Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 12:43 am

Menu

Published on April 29, 2017 at 8:03 am

നിയമനം വൈകുന്നു; സെന്‍കുമാര്‍ സുപ്രീംകോടതിയിലേക്ക്

tp-senkumar-to-file-contempt-court-petition-against-government

തിരുവനന്തപുരം: ഡി.ജി.പി സ്ഥാനം തിരിച്ച് നല്‍കണമെന്ന വിധി നടപ്പാക്കുന്നത് വൈകുന്നതിനെതിരെ ടി.പി സെന്‍കുമാര്‍ സുപ്രീം കോടതിയിലേക്ക്.

ഡി.ജി.പി ടി.പി സെന്‍കുമാര്‍ ഉള്‍പ്പെട്ട കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ നിയമന പട്ടിക ഹൈക്കോടതി നിര്‍ദേശിച്ചിട്ടും സര്‍ക്കാര്‍ ഇതുവരെ ഗവര്‍ണര്‍ക്കു കൈമാറിയില്ല. രണ്ടാഴ്ചയ്ക്കകം തീരുമാനം എടുക്കാനാണു കഴിഞ്ഞ ആറിനു ഹൈക്കോടതി നിര്‍ദേശിച്ചത്. തുടര്‍ന്ന് 20നു മന്ത്രിസഭാ യോഗം ഇക്കാര്യം പരിഗണിച്ചിരുന്നു.

തിങ്കളാഴ്ച സര്‍ക്കാരിനെതിരെ സെന്‍കുമാര്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡി.ജി.പി നിയമനം സര്‍ക്കാര്‍ മന:പൂര്‍വം വൈകിപ്പിക്കുകയാണെന്ന് ചൂണ്ടിക്കാണിച്ചാണ് സെന്‍കുമാര്‍ ഹര്‍ജി നല്‍കുക.

ട്രൈബ്യൂണലിലെ രണ്ട് ഒഴിവു നികത്താന്‍ സെന്‍കുമാര്‍ ഉള്‍പ്പെടെ മൂന്നു പേരുകളാണു നിയമന സമിതി ശുപാര്‍ശ ചെയ്തത്. അതു നടപ്പാക്കേണ്ടെന്നും വീണ്ടും അപേക്ഷ ക്ഷണിച്ചു തിരഞ്ഞെടുപ്പു നടത്താമെന്നും മന്ത്രിസഭ തീരുമാനിച്ചു. ഇതിനു ഗവര്‍ണറുടെ അനുമതി തേടാനും നിശ്ചയിച്ചു.

എന്നാല്‍ ആ തീരുമാനം ഇതുവരെ ഗവര്‍ണര്‍ക്കു കൈമാറിയിട്ടില്ല. ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സമിതിയാണ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ അംഗങ്ങളുടെ നിയമനം സംബന്ധിച്ച ശുപാര്‍ശ നല്‍കിയത്. സെന്‍കുമാറിനു പുറമെ മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി വി.സോമസുന്ദരത്തിന്റെ പേരും ശുപാര്‍ശ ചെയ്തിരുന്നു.

നേരത്തെ ടി.പി സെന്‍കുമാറിന് അനുകൂലമായി വന്ന സുപ്രീകോടതി വിധിയില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രമുഖ അഭിഭാഷകന്‍ ഹരീഷ് സാല്‍വെയുടെ നിയമോപദേശം തേടിയിരുന്നു. സര്‍ക്കാരിന് വേണ്ടി സുപ്രീം കോടതിയില്‍ കേസ് വാദിച്ചത് ഹരീഷ് സാല്‍വെ ആയിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News