Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 10:21 am

Menu

Published on November 10, 2017 at 4:41 pm

മികച്ച ഹൊറർ സിനിമകൾ ഭാഗം 15- 30 Days Of Night (2007)

top-horror-movies-part-15-30-days-of-night

രു മാസം മുഴുവൻ രാത്രി. തീരെ പകൽവെളിച്ചമില്ല. എങ്ങും ഇരുട്ടിൽ ആയിരിക്കെ കുറച്ചു പ്രേതങ്ങൾ വേട്ടക്കിറങ്ങിയാൽ എങ്ങെനെയുണ്ടാകും. അതും നല്ല രക്തക്കൊതിയന്മാരായ കുറച്ചു vampires. Vampires നു ഏറ്റവും പേടിയുള്ള ഒന്നാണല്ലോ പകൽവെളിച്ചം. ഈ ഒരു അവസ്ഥയിൽ അതിന്റെ ശല്യവുമില്ല. എവിടെയും അഴിഞ്ഞാടാം. ആരെയും കൊല്ലാം, രക്തം കുടിക്കാം. അത്തരം ഒരു വിഷയം പശ്ചാത്തലമാക്കി ഇറങ്ങിയ 30 ഡേയ്സ് ഓഫ് നൈറ്റ് എന്ന ഗ്രാഫിക് നോവലിന്റെ സിനിമാ ആവിഷ്കാരമാണ് 2007ൽ ഇറങ്ങിയ 30 Days Of Night. സംവിധാനം ചെയ്തത് Hard Candy, Twilight saga Eclipse തുടങ്ങിയ സിനിമകളുടെ കൂടെ സംവിധായകനായ David Slade.

30 Days Of Night
Year : 2007
Genre : Horror

Alaksa യിലെ ഒരു കൊച്ചു ഗ്രാമം. വർഷത്തിൽ ഒരിക്കൽ അവിടെ 30 ദിവസം അടുപ്പിച്ചു രാത്രി വരും. വളരെ നീളം കൂടിയ ഈ polar പ്രതിഭാസത്തിന്റെ പശ്ചാത്തലത്തിലാണ് കഥ ആരംഭിക്കുന്നത്. അവസാനപകലിലെ അവസാന പ്രകാശകിരണവും ഇല്ലാതാകുമ്പോൾ ഈ ഗ്രാമം ഒരു കൂട്ടം രക്തദാഹികളായ vampires കളുടെ അക്രമത്തിനും അഴിഞ്ഞാട്ടത്തിനും ഇരയാകുന്നു. ഗ്രാമത്തിലെ പോലീസുകാരനും അദ്ദേഹത്തിന്റെ ഭാര്യയും ചേർന്ന് പ്രതിരോധം ആരംഭിക്കുന്നു. പലരും കൊല്ലപ്പെടുന്നു. മനുഷ്യരിൽ നിന്നും, vampierകളിൽ നിന്നും. കഥ പുരോഗമിക്കുന്നു.

കലാപരമായി വലിയ മേന്മകളൊന്നും അവകാശപ്പെടാനില്ല. വലിയ താരനിരയോ കേട്ടുപരിചയമുള്ള വലിയ പെരുകളോ അണിയറയിലും ഇല്ല. എങ്കിലും ഇതിനെ കണ്ടിരിക്കാൻ പറ്റിയ രീതിയിലുള്ള ഒരു ഹൊറർ സിനിമയാക്കി മാറ്റുന്നത് നല്ല രീതിയിൽ അവതരിപ്പിക്കപ്പെട്ട ആക്ഷൻ-ഹൊറർ സീനുകളാണ്. ഈ സിനിമ ഒരുപക്ഷെ പലരും കണ്ടതായിരിക്കാം. ചിലർക്കെങ്കിലും ഇഷ്ടക്കേടും തോന്നിയിരിക്കാം. പക്ഷെ vampire genre നെ സംബന്ധിച്ച വിരലിലെണ്ണാവുന്ന സിനിമകളുടെ കൂട്ടത്തിലെ ടോപ് 10 സിനിമകളുടെ ലിസ്റ്റിൽ ഈ സിനിമയും ഉൾക്കൊള്ളും എന്ന് നിസ്സംശയം പറയാവുന്നതാണ്. കണ്ടവർ അഭിപ്രായങ്ങൾ പങ്കുവെക്കുമെന്നു കരുതുന്നു. Vampire horror ഇഷ്ടമുള്ളവർ ഇനിയും കണ്ടിട്ടില്ലെങ്കിൽ തീർച്ചയായും കണ്ടു നോക്കാവുന്നതാണ്

Rating: 6.5/10

മികച്ച ഹൊറർ സിനിമകൾ ഭാഗം 14- The Witch (2016) വായിക്കാൻ ക്ലിക്ക് ചെയ്യുക.

Loading...

Leave a Reply

Your email address will not be published.

More News