Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 18, 2024 9:57 am

Menu

Published on November 15, 2017 at 5:42 pm

മികച്ച ഹൊറർ സിനിമകൾ ഭാഗം 17- Carrie (1976, 2002, 2013)

top-horror-movies-part-17-carrie-1976-2002-2013

Carrie
Year : 1976, 2002, 2013
Genre : Horror

ഒരിടത്തൊരു പെൺകുട്ടിയുണ്ടായിരുന്നു. അതീവനാണക്കാരിയും അതിലുപരി പഞ്ചപാവവുമായ Carrie എന്ന കൗമാരക്കാരി അന്ധവിശ്വാസിയും മതപരമായി വികലമായ കാഴ്ചപ്പാടുകളുള്ളവളുമായ ഒരു അമ്മയുടെ മകളായി ജനിച്ചുപോയ കാരണത്താൽ വീട്ടിൽ ഒരു പട്ടിയെപ്പോലെ തടങ്കലിൽ എന്നവണ്ണം കഴിയേണ്ടിവന്നു. അവൾക്കു കോളേജിലും ഇതേപോലുള്ള അനുഭവങ്ങളൊക്കെ തന്നെയായിരുന്നു. ഒരിക്കൽ കോളേജിൽ വെച്ച് ആർത്തവമുണ്ടായപ്പോൾ വന്ന രക്തം കണ്ടു താൻ മരിക്കാൻ പോകുകയാണെന്ന് കരുതി പേടിച്ചോടിയ Carrie അങ്ങനെ കോളേജിൽ എല്ലാവർക്കുമിടയിൽ പരിഹസിക്കപ്പെടാൻ മാത്രമായുള്ള ഒരു കോമാളി കഥാപാത്രവുമായി.

അങ്ങനെ ജീവിതം ദുരിതപൂർണമായി നീങ്ങവെയാണ് അത്ഭുതപ്പെടുത്തുന്ന ഒരു സത്യം Carrie മനസ്സിലാക്കുന്നത്. മാറ്റർക്കുമില്ലാത്ത ഒരു കഴിവ്. ആർക്കും ചിന്തിക്കാൻ പോലും കഴിയാത്ത ഒരു കഴിവ് തനിക്കുള്ളതായി. മനസ്സുകൊണ്ട് തൊട്ടടുത്തുള്ള വസ്തുക്കളെ നിയന്ത്രിക്കാനും ചലിപ്പിക്കാനുമുള്ള ഒരു ശക്തി തന്റെ ഉള്ളിലുണ്ടെന്നു തിരിച്ചറിയുന്ന Carrie ഒരേസമയം സന്തോഷവതിയും ദുഃഖിതയുമാകുന്നു. ഈ കഴിവിനെ കുറിച്ച് അമ്മയാറിഞ്ഞാലുണ്ടാകുന്ന പുകിലുകൾ Carrieയെ അലട്ടാൻ തുടങ്ങി. അതേസമയം തന്റെ ഈ കഴിവ് പരീക്ഷിച്ചുനോക്കാനും നിയന്ത്രണത്തിൽ വരുത്താനും അവൾ സമയം കണ്ടെത്തുകയും ചെയ്തു. ആ സമയത്താണ് ചില അനിഷ്ടസംഭവങ്ങൾ നടക്കുന്നത്. Carrie ക്കു എതിരെയായി ചിലർ കരുക്കൾ നീക്കാൻ തുടങ്ങിയപ്പോൾ സംഭവിച്ച കാര്യങ്ങൾ, അമ്മയുമായുള്ള പ്രശ്നങ്ങൾ, അവളുടെ ശത്രുക്കളുടെ തന്ത്രങ്ങൾ, ഒരു പെണ്ണും ഒരിക്കലും സംഭവിക്കാൻ ആഗ്രഹിക്കാത്ത ഒരു കാര്യം തന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ ഒരു നിമിഷത്തിൽ വന്നുചേർന്നത്, ഇതിനെല്ലാമുപരിയായി Carrie യുടെ പ്രതികാരവും… അങ്ങനെ എല്ലാം കൂടിചേർന്ന് കഥ വികസിക്കുമ്പോൾ കണ്ടിരിക്കാവുന്ന ഒരു നല്ല സിനിമാഅനുഭവമായി മാറുകായാണ് Carrie.

കഥകളുടെ കുലപതിയായ Stephen Kingന്റെ രചനയിൽ നിന്ന് വന്ന Carrie 1976ലാണ് ആദ്യമായി സിനിമയാക്കിയത്. 2002ൽ ഒരു ടെലിവിഷൻ സിനിമയായി വീണ്ടും പുനഃസൃഷ്ടിക്കപ്പെട്ട Carrie മൂന്നാംവട്ട മത്സരത്തിനായി 2013ൽ വീണ്ടും രംഗപ്രവേശം ചെയ്യുകയും ചെയ്തു. ഒരു സിനിമക്ക് ഒറിജിനൽ കൂടാതെ രണ്ടു അധിക റീമേക്കുകൾ കൂടി ഇറങ്ങിയിട്ടുള്ള ചുരുക്കം ചില സിനിമകളിൽ ഒന്നാണ് Carrie. ഒരുപാട് പേർ കണ്ടതാവും ഈ സിനിമ എന്നറിയാം, എന്നാലും കണ്ടിട്ടില്ലാത്തവർക്ക് ഉപകരിക്കും. ഏതു കൊല്ലം ഇറങ്ങിയതാണ് കാണാൻ നല്ലത് എന്ന ചോദ്യത്തിന് രണ്ടു രീതിയിൽ മറുപടി തരാൻ പറ്റും. ഒരു ക്ലാസിക് ലെവൽ ആണ് നിങ്ങളെ തൃപ്തിപ്പെടുത്തുക എങ്കിൽ 1976 വെർഷൻ ആയിരിക്കും നല്ലത്. എന്നാൽ കുറച്ചുകൂടി visual experience ആണ് ഉദ്ദേശമെങ്കിൽ 2013 കാണുന്നതാകും ഉചിതം. 2002 വെർഷൻ അത്ര തൃപ്തികരമല്ല. കണ്ടവർ അഭിപ്രായങ്ങൾ പറയുമെന്നും കാണാത്തവർ കാണാൻ ശ്രമിക്കുമെന്നുമുള്ള വിശ്വാസത്തിൽ നിർത്തുന്നു.

Rating: 7/10

മികച്ച ഹൊറർ സിനിമകൾ ഭാഗം 16- We Go On (2016) വായിക്കാൻ ക്ലിക്ക് ചെയ്യുക.

Loading...

Leave a Reply

Your email address will not be published.

More News