Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 18, 2024 7:51 pm

Menu

Published on November 27, 2014 at 10:53 am

സിഗരറ്റുകളുടെ ചില്ലറ വില്‍പന നിരോധിക്കും ; പൊതുസ്ഥലങ്ങളിൽ പുകവലിച്ചാൽ പിഴ 20,000 രൂപ; പുകവലിയുടെ ഉപയോഗം കുറയ്ക്കാൻ കർശന നിലപാടുകളുമായി കേന്ദ്രം

tough-tobacco-policy-soon-sale-of-loose-cigarettes-may-be-banned

ന്യൂഡല്‍ഹി: രാജ്യത്ത് പുകയില ഉല്‍പ്പന്നങ്ങള്‍ക്കുള്ള നിയന്ത്രണം കേന്ദ്ര സര്‍ക്കാര്‍ കര്‍ശനമാക്കുന്നു. ഇതിന്‍റെ ഭാഗമായി സിഗരറ്റുകളുടെ ചില്ലറ വില്‍പന അവസാനിപ്പിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. സിഗരറ്റ് ചില്ലറായി വില്‍ക്കുന്നത് ധാരാളം ചെറുപ്പക്കാരെ വഴി തെറ്റിക്കുന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണിത്. പൊതുസ്ഥലത്ത് പുക വലിക്കുന്നതിനുള്ള പിഴ ശിക്ഷ ഉയര്‍ത്തുന്നതിനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. നിലവില്‍ 200 രൂപയാണ് പിഴ, ഇത് 20,000 രൂപയാക്കി ഉയര്‍ത്തുന്നതിനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. അതുപോലെ തന്നെ പുകയില ഉത്പന്നം വില്‍ക്കാനുള്ള കുറഞ്ഞ പ്രായം ഉയര്‍ത്താനും നീക്കമുണ്ട്.70 ശതമാനത്തോളം ആളുകളും ചില്ലറ സിഗരറ്റ് വാങ്ങിയാണ് വലിക്കുന്നത്. പത്തെണ്ണമുള്ള ഒരു പായ്ക്കറ്റ് ഒരുമിച്ച് വാങ്ങാന്‍ പലര്‍ക്കും സാധിക്കില്ല എന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. ചില്ലറ വില്‍പ്പനയില്ലാതാകുന്നതോടെ എട്ട് മുതല്‍ 10 ശതമാനം വരെ ഉപഭോഗം കുറയ്ക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. പുകയില ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനുള്ള പ്രായം വര്‍ധിപ്പിക്കാനും നീക്കമുണ്ട്. ഇതേക്കുറിച്ച് പഠനം നടത്തിയ വിദഗ്ധ സംഘത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ നീക്കം. പ്രായപൂര്‍ത്തിയാകാത്തവര്‍ പുകയില ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതിന് പിടിക്കപ്പെട്ടാല്‍ 2003 ലെ നിയമം ഉപയോഗിച്ച് പിഴ ചുമത്താനും നിര്‍ദേശമുണ്ട്. സിഗരറ്റ് വ്യവസായം 25,000 കോടി രൂപയോളം ഒരു വര്‍ഷം സര്‍ക്കാരിലേക്ക് നികുതിയായി നല്‍കുന്നുണ്ട്. എന്നാല്‍ ഇതില്‍ കുറവ് വന്നാലും ജനങ്ങളുടെ ആരോഗ്യം സുരക്ഷിതമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. 2012 ല്‍ മാത്രം 10,000 കോടി സിഗരറ്റാണ് ഇന്ത്യക്കാര്‍ വലിച്ചത്.

Loading...

Leave a Reply

Your email address will not be published.

More News