Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 10:44 pm

Menu

Published on October 17, 2017 at 11:19 am

മികച്ച ഹൊറർ സിനിമകൾ ഭാഗം 8- The Blair Witch Project (1999)

top-horror-movies-part-8-the-blair-witch-project-1999

വെറും അറുപതിനായിരം ഡോളർ മാത്രം ചെലവഴിച്ചു ഇറക്കിയ ഒരു സിനിമ, നേടിയതോ 248 മില്യൺ ഡോളർ. ലോകസിനിമാ ചരിത്രത്തിൽ തന്നെ ഏവരെയും അതിശയിപ്പിക്കുന്നതായിരുന്നു ഈ സിനിമയുടെ വിജയം. അതും വെറും വിജയം എന്ന് പറഞ്ഞാൽ പോരാ. വളരെ കുഞ്ഞു ബജറ്റിൽ നിർമ്മിച്ച ഒരു സിനിമ അതിനേക്കാളും നൂറുകണക്കിന് മടങ്ങു അധികം സാമ്പത്തികമായി വിജയം നേടുക. പോരാത്തതിന് പ്രേക്ഷക നിരൂപക പ്രശംസയും നേടുക. അതാണ് The Blair Witch Project.

The Blair Witch Project
Year: 1999
Genre: Horror, Mystery

ഹൊറർ സിനിമകളിൽ ഒരു പുതിയ തരംഗം തന്നെ സൃഷ്‌ടിച്ച found footage സിനിമകളുടെ തുടക്കത്തിന് ഈ സിനിമ ഏറെ സഹായിച്ചിട്ടുണ്ട്. മറ്റേതു വിഭാഗത്തിൽ പെട്ട സിനിമകളെക്കാളും ഹൊറർ സിനിമകളിൽ found footage രംഗങ്ങൾ വരുമ്പോൾ പ്രേക്ഷകരിൽ അത് സൃഷ്ടിക്കുന്ന ഭയപ്പെടുത്തുന്ന രംഗങ്ങളും ആകാംക്ഷ വരുത്തുന്ന നിമിഷങ്ങളും അനവധിയാണ്. ഈ സിനിമ എടുത്തവർ പോലും കരുതിക്കാണില്ല, സിനിമ ഇത്രമാത്രം വിജയമാകുമെന്ന്.

മൂന്നു സിനിമാ വിദ്യാർത്ഥികൾ ഒരു ഷോർട്ട് ഫിലിം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട ആവശ്യത്തിനായി ഒരു കാട്ടിലെത്തുന്നു. Blair Witch എന്നൊരു മന്ത്രവാദി, അല്ലെങ്കിൽ ആ രീതിയിൽ കേൾവിപ്പെട്ടിരിക്കുന്ന ഒരു മിത്തിനെ സംബന്ധിച്ചെടുത്തോളം ഒരു സിനിമ. അതായിരുന്നു അവരുടെ ലക്‌ഷ്യം. പക്ഷെ കാട്ടിലേക്ക് പോയ അവർ അപ്രത്യക്ഷമാകുന്നു. ഒരിക്കലും പിന്നീട് തിരിച്ചു വരുന്നില്ല. ഈ സംഭവത്തിനു ശേഷം ഒരു വർഷം കഴിഞ്ഞു കാണാതായ ഈ വിദ്യാർത്ഥികൾ ചെയ്ത ഫിലിം കണ്ടുകിട്ടുന്നു. ആ വിഡിയോയിൽ പലതുമുണ്ടായിരുന്നു.. വീഡിയോ രംഗങ്ങളിലൂടെ സിനിമ മുന്നോട്ട് നീങ്ങുന്നു.

ഒട്ടു മിക്ക ആളുകളും കണ്ടതാകും ഈ സിനിമ. ഹൊറർ ഇഷ്ടമുള്ളവരും അല്ലാത്തവരുമൊക്കെ ഒരു തവണയെങ്കിലും കണ്ടു നോക്കാം ഈ ചിത്രം. ഈ ഒരു രീതിയിലുള്ള അവതരണം, എടുത്ത രീതി, ഒപ്പം പേടിപ്പെടുത്തുന്ന രംഗങ്ങൾ എന്നിവയെല്ലാം മികച്ചതു തന്നെയാണ്. റിയലിസ്റ്റിക് ആയി തോന്നുന്ന പേടിപ്പെടുത്തുന്ന രംഗങ്ങൾ തീർച്ചയായും പ്രേക്ഷകനെ ചെറുതായെങ്കിലും വേട്ടയാടും.

മികച്ച ഹൊറർ സിനിമകൾ ഭാഗം 7: Fright Night (1985, 2011) വായിക്കാൻ ക്ലിക്ക് ചെയ്യുക.

Loading...

Leave a Reply

Your email address will not be published.

More News