Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 3:40 pm

Menu

Published on October 19, 2017 at 3:27 pm

മികച്ച ഹൊറർ സിനിമകൾ ഭാഗം 9- SAW (2004-2010)

top-horror-movies-part-9-saw-2004-2010

രു ഷോർട്ട് ഫിലിമിൽ തുടങ്ങിയതാണ് Sawയുടെ ചരിത്രം. ജെയിംസ് വാൻ എന്ന അന്ന് അത്ര പ്രശസ്തനല്ലാത്ത ആ സംവിധായകൻ ഒരു ഷോർട്ട് ഫിലിം നിർമിച്ചു. പിന്നീട് അത് സിനിമയിലേക്ക് മാറ്റി. സിനിമ വമ്പൻ ഹിറ്റ്. വെറും ഒരു മില്യൺ മാത്രം ചിലവിട്ട് ഇറക്കിയ സിനിമ നേടിയത് 103 മില്യൺ ആയിരുന്നു. ജെയിംസ് വാൻ പിന്നീട് സംവിധായകന്റെ വേഷത്തിൽ നിന്നും മാറിയെങ്കിലും സിനിമ ഓരോ വർഷവും ഓരോ ഭാഗങ്ങളായി ഇറങ്ങിക്കൊണ്ടിരുന്നു.

Saw (2004)
Saw II (2005)
Saw III (2006)
Saw IV (2007)
Saw V (2008)
Saw VI (2009)
Saw 3D (2010)
Jigsaw (2017) റിലീസ് ആവാൻ പോകുന്നു.

Genre: Horror, Mystery

2004 ൽ ആദ്യഭാഗം ഇറങ്ങിയ ചിത്രം പിന്നീടങ്ങോട്ട് ഓരോ വർഷവും ഒക്ടോബർ മാസത്തിൽ ഇറങ്ങിക്കൊണ്ടിരുന്നു. അങ്ങനെ 2010 വരെ 7 ഭാഗങ്ങൾ ഇറങ്ങുകയുണ്ടായി. 2017 ൽ ഇറങ്ങിയ Saw 3D ആയിരുന്നു സ്‌പരമ്പരയിലെ അവസാന ചിത്രം. എന്നാൽ ഇപ്പോഴിതാ വീണ്ടും ഈ സിനിമയുടെ ആരവങ്ങളുയരുകയാണ്. Jigsaw എന്ന പുതിയ സിനിമയിലൂടെ. ഈ വര്ഷം തന്നെ ചിത്രം തീയേറ്ററുകളിൽ എത്തുകയും ചെയ്യും.

‘ജിഗ്‌സോ’ എന്ന കൊലപാതകിയാണ് സിനിമയുടെ ഹൃദയം. അയാൾ നേരിട്ട് ഒരു കൊലപാതകി എന്ന് ഒരിക്കലും പറയാൻ പറ്റില്ല. കാരണം അയാൾ നേരിട്ട് ആരെയും കൊലപ്പെടുത്തിയിരുന്നില്ല. പകരം അയാൾ ഒരുകൂട്ടം ആളുകളെ പിടിച്ചുകൊണ്ടുവന്ന് തടവിലാക്കുന്നു. പരസ്പരം പരിചയമില്ലാത്ത പല തരത്തിലുള്ള ആളുകളായിരിക്കും. അതിനു ശേഷം തടവിലാക്കപ്പെട്ട മുറിയിലേക്ക് ഒരു ടീവി സ്ക്രീൻ വഴിയോ അല്ലെങ്കിൽ ഒരു ഓഡിയോ ടേപ്പ് വഴിയോ അതുമല്ലെങ്കിൽ സന്ദേശങ്ങൾ വഴിയോ ഓരോ ഗെയിമുകൾ കളിക്കാൻ പറയുന്നു. ഗെയിം എന്ന് പറഞ്ഞാൽ വെറും സാധാരണ കളികളായിരുന്നില്ല. കളിയിൽ തോൽക്കുന്നവർ തൽക്ഷണം കൊല്ലപ്പെടും. ജയിക്കുന്നവർ അടുത്ത ലെവലിലേക്ക് പോകുന്നു. പുതിയ കളികൾ അഭിമുഖീകരിക്കാൻ.

ഓരോ ഗെയിമുകളും അതീവ ക്രൂരമായതാണ്. ക്രൂരം എന്ന് പറഞ്ഞാൽ പലർക്കും കണ്ടുനിൽക്കാൻ പോലും കെൽപ്പില്ലാത്ത വിധം ക്രൂരവും പൈശാചികവും നിറഞ്ഞത്. ചിത്രത്തിലെ പല രംഗങ്ങളും പ്രേക്ഷകരെ വേട്ടയാടും. മൂന്നാമത്തെ ഭാഗത്തോടെ ‘ജിഗ്‌സോ’ മരിക്കുന്നുണ്ട്. എന്നാൽ അയാൾ ചെലുത്തിയ സ്വാധീനം കൊണ്ടും അയാളുടെ കഴിഞ്ഞ കാലത്തിലൂടെ സഞ്ചരിച്ചും ബാക്കി ഭാഗങ്ങളും ആദ്യത്തെ മൂന്നു ഭാഗങ്ങളെ പോലെ തന്നെ രക്ത്തം കൊണ്ട് നിറയ്ക്കുന്നു.

ഇത്തരത്തിലുള്ള സിനിമകൾ കാണാൻ താല്പര്യമുള്ളവർ മാത്രം കണ്ടാൽ മതിയാകും ഈ സിനിമകൾ. പല പ്രേക്ഷകർക്കും ചിത്രം ഇഷ്ട്ടപ്പെടാതിരിക്കാം. സിനിമയിൽ ചിത്രീകരിച്ചിട്ടുള്ള പേടിപ്പെടുത്തുന്ന വയലൻസ് രംഗങ്ങൾ തന്നെ കാരണം. ഒരുപാട് പ്രേക്ഷകർ ഈ സിനിമ കണ്ടിട്ടുണ്ടാകും എന്നറിയാം. കാണാത്തവർക്ക് താല്പര്യമുണ്ടെങ്കിൽ കണ്ടുനോക്കാവുന്നതാണ് ഈ സിനിമ. കാണുമ്പോൾ എല്ലാ ഭാഗവും ഒന്നിന് പിറകെ ഒന്നായി അടുപ്പിച്ചടുപ്പിച്ച് തന്നെ കാണാൻ ശ്രമിക്കുന്നത് നന്നാവും.

Rating: 6/10 (for the entire series)

മികച്ച ഹൊറർ സിനിമകൾ ഭാഗം 8: The Blair Witch Project (1999) വായിക്കാൻ ക്ലിക്ക് ചെയ്യുക.

Loading...

Leave a Reply

Your email address will not be published.

More News