Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 10:10 pm

Menu

Published on February 3, 2017 at 5:08 pm

ഫാസ്റ്റ് ഫുഡ് പാക്കറ്റുകള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നത് മാരക വിഷം

toxic-chemicals-one-third-fast-food-packaging-study

ജീവിതശൈലീ രോഗങ്ങളുടെ കാലഘട്ടമാണിതെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം. ഫാസ്റ്റ്  ഫുഡിന് ഇക്കാര്യത്തില്‍ വലിയ പങ്കുണ്ട്. എന്നാല്‍ ഫാസ്റ്റ് ഫുഡ് പാക്കുകളില്‍ വാങ്ങിക്കഴിക്കുന്നവര്‍ക്ക് ഞെട്ടലുണ്ടാക്കുന്നതാണ് പുതിയ  ഗവേഷണ ഫലങ്ങള്‍.

ഫാസ്റ്റ്ഫുഡ് നിറച്ച് വരുന്ന എയര്‍ കമ്പ്രസ്ഡ് പാക്കുകള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിച്ചത് മാരകവിഷമാണെന്നാണ്  റിപ്പോര്‍ട്ടുകള്‍. അമേരിക്കയിലെ മസാച്യൂസെറ്റിലെ സൈലന്റ് സ്പ്രിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന ഗവേഷണത്തിലാണ് ഇക്കാര്യം പുറത്തുവന്നത്.

toxic-chemicals-in-one-third-of-fast-food-packaging-study

ഏറെനാള്‍ കേടുകൂടാതെ നില്‍ക്കുന്നതും വാട്ടര്‍പ്രൂഫ് ക്വാളിറ്റി ഉളളതും ചുരുങ്ങാത്തതുമായ ഇത്തരം പാക്കറ്റുകള്‍ നിര്‍മ്മിക്കാനായി പോളിഫ്‌ളുറോ ആല്‍ക്കൈല്‍ ( polyfluoroalkyl and perfluoroalkyl substances) എന്ന രാസപദാര്‍ത്ഥമാണ് ഉപയോഗിക്കുന്നത്.

കാന്‍സര്‍, അമിതവണ്ണം, കൊളസ്ട്രോള്‍, ഹോര്‍മോണ്‍ വ്യതിയാനം എന്നിവയ്ക്ക് കാരണമാകുന്ന ഈ രാസപദാര്‍ത്ഥം നമ്മുടെ രോഗപ്രതിരോധശേഷിയേയും സാരമായി ബാധിക്കുമെന്നും പഠനത്തില്‍ പറയുന്നു.

ഇന്ന് ഏറെ പ്രചാരത്തിലുളള വിവിധ മിഠായികളുടേയും ചോക്ലേറ്റുകളുടേയും പൊതികളുള്‍പ്പെടെ ബര്‍ഗര്‍, സാന്‍വിച്ച്, ഫ്രഞ്ച് ഫ്രൈ തുടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പൊതിയാനുപയോഗിക്കുന്നതും മാരകവിഷാംശമടങ്ങിയ പോളിഫ്‌ളുറോ ആല്‍ക്കൈല്‍ ആണെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ലോറെല്‍ ഷെയ്ഡര്‍ പറഞ്ഞു.

toxic-chemicals-in-one-third-of-fast-food-packaging-study2

ഇതിനായി ഓരോ ഫുഡ് പാക്കറ്റിന്റേയും നാനൂറിലധികം സാമ്പിളുകളാണ് ഗവേഷകര്‍ ഉപയോഗിച്ചത്. ഇതില്‍ 46 ശതമാനം ഫാസ്റ്റ്ഫുഡും പാക്ക് ചെയ്തത് പോളിഫ്‌ളുറോ ആല്‍ക്കൈല്‍ ഉപയോഗിച്ചാണെന്ന് കണ്ടെത്തി.

കൂടാതെ ഈ മാരകവിഷം അടങ്ങിയ പാക്കുകളില്‍ 38 ശതമാനം സാന്‍വിച്ച് ബര്‍ഗര്‍ എന്നിവയുടേയും 56 ശതമാനം ബ്രഡ്, ഐസ്‌ക്രീം എന്നിവയുടേതുമാണെന്നും പഠനത്തില്‍ കണ്ടെത്തി.

Loading...

Leave a Reply

Your email address will not be published.

More News