Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 9:15 pm

Menu

Published on June 4, 2014 at 4:48 pm

ടിപി വധക്കേസ് പ്രതികള്‍ മദ്യവുമായി പിടിയില്‍;സംഭവത്തിൽ 5 പോലീസുകാർക്ക് സസ്പെൻഷൻ

tp-case-victim-caught-for-buying-liquor

കണ്ണൂര്‍:ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ മദ്യം വാങ്ങുന്നതിനിടെ  പിടിയില്‍.  മാഹിയില്‍ നിന്ന് മദ്യം വാങ്ങുന്നതിനിടെയാണ് സംഭവം. ടിപി കേസിലെ പ്രതി മുഹമ്മദ് ഷാഫി ഉള്‍പ്പെടെയുള്ളവരാണ് പിടിയിലായത്.  കോടതിയില്‍ ഹാജരാക്കി മടങ്ങവെ മാഹിയില്‍നിന്നാണ് ഇവര്‍ മദ്യം വാങ്ങിയത്. മുഹമ്മദ് ഷാഫി ഉള്‍പ്പെടെയുള്ള പ്രതികളാണ് പിടിയിലായത്. മാഹിയില്‍നിന്ന് ടിപി കേസിലെ പ്രതികളെ കൊണ്ടുവന്ന വണ്ടി നിര്‍ത്തി മദ്യം വാങ്ങുന്നത് കണ്ട നാട്ടുകാര്‍ പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിവരമറിയിച്ചതിനെത്തുടര്‍ന്നാണ് പയ്യോളിയില്‍വെച്ച് പിടികൂടിയത്.മദ്യം വാങ്ങിയത് പോലീസെന്നാണ് സൂചന.  സംഭവം പുറത്തുവന്നതിന് പിന്നാലെ അഞ്ച് പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. വണ്ടിയിലുണ്ടാരുന്ന പോലീസുകാരെയാണ് സസ്പെന്‍ഡ് ചെയ്തത്.ടി.പി കേസ് പ്രതികള്‍ ജയിലിനുള്ളില്‍ മദ്യവും മറ്റ് ലഹരി വസ്തുക്കളും ഉപയോഗിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News