Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 11:42 am

Menu

Published on October 29, 2015 at 9:40 am

ലഷ്കര്‍ ഭീകരന്‍ അബു ഖാസിം ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

top-let-leader-abu-qasim-killed-in-encounter

ശ്രീനഗര്‍ : ലഷ്കര്‍ ഇ തൊയ്ബ കമാന്‍ഡര്‍ അബു ഖാസിം കൊല്ലപ്പെട്ടു. ജമ്മു കാശ്മീര്‍ അതിര്‍ത്തിയില്‍ കുല്‍ഗാമില്‍ നടന്ന വെടിവെയ്പ്പിലാണ് അബു ഖാസിം കൊല്ലപ്പെട്ടതെന്ന് സൈനിക വക്താവ് അറിയിച്ചു.ബുധനാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടല്‍ വ്യാഴാഴ്ച്ച പുലര്‍ച്ചെ വരെ നീണ്ടു നിന്നിരുന്നു.ഒന്‍പത്‌ സൈനികര്‍ കൊല്ലപ്പെട്ട ഉധംപൂര്‍ ആക്രമണത്തിന്റെ മുഖ്യസൂത്രധാരനാണ്‌ അബു ഖാസിം.ആഗസ്റ്റ് 5ന് ഉധംപൂരില്‍ ലഷ്കര്‍ ഇ തൊയ്ബ നടത്തിയ ആക്രമണത്തില്‍ രണ്ട് ബി.എസ്.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടിരുന്നു. ഇന്ത്യന്‍ തിരിച്ചടിയില്‍ ഒരു തീവ്രവാദി കൊല്ലപ്പെടുകയും നവീദ് എന്ന പാക് ഭീകരനെ പിടികൂടുകയും ചെയ്തിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News