SAW (2004-2010) വായിക്കാൻക്ലിക്ക് ചെയ്യുക.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News