Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 9:53 am

Menu

Published on November 30, 2017 at 7:30 pm

‘ആളെ തിരിച്ചറിയുന്ന ഹെല്‍മറ്റ് വച്ചു കൂടേടാ’ , വാഹന പരിശോധനയ്ക്കിടെ പൊലീസുകാരന്റെ മോശം പെരുമാറ്റം

traffic-police-officer-behaves-bad-even-though-checking-ok-video

വാഹന പരിശോധനയ്ക്കിടെ പൊലീസ് ഉദ്യോഗസ്ഥര്‍ വാഹനയാത്രക്കാരോട് മാന്യമായി മാത്രമേ ഇടപെടാവൂ എന്ന നിയമം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ പല ഉദ്യോഗസ്ഥരും ഇത് പാലിക്കുന്നില്ലെന്നതിന്റെ തെളിവുകള്‍ ഈ അടുത്ത കാലത്ത് ധാരളമായി കണ്ടുവരുന്നുണ്ട്.

ഇപ്പോഴിതാ വാഹന പരിശോധനയ്ക്കിടയില്‍ യുവാക്കളോടു തട്ടിക്കയറുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ മറ്റൊരു വീഡിയോ കൂടി പുറത്തുവന്നിരിക്കുകയാണ്. ‘നിനക്ക് ആളെ തിരിച്ചറിയുന്ന ഹെല്‍മറ്റ് വച്ചു കൂടേടാ’ എന്ന് പറഞ്ഞ് യുവാക്കളോടു തട്ടിക്കയറുകയാണ് ഈ വീഡിയോയിലെ പൊലീസുകാരന്‍.

ട്രാഫിക് നിയമങ്ങളനുസരിച്ച് പരിശോധനാ ഉദ്യോഗസ്ഥര്‍ മാന്യമായി മാത്രമേ വാഹനയാത്രക്കാരോട് സംസാരിക്കാന്‍ പാടുള്ളൂ എന്ന കര്‍ശനം നിയമം നിലനില്‍ക്കുമ്പോഴാണ് ഒരു കൂട്ടം ചെറുപ്പകാരോട് തട്ടിക്കയറുന്ന ഉദ്യോഗസ്ഥരുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ബൈക്ക് യാത്രികരെയാണ് വഴിയില്‍ തടഞ്ഞു വച്ച് കൊണ്ട് വളരെ മോശം രീതിയില്‍ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥര്‍ സംസാരിച്ചത്. ഇന്റര്‍ നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് അസോസിയേഷന്‍ എന്ന ഫേസ്ബുക്ക് പേജില്‍ ആരോ പങ്കുവച്ച വിഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്.

ബൈക്ക് യാത്രികരിലൊരാളുടെ ഹെല്‍മറ്റില്‍ ഘടിപ്പിച്ചിരുന്ന ഗോ പ്രോ ക്യാമറയിലാണ് ഉദ്യോഗസ്ഥരുടെ മോശമായ പെരുമാറ്റവും സംസാരവുമെല്ലാം വ്യക്തമായി പതിഞ്ഞത്.

വണ്ടിയുടെ നമ്പര്‍ പ്ലേറ്ററ്റും ബുക്കും പേപ്പറുമെല്ലാം ശരിയാണെന്നു കണ്ടിട്ടും ഇവരെ ഹെല്‍മറ്റ് പൂര്‍ണമായും മുഖം മറയ്ക്കുന്നതാണ് എന്നു പറഞ്ഞാണ് ശകാരം. നിരവധി പേരാണ് ഇതിതിരെ രംഗത്തു വന്നിരിക്കുന്നത്.

Loading...

Leave a Reply

Your email address will not be published.

More News