Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 1:24 am

Menu

Published on November 8, 2017 at 1:10 pm

മികച്ച ഹൊറർ സിനിമകൾ ഭാഗം 14- The Witch (2016)

top-horror-movies-part-14-the-witch

രു നല്ല ഹൊറർ സിനിമ ഉണ്ടാക്കി  വിജയിപ്പിക്കൽ അത്ര എളുപ്പമുള്ള കാര്യമല്ല. പെട്ടെന്ന് വരുന്ന ഭയാനക ശബ്ദങ്ങളോ, അതിഭീകര രൂപങ്ങളോ, ചോരയൊലിക്കുന്ന മുഖങ്ങളോ നിങ്ങളെ ഒരുപക്ഷെ ഒരു സിനിമയിൽ പേടിപ്പിച്ചേക്കാം. എന്നാൽ സിനിമ കഴിഞ്ഞു ഒന്നോ രണ്ടോ ദിവസത്തിൽ മനസ്സിൽ നിന്ന് ആ പേടി എല്ലാം പോകുകയും ചെയ്യും. അതെ സമയം കണ്ടു കഴിഞ്ഞാൽ മനസ്സിനെ കുറെ കാലത്തേക്ക് വേട്ടയാടുന്ന ചില സിനിമകൾ ഉണ്ട്. യഥാർത്ഥ ഹൊറർ സിനിമകൾ. അവയുടെ ഗണത്തിൽ പെട്ട ഒന്നാണ് ഈ അടുത്ത് ഇറങ്ങിയ Robert Eggers എന്ന നവസംവിധായകന്റെ The Witch~A New England Folktale.

The Witch
Year: 2016
Genre: Horror, Drama

1600കളിൽ ഒരു കുടുംബം, അവരുടെ മതപരമായ ചിന്തകളുടെ അടിസ്ഥാനത്തിൽ സ്വന്തം സ്ഥലത്തു നിന്ന് പുറത്താക്കപ്പെട്ട് കാടിനോട് ചേർന്ന് ടൗണിൽ നിന്ന് അകന്നു ഒരിടത്തു ഒരു വീടുണ്ടാക്കി താമസിക്കുന്നു. മതപരമായ അവരുടെ കാഴ്ചപ്പാടുകൾ കാരണം പിശാചിന്റെ പ്രേരണ എന്നോണം അവരുടെ കുടുംബത്തിൽ പ്രശ്നങ്ങൾ ഒരു ദുർമന്ത്രവാദിയുടെ രൂപത്തിൽ വന്നുഭവിക്കുന്നു. അവരുടെ കുടിലിന് മുമ്പിൽ ഉള്ള കാട്ടിലെ witch , അതിനെ കേന്ദ്രീകരിച്ചു അതിനു ഒരു ഭീകര പരിവേഷവും ഹൊറർ mood ഉം ഒക്കെ നല്കി സാധാരണ എല്ലാ ഹൊറർ സിനിമകളെയും പോലെ ആക്കുന്നതിനു പകരം സംവിധായകൻ ചെയ്തത് ആ കുടുംബത്തെ, അവരുടെ വിശ്വാസ കാര്യങ്ങളെ, അവയുടെ നല്ലതും ചീത്തയുമായ വശങ്ങളെ കേന്ദ്രീകരിച്ചു അതിലൂടെ ഹൊറർ കടത്തി വിട്ടു സിനിമയെ വേറൊരു തലത്തിൽ എത്തിച്ചു എന്നതാണ്. ഈ കാരണത്താൽ ഈ horror genre വേറെ ഒരു ലെവലിൽ എന്തോ ഒരു പ്രത്യേക ഫീലിൽ കാണാൻ നമുക്ക് കഴിയും. BGM ഒക്കെ ഹൊറർ ഫീൽ അതിന്റെ അങ്ങേ അറ്റം വരെ തരുന്നതും അതേ സമയം പുതുമായാർന്നതും ആയിരുന്നു. സാധാരണ നമ്മൾ കണ്ടിട്ടുള്ള ഹൊറർ സിനിമകളിൽ നിന്നൊക്കെ വ്യത്യസ്തമായ ഒരു അനുഭവം ആണ് The Witch. കഥയിലേക്ക് കടക്കുന്നില്ല. കണ്ടവർ അഭിപ്രായം പറയുക. കാണാത്തവർ കാണാൻ ശ്രമിക്കുക.

Rating: 7.5/10

മികച്ച ഹൊറർ സിനിമകൾ ഭാഗം 13: The Hills Have Eyes (2006) വായിക്കാൻ ക്ലിക്ക് ചെയ്യുക.

Loading...

Leave a Reply

Your email address will not be published.

More News