Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 11, 2024 7:23 pm

Menu

Published on November 6, 2015 at 2:38 pm

എന്നെ കൊല്ലാതിരുന്നത് ഭാഗ്യം…എന്തൊക്കെ അനാവശ്യങ്ങളാ പ്രചരിപ്പിച്ചത്..? ടി.പി. മാധവന്‍

tp-madhavan-actor-replya-about-news

തിരുവനന്തപുരം: ഹരിദ്വാറില്‍ സന്ദര്‍ശനത്തിനിടെ കുഴഞ്ഞുവീണ നടന്‍ ടി.പി. മാധവന്‍ ഇപ്പോള്‍ തിരുവനന്തപുരത്തെ ആശുപത്രിയിലാണ്. താന്‍ ആശുപത്രിയിലായതുമായി ബന്ധപ്പെട്ട നിരവധി കഥകളാണ് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്. അതില്‍ അദ്ദേഹം രോഷംകൊള്ളുന്നുമുണ്ട്.

‘ഞാനീ പത്രക്കാരെയൊന്നും അടുപ്പിക്കേണ്ടെന്ന് തീരുമാനിച്ചിരുന്നതാ. എന്തൊക്കെ അനാവശ്യങ്ങളാ കഴിഞ്ഞദിവസങ്ങളില്‍ എനിക്കെതിരെ അവരൊക്കെ അടിച്ചുവിട്ടത്. ഞാനെന്താ അനാഥനാണെന്നാണോ ഇവന്മാര്‍ വിചാരിച്ചിരിക്കുന്നത്. എനിക്ക് ചോദിക്കാനും പറയാനും ആളുണ്ട്. എന്നെ എഴുതി കൊല്ലാതിരുന്നത് ഭാഗ്യം? ‘ നഗരത്തിലെ സ്വകാര്യ ആയുര്‍വേദ ആശുപത്രിയില്‍ ഇരുന്ന് ടി.പി. മാധവനെന്ന മലയാളസിനിമയുടെ മാധവേട്ടന്‍ രോഷം അടക്കാനാവാതെ പൊട്ടിത്തെറിച്ചു.തന്റെ അസുഖത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ചില പത്രങ്ങളിലും സോഷ്യല്‍മീഡിയയിലും കഴിഞ്ഞദിവസങ്ങളിലായി പ്രചരിക്കുന്ന വാര്‍ത്തകളില്‍ അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഒക്ടോബര്‍ 22ന് ഹരിദ്വാറില്‍ തളര്‍ന്നുവീണതിനെതുടര്‍ന്ന് അവിടെ ചികിത്സയില്‍ കഴിയുകയായിരുന്ന ടി.പി. മാധവനെ വെള്ളിയാഴ്ചയാണ് തിരുവനന്തപുരത്ത് തുടര്‍ചികിത്സക്ക് എത്തിച്ചത്.

എല്ലാ വര്‍ഷവും ഞാൻ വിവിധ സ്ഥലങ്ങളില്‍ തീര്‍ഥാടനത്തിന് പോകാറുണ്ട്. എന്നാല്‍ ഇത്തവണ പോയപ്പോള്‍ ഹോട്ടലില്‍ തളര്‍ന്നുവീണു. സഹായിക്കാനത്തെിയവര്‍ എന്നോട് ചോദിച്ചു, കൂടെ ആരെങ്കിലും ഉണ്ടോ? ഞാന്‍ പറഞ്ഞു എനിക്ക് ഇവിടെ ആരുമില്ല. ഇതുകേട്ട് അവിടെയുണ്ടായിരുന്ന ചാനലുകാരന്‍ എനിക്ക് ആരുമില്ലെന്നും ഞാന്‍ സന്യസിക്കാന്‍ പോയതാണെന്നും വാര്‍ത്ത പ്രചരിപ്പിക്കുകയായിരുന്നു, മാധവന്‍ പറയുന്നു.

തിരുവനന്തപുരത്തത്തെിച്ചതോടെ താരത്തിന്റെ സുഖവിവരങ്ങള്‍ അന്വേഷിച്ച് നിരവധി സിനിമാപ്രവര്‍ത്തകരാണ് ദിവസവും ആശുപത്രിയിലേക്ക് എത്തുന്നത്.
മോഹന്‍ലാല്‍, മമ്മൂട്ടിയടക്കമുള്ള പ്രമുഖതാരങ്ങള്‍ ഫോണില്‍ വിളിച്ച് സുഖവിവരം അന്വേഷിച്ചതായും എല്ലാ സഹായവും വാഗ്ദാനം ചെയ്തതായും മാധവന്‍ പറഞ്ഞു. കഴിഞ്ഞദിവസം നടന്‍ മധുവും ആശുപത്രിയിലത്തെിയിരുന്നു. പുണെയില്‍ താമസിക്കുന്ന സഹോദരി ചന്ദ്രികയും ഫ്‌ളോറിഡയിലുള്ള സഹോദരന്‍ റാം നാരായണനുമാണ് ഇപ്പോള്‍ ആശുപത്രിയിലുള്ളത്. തനിക്ക് ഒരു പ്രശ്‌നവുമില്ലെന്നും സിനിമയില്‍ സജീവമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Loading...

Leave a Reply

Your email address will not be published.

More News